ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം, ധൂളി - പ്ലാസ്മ വാലുകൾ വ്യക്തമായി കാണാം

ഇരുപതാം നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രമാണ് ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം. കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ ദിവസം കണ്ട വാൽനക്ഷത്രം ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം ആയിരിക്കും. പതിനെട്ടു മാസത്തോളം ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിഞ്ഞിരുന്നു. 1995 ജൂലൈ 23നാണ് ഇതിനെ കണ്ടെത്തുന്നത്. സൂര്യനോട് ഏറ്റവും അടുത്തെത്തിയത്(ഉപസൗരം)1997 ഏപ്രിൽ ഒന്നിനും. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഇതിന് C/1995 O1 എന്ന പേരു നൽകി. അലൻ ഹെയിൽ, തോമസ് ബോപ് എന്നീ അമേരിക്കൻ ശാസ്ത്രജ്ഞരാണ് പരസ്പരം അറിയാതെ തികച്ചും സ്വതന്ത്രമായി ഈ ധൂമകേതുവിനെ കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് രണ്ടുപേരുടെയും പേർ ചേർത്ത് ഹെയ്ൽ ബോപ്പ്(Hale–Bopp) എന്നു നാമകരണം ചെയ്തു.[1] വലിയ ധൂളീവാലിന് പുറമെ ഒരു പ്ലാസ്മാ വാലും ഇതിനുണ്ടായിരുന്നു. C/1995 O1 എന്നാണ് ഇതിന്റെ ശാസ്ത്രനാമം.

സൂര്യനിൽ നിന്നും 7.2അസ്ട്രോണമിക്കൽ യൂണിറ്റ് അകലെ വ്യാഴത്തിനും ശനിക്കും ഇടയിലായിരിക്കുമ്പോൾ തന്നെ ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ സാധിച്ചിരുന്നു.[2][3] സാധാരണ ഈ അകലത്തിൽ ധൂമകേതുക്കൾ വളരെ മങ്ങിയതായിരിക്കും. പക്ഷെ ഹെയിൽ-ബോപിന്റെ കോമ ഈ അകലത്തായിരിക്കുമ്പോഴും ഭൂമിയിൽ നിന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നു.[4] ഹാലിയുടെ ധൂമകേതു ഇതേ അകലത്തായിരുന്നപ്പോൾ ഹെയ്ൽ ബോപ്പിനെക്കാൾ നൂറിലൊന്നു തിളക്കമേ ഉണ്ടായിരുന്നുള്ളു.[5] പിന്നീടുള്ള പഠനങ്ങളിൽ നിന്ന് ഇതിന്റെ ന്യൂക്ലിയസിന് ഏകദേശം അറുപത് കി.മീ വ്യാസമുള്ളതായി കണ്ടെത്തി. ഇത് ഹാലി ധൂമകേതുവിന്റെ വ്യാസത്തിനെക്കാൾ ആറു മടങ്ങ് കൂടുതലായിരുന്നു.[6][7]

അവലംബം[തിരുത്തുക]

  1. Shanklin, Jonathan D. (2000). "The comets of 1995". Journal of the British Astronomical Association 110 (6): 311. ബിബ്‌കോഡ്:2000JBAA..110..311S. 
  2. Marsden, B. G. (1995). "Comet C/1995 O1 (Hale-Bopp)". Minor Planet Electronic Circular. 1995-P05. 
  3. Kidger, M. R.; Serra-Ricart, Miquel; Bellot-Rubio, Luis R.; Casas, Ricard (1996). "Evolution of a Spiral Jet in the Inner Coma of Comet Hale-Bopp (1995 O1)". The Astrophysical Journal Letters 461 (2): L119–L122. ഡി.ഒ.ഐ.:10.1086/310008. ബിബ്‌കോഡ്:1996ApJ...461L.119K. 
  4. Hale, A.; Bopp, T.; Stevens, J. (July 23, 1995). "IAU Circular No. 6187". IAU. ശേഖരിച്ചത് 2011-07-05.  Unknown parameter |coauthors= ignored (സഹായം)
  5. Biver, N.; Rauer, H; Despois, D; Moreno, R; Paubert, G; Bockelée-Morvan, D; Colom, P; Crovisier, J മറ്റുള്ളവർക്കൊപ്പം. (1996). "Substantial outgassing of CO from Comet Hale–Bopp at large heliocentric distance". Nature 380 (6570): 137–139. PMID 8600385. ഡി.ഒ.ഐ.:10.1038/380137a0. ബിബ്‌കോഡ്:1996Natur.380..137B. 
  6. "JPL Small-Body Database Browser: C/1995 O1 (Hale–Bopp)". 2007-10-22 last obs. ശേഖരിച്ചത് 2008-12-05.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  7. Fernández, Yanga R. (2002). "The Nucleus of Comet Hale-Bopp (C/1995 O1): Size and Activity". Earth, Moon, and Planets 89 (1): 3–25. ഡി.ഒ.ഐ.:10.1023/A:1021545031431. ബിബ്‌കോഡ്:2000EM&P...89....3F.