ഹെലൻ ചർച്ചിൽ കാൻഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെലൻ ചർച്ചിൽ കാൻഡി
കാൻഡി 1901 ൽ
ജനനം
ഹെലൻ ചർച്ചിൽ ഹംഗർഫോർഡ്

(1858-10-05)ഒക്ടോബർ 5, 1858
മരണംഓഗസ്റ്റ് 23, 1949(1949-08-23) (പ്രായം 90)
ജീവിതപങ്കാളി(കൾ)
Edward Willis Candee
(m. 1880; div. 1896)

ഹെലൻ ചർച്ചിൽ കാൻഡി (ജീവിതകാലം: ഒക്‌ടോബർ 5, 1858 - ഓഗസ്റ്റ് 23, 1949) ഒരു അമേരിക്കൻ സാഹിത്യകാരിയും പത്രപ്രവർത്തകയും ഇന്റീരിയർ ഡെക്കറേറ്ററും ഫെമിനിസ്റ്റും ഭൂമിശാസ്ത്രജ്ഞയുമായിരുന്നു. 1912-ൽ ആർഎംഎസ് ടൈറ്റാനിക് യാത്രക്കാരിലെ മുങ്ങിമരണത്തെ അതിജീവിച്ചവളെന്ന നിലയിലും പിന്നീട് തെക്കുകിഴക്കൻ ഏഷ്യയുടെ സഞ്ചാര എഴുത്തുകാരിയായും പര്യവേക്ഷകയായും പ്രവർത്തിച്ചതിന്റെ പേരിൽ അവർ അറിയപ്പെടുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലെ ഒരു വ്യാപാരിയായിരുന്ന ഹെൻറിയുടെയും അദ്ദേഹത്തിൻറെ ഭാര്യ മേരി എലിസബത്ത് (ഹംഗർഫോർഡ്) ചർച്ചിലിന്റെയും മകളായി ഹെലൻ ചർച്ചിൽ ഹംഗർഫോർഡ് എന്ന പേരിലാണ് ഹെലൻ ജനിച്ചത്. ബാല്യകാലത്തിൻറെ ഭൂരിഭാഗവും അവർ കണക്റ്റിക്കട്ടിലാണ് ചെലവഴിച്ചത്. കണക്റ്റിക്കട്ടിലെ നോർവാക്കിലെ എഡ്വേർഡ് കാൻഡിയെ വിവാഹം കഴിച്ച അവർക്ക് എഡിത്ത്, ഹരോൾഡ് എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു.[1] ഉപദ്രവകാരിയായ ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ചതോടെ സ്‌ക്രിബ്‌നേഴ്‌സ്, ദി ലേഡീസ് ഹോം ജേർണൽ തുടങ്ങിയ ജനപ്രിയ മാസികകളുടെ എഴുത്തുകാരിയെന്ന നിലയിൽ ജോലി ചെയ്ത ഹെലൻ കാൻഡീ തന്നെയും കുട്ടികളെയും സ്വയം പിന്തുണച്ചു.

കരിയർ[തിരുത്തുക]

ഒരു ഫെമിനിസ്റ്റായിരുന്ന[2] കാൻഡിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആദ്യ പുസ്തകമായ, ഹൗ വിമൻ മെയ് ഈൺ എ ലിവിംഗ് (1900) ഇത് തെളിയിക്കുന്നു. രണ്ടാമത്തെ പുസ്തകം, ആൻ ഒക്ലഹോമ റൊമാൻസ് (1901), ഒക്ലഹോമ പ്രദേശത്തെ കുടിയേറ്റ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നോവലായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Biographical Cyclopedia of U.S. Women (1924)
  2. Woman's Who's Who of America (1914)
  3. "An Oklahoma Romance". Pearson's Magazine. April 1902. pp. 452–53.
"https://ml.wikipedia.org/w/index.php?title=ഹെലൻ_ചർച്ചിൽ_കാൻഡി&oldid=3899921" എന്ന താളിൽനിന്ന് ശേഖരിച്ചത്