ഹെപ്പറ്റൈറ്റിസ്-എ
Hepatitis A | |
---|---|
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
സ്പെഷ്യാലിറ്റി | infectious disease |
ICD-10 | B15 |
ICD-9-CM | 070.0, 070.1 |
DiseasesDB | 5757 |
MedlinePlus | 000278 |
eMedicine | med/991 ped/977 |
Patient UK | ഹെപ്പറ്റൈറ്റിസ്-എ |
MeSH | D006506 |
ഹെപ്പറ്റൈറ്റിസ്-എ വൈറസ് (Hep A:HAV) മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു തീവ്ര പകർച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ ഇനം മഞ്ഞപ്പിത്തം.[1] മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ രോഗിയുമായുള്ള അടുത്ത സാമ്പർക്കത്തിലൂടെയോ ആണ് ഈ ആർ എൻ എ (RNA ) വൈറസ് പകരുന്നത്. ലോകമെമ്പാടുമായി പ്രതിവർഷം അനേക ലക്ഷം പേർ രോഗബാധിതരാകുന്നു[2] മരണ നിരക്ക് 0.1% മാത്രമാണ്. പ്രായമായവരിലും മദ്യപന്മാരിലും മരണ നിരക്ക് കൂടുതലാണ്. വൈറസ് ബാധിച്ചാൽ രോഗ ലക്ഷണം പ്രകടമാകാൻ (incubation period) 2 മുതൽ 6 ആഴ്ചവരെ ഇടവേള വേണം. സാധാരണയായി ഇടവേള 28 ദിവസമാണ്.[3]
രോഗലക്ഷണങ്ങൾ[തിരുത്തുക]
- ക്ഷീണം
- പനി
- വയറുവേദന
- ഓക്കാനം,ഛർദ്ദി
- വയറിളക്കം
- വിശപ്പില്ലായ്മ
- ചൊറിച്ചിൽ
- മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം,മൂത്രം,ത്വക്ക്,നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക.)
രോഗനിർണ്ണയം[തിരുത്തുക]
മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ള രോഗികളുടെ രക്തത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസിനെതിരായ ഐ.ജി.എം.അന്റിബോടികൾ(IgM antibodies) കണ്ടെത്തുകയാണെങ്കിൽ രോഗബാധ ഉറപ്പിക്കാം..[4] കൂടാതെ രോഗികളുടെ രക്തത്തിൽ കരളിലുൽപാദിപ്പിക്കപ്പെടുന്ന രാസാഗ്നിയായ അലാനിൻ ട്രാൻസ്ഫെറേയ്സിൻറെ(ALT) അളവ് കൂടുതലായിരിക്കും..[5]
പ്രതിരോധ മാർഗ്ഗങ്ങൾ[തിരുത്തുക]
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക
- കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോരിനേറ്റ് ചെയ്യുക
- സെപ്ടിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക
- ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ചു കഴുകുക
- പ്രതിരോധ കുത്തിവയ്പ്പ്
പ്രതിരോധ കുത്തിവയ്പ്പ് രണ്ടു തരമുണ്ട്.നിർജ്ജീവമായ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പും ജീവനുള്ള എന്നാൽ രോഗബാധയുണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കിയ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പും.ഒരു വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും എടുക്കാവുന്ന സുരക്ഷിതമായ രീതിയാണ് നിർജ്ജീവമായ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പ്. അപൂർവ്വമായി രണ്ടു മൂന്നു ദിവസം ചെറിയ പനി, മേലുവേദന എന്നിവയുണ്ടാകാം. നിർദ്ദേശിക്കപ്പെട്ട രീതിയിൽ കുത്തിവയ്പ്പ് എടുത്താൽ 25 വർഷം വരെ രോഗബാധയിൽ നിന്നും സംരക്ഷണം ലഭിക്കാം.
ചികിത്സ[തിരുത്തുക]
ആധുനിക വൈദ്യ ശാസത്രത്തിൽ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. രോഗലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്.
- വിശ്രമം നൽകുക.
- കൊഴുപ്പടങ്ങിയ ആഹാരങ്ങൾ വർജ്ജിക്കുക.
- മദ്യപാനം ഒഴിവാക്കുക.
- ധാരാളം വെള്ളം കുടിക്കുക.
Hepatitis A | |
---|---|
![]() |
|
Electron micrograph of hepatitis A virions. | |
Virus classification | |
ഗ്രൂപ്പ്: | Group IV ((+)ssRNA) |
കുടുംബം: | Picornaviridae |
ജനുസ്സ്: | Hepatovirus |
വർഗ്ഗം: | 'Hepatitis A virus' |
അവലംബം[തിരുത്തുക]
Park's Textbook of Preventive and Social Medicine by K park,19th Ed, Bhanot Publishers,Jabalpur.
- ↑ Ryan KJ, Ray CG (editors) (2004). Sherris Medical Microbiology (4th എഡി.). McGraw Hill. pp. 541–4. ഐ.എസ്.ബി.എൻ. 0838585299.
- ↑ Wasley A, Fiore A, Bell BP (2006). "Hepatitis A in the era of vaccination". Epidemiol Rev 28: 101–11. PMID 16775039. ഡി.ഒ.ഐ.:10.1093/epirev/mxj012.
- ↑ Connor BA (2005). "Hepatitis A vaccine in the last-minute traveler". Am. J. Med. 118 Suppl 10A (10): 58S–62S. PMID 16271543. ഡി.ഒ.ഐ.:10.1016/j.amjmed.2005.07.018.
- ↑ Stapleton JT (1995). "Host immune response to hepatitis A virus". J. Infect. Dis. 171 (Suppl 1): S9–14. PMID 7876654.
- ↑ Musana KA, Yale SH, Abdulkarim AS (2004). "Tests of Liver Injury". Clin Med Res 2 (2): 129–31. PMC 1069083. PMID 15931347. ഡി.ഒ.ഐ.:10.3121/cmr.2.2.129.