Jump to content

ഹേത്വാഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാശ്ചാത്യ തത്വശാസ്ത്രത്തിൽ ഒരു അബദ്ധജടിലമായ വാദത്തെയോ, തത്ത്വത്തെയോ ആണ് ഹേത്വാഭാസം അഥവാ ഫാല്ലസി എന്ന് പറയുക. തർക്കശാസ്ത്രത്തിന്റെ ഭാഗമായാണ് ഇത് വികസിച്ചുവന്നിട്ടുള്ളത്. ഇവിടെ അബദ്ധത്തിന്റെ ഹേതു തത്ത്വത്തിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന യുക്തിയിൽ വരുന്ന പിഴവുകളാണ്. ഒരു അബദ്ധജടിലമായ വിശ്വാസത്തെയും ഫാല്ലസി എന്ന് വിശേഷിപ്പിക്കാം. ചിന്തയെ വഴിതെറ്റിക്കുക എന്നതാണ് ഫാല്ലസികളുടെ അടിസ്ഥാന ധർമ്മം. ഫാല്ലസികൾ അബദ്ധവശാൽ വരുന്നതാകാം, ചിലത് എതിരാളിയെ കുഴപ്പിക്കാൻ മനഃപൂർവം സൃഷ്ട്ടിക്കുന്നവയുമാകാം. മനഃപൂർവം സൃഷ്ടിക്കുന്ന ഫാല്ലസികൾ ഒരു തരം ധൈഷണികമായ പറ്റിക്കൽ ആയത്കൊണ്ട് അവയുടെ വേര് തോണ്ടി അതിന്റെ യുക്തിയിൽ പിഴവ് വന്ന ഭാഗം വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാകും. ഫാല്ലസികളെ പ്രധാനമായും ഫോർമൽ ഫാല്ലസി , ഇൻഫോർമൽ ഫാല്ലസി എന്നീ രണ്ട് വർഗങ്ങളായി വേർതിരിക്കാം.[1][2]

ഫോർമൽ ഫാല്ലസി

[തിരുത്തുക]

ഈ ജാതി ഫാല്ലസികളിൽ പിഴവ് വാദങ്ങളുടെ ഘടനയിലായിരിക്കും. വാദത്തിന്റെ ഒരോ ഘടകത്തിനെയും പ്രത്യേകം പ്രത്യേകമായി പരിശോധിച്ചാൽ പിഴവൊന്നും കാണാൻ പറ്റില്ല. പക്ഷെ വാദത്തിന്റെ ഘടകങ്ങൾ പരസ്പരം തെറ്റായ അവലംബം നൽകുമ്പോഴാണ് ഘടനാപരമായ പാളിച്ചകളുണ്ടാവുക. ഉദാ :

  1. എഴുത്തുകാർ പൊതുവേ പ്രശസ്തരാണ്
  2. വിൽസൺ ഒരു എഴുത്തുകാരനാണ്
  3. ∴ വിൽസൺ പ്രശസ്തനാണ്.

ഈ വാദത്തിന്റെ ഘടകങ്ങളായ ഒന്നും രണ്ടും തെറ്റല്ലെങ്കിൽ പോലും ഇവ രണ്ടും ചേർത്ത് എത്തുന്ന നിഗമനത്തിലാണ് പിഴവ്.

ഇൻഫോർമൽ ഫാലസി

[തിരുത്തുക]

ഇത്തരം ഫാല്ലസികളിൽ ഘടനയിലല്ല വാദമുഖങ്ങളുടെ ഉള്ളടക്കത്തിലാണ് തെറ്റുണ്ടാവുക. ഭാഷയുടെ അവ്യക്തത, തെറ്റായ വിവരങ്ങൾ എന്നിവയിൽ അധിഷ്ടിതമായ വാദങ്ങൾ ഇൻഫോർമൽ ഫാല്ലസികളാണ്. ഉദാഹരണത്തിന്

  • കുട എടുക്കാതെ പുറത്തിറങ്ങുന്ന ദിവസങ്ങളിൽ മിക്കവാറും മഴ പെയ്യും

∴ മഴ പെയ്യിക്കണമെങ്കിൽ കുട എടുക്കാതിരുന്നാൽ മതി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഇന്റർനെറ്റ് എൻസൈക്ലോപ്പീഡിയ ഒഫ് ഫിലോസഫി
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-27. Retrieved 2013-03-26.
"https://ml.wikipedia.org/w/index.php?title=ഹേത്വാഭാസം&oldid=3809604" എന്ന താളിൽനിന്ന് ശേഖരിച്ചത്