ഹോബിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോബിറ്റ്
Halflings, Periannath
CapitalMichel Delving
Home worldMiddle-earth
Base of operationsThe Shire, Bree
LanguageWestron
Creatorജെ.ആർ.ആർ. റ്റോൾകീൻ
RacesHarfoots, Fallowhides, Stoors

ജെ.ആർ.ആർ. റ്റോൾകീനിന്റെ കൃതികളിൽ പ്രത്യക്ഷപ്പെടുന്ന പൊക്കം നന്നേ കുറഞ്ഞ മനുഷ്യ സദൃശ്യമായ പ്രത്യേകതകൾ ഉള്ള ഒരു വംശം ആണ് ഹോബിറ്റുകൾ. ദ ഹോബിറ്റ് എന്ന നോവലിൽ ആണ് റ്റോൾകീൻ അവയെ ആദ്യമായി അവതരിപ്പിക്കുന്നത്. പ്രസ്തുത നോവലിലെ മുഖ്യ കഥാപാത്രം, ബിൽബോ ബാഗ്ഗിൻസ് ഒരു ഹോബിറ്റ് ആണ്. ദ ലോർഡ് ഓഫ് ദ റിങ്സ് നോവൽ പരമ്പരയിൽ ഫ്രോഡോ ബാഗ്ഗിൻസ്, സാംവൈസ് ഗാംജീ, പേരെഗ്രിൻ ടുക്, മെറിയഡോക് ബ്രാണ്ടിബക്ക് തുടങ്ങിയ ഹോബിറ്റുകൾ സുപ്രധാന കഥാപാത്രങ്ങൾ ആണ്.

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

ദ ലോർഡ് ഓഫ് ദ റിങ്‌സിന്റെ ആമുഖത്തിൽ റ്റോൾകീൻ ഹോബിറ്റുകളെ വിവരിക്കുന്നത് രണ്ടു മുതൽ നാല് അടി വരെ ഉയരം ഉള്ളവരും കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരുമായാണ്. പച്ച, മഞ്ഞ എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങളോടെ ആണ് അവർക്ക് ഏറെ പ്രിയം. ഹോബിറ്റുകളുടെ കാൽപാദങ്ങൾ രോമങ്ങൾ നിറഞ്ഞതും കാലിന്റെ അടിഭാഗം ലെതർ പോലെ കടുപ്പം ഉള്ളതുമാണ്, അതിനാൽ അവർ ചെരുപ്പ് ഉപയോഗിക്കാറില്ല. കൂർത്ത ചെവികൾ മറ്റൊരു പ്രത്യേകത ആണ്. പൊതുവിൽ ഹോബിറ്റുകളുടെ ആയുർദൈർഘൃം നൂറ് വയസ്സാണ് എങ്കിലും രണ്ടു ഹോബിറ്റുകൾ, ബിൽബോ ബാഗ്ഗിൻസും, ഓൾഡ് ടുക്കും നൂറ്റിമുപ്പതു വയസ്സ് വരെ ജീവിച്ചിരുന്നു. ഹോബിറ്റുകൾ പ്രായപൂർത്തിയാകുന്നത് മുപ്പത്തിമൂന്ന് വയസ്സിലാണ്.

ജീവിതരീതി[തിരുത്തുക]

സാഹസികത ഒന്നും ഇഷ്ടമില്ലാത്ത ഹോബിറ്റുകൾ, കൃഷി ചെയ്തും, തിന്നും, കുടിച്ചും, കൂട്ടുകൂടിയുമാണ് സമയം കളയുന്നത്. വളരെ ഭക്ഷണപ്രിയരായ അവർ കഴിയുമെങ്കിൽ ദിവസം ആറു തവണയെങ്കിലും ഭക്ഷണം കഴിക്കും. കേക്ക്, ബ്രഡ്, ഇറച്ചി, ഉരുളകിഴങ്ങു, ചായ തുടങ്ങിയവ ആണ് ഭക്ഷണത്തിൽ മുഖ്യവും. ഹോബിറ്റുകളുടെ വീടുകളെ സാധാരണയായി ഹോബിറ്റ് ഹോൾ (Hobbit Hole) എന്നാണ് വിളിക്കുന്നത്. പുഴയോരത്തും മറ്റും നിർമിച്ച ഭൂഗർഭ അറകളാണ് മിക്ക വീടുകളും എന്നതിനാലാണ് ഇത്. വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ്.

"https://ml.wikipedia.org/w/index.php?title=ഹോബിറ്റ്&oldid=2360608" എന്ന താളിൽനിന്ന് ശേഖരിച്ചത്