ഹൽദാർ നാഗ്
ഹൽദാർ നാഗ് | |
---|---|
ജനനം | ഖെൻസ് , ഒഡീഷ, ഇന്ത്യ | 31 മാർച്ച് 1950
തൊഴിൽ | കവി, സാമൂഹികപ്രവർത്തകൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
അവാർഡുകൾ | പത്മശ്രീ[1] |
പങ്കാളി | മാലതി നാഗ് |
കയ്യൊപ്പ് |
ഒഡീഷയിലെ കവിയും എഴുത്തുകാരനുമാണ് ഹൽദാർ നാഗ്. ലോക് കവി രത്ന എന്നും അദ്ദേഹം അറിയപ്പെടുന്നു. കോസലി ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. ഒഡിഷയിലെ സമ്പാൽപൂർ സർവ്വകലാശാല അദ്ദേഹത്തിന്റെ കൃതികൾ ഹൽദാർ ഗ്രന്ഥബാലി - 2 എന്ന പേരിൽ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഹൽദാറിന്റെ രചനകൾ ഇതിനകം അഞ്ചോളം പി.എച്ച്.ഡി ഗവേഷണങ്ങൾക്കു വിഷയമായിട്ടുണ്ട്.[2] 2016 ൽ രാഷ്ട്രം ഹൽദാറിന് പത്മശ്രീ നൽകി ആദരിച്ചു.[3]
ജീവിതരേഖ
[തിരുത്തുക]1950 മാർച്ച് 31 ന് ഒഡീഷയിലെ ബാർഗ ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹൽദാർ ജനിച്ചത്. മൂന്നാം ക്ലാസ്സിൽ വച്ച് പഠനം നിറുത്തേണ്ടി വന്നു. ഹൽദാറിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. തീരെ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഹൽദാറിന്റെ ചുമലിലായി. ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ജോലിയാണ് ആദ്യം ചെയ്തിരുന്നത്, പിന്നീട് അടുത്തുള്ള ഒരു വിദ്യാലയത്തിലെ പാചകക്കാരനായി. കൂടുതൽ മെച്ചപ്പെട്ട ഒരു വരുമാനത്തിനായി വിദ്യാലയത്തിനു സമീപം അദ്ദേഹം ഒരു ചെറിയ കട തുടങ്ങി. മാലതീ നാഗ് ആണു ഭാര്യ, ഒരു മകളുണ്ട്.
സാഹിത്യ ജീവിതം
[തിരുത്തുക]വാണിഭശാല നടത്തുന്ന കാലഘട്ടത്തിലാണ് അദ്ദേഹം കവിതകൾ എഴുതാൻ തുടങ്ങിയത്. 1990 ൽ ആൽമരം എന്ന പേരിലുള്ള ആദ്യ കവിത ഒരു പ്രാദേശിക മാസികയിൽ പ്രസിദ്ധീകരിച്ചു.[4] 19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ഒറിയ കവിയായിരുന്നു ഗംഗാധർ മെഹറുമായി ഹൽദാറിനെ സാഹിത്യമേഖലയിലുള്ളവർ താരതമ്യം ചെയ്യുന്നു. ഇരുപതോളം മഹാക്യാവ്യങ്ങളും അനേകം കവിതകളും എഴുതിയ ഹൽദാറിന് കവിതകളും കവിതകളുടെ പശ്ചാത്തല വിവരങ്ങളും മനപാഠം. ദിവസവും ജോലി കഴിഞ്ഞ ശേഷം രണ്ടോ മൂന്നോ പരിപാടികളിൽ പങ്കെടുത്തു കവിതകൽ ചൊല്ലും. ഹൽദാറിന്റെ രചനകളേയും, ജീവിതത്തേയും ആസ്പദമാക്കി ബി.ബി.സി. ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.
പ്രധാന കൃതികൾ
[തിരുത്തുക]- ലോകഗീത്[5]
- സംപാർദ[5]
- കൃഷ്ണഗുരു[5]
- മഹാസതി ഊർമ്മിള[5]
- താരാ മണ്ഡോദരി[5]
- അച്ചിയ[5] (തൊട്ടുകൂടായ്മക്കെതിരേ മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം )
- ബച്ചാർ[5]
- സിരി സോമലായ്[5]
- രസിയ കവി[5] ( കവി തുളസീദാസിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം)
- വീർ സുന്ദർ സായ്[5]
- കരംസാനി[5]
- പ്രേംപെഹച്ചാൻ[5]
അവലംബം
[തിരുത്തുക]- ↑ "കവിക്ക് വിദ്യാഭ്യാസം മൂന്നാം ക്ലാസ്സ്; കവിത പഠിക്കുന്നത് പിച്ച്‌ഡിക്കാർ". മംഗളം. 2016-03-30. Archived from the original on 2016-04-01. Retrieved 2016-04-01.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "പത്മശ്രീ അവാർഡീ ഹൽദാർ നാഗ് ലൈഫ് ജേണീ ട്രൂലി ഇൻസ്പിറേഷണൽ". സീന്യൂസ്. 2016-03-30. Archived from the original on 2016-04-01. Retrieved 2016-04-01.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "2016 ലെ പത്മ പുരസ്കാരങ്ങൾ". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ , ഭാരതസർക്കാർ. Archived from the original on 2016-04-01. Retrieved 2016-04-01.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ ബോബിൻസ്, ഏബ്രഹാം (2016-03-30). "മീറ്റ് പത്മശ്രീ. ഹൽദാർ നാഗ്". ഇന്ത്യാടൈംസ്. Archived from the original on 2016-04-01. Retrieved 2016-04-01.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 ഗുരു സുദീപ് കുമാർ (25 September 2010). "പോയട്രി മേക്സ് ഹിം നോൺ അസ് ഗംഗാധർ മെഹർ". ദ ടെലഗ്രാഫ്. Archived from the original on 2016-04-01. Retrieved 2016-04-01.
{{cite news}}
: CS1 maint: bot: original URL status unknown (link)