Jump to content

ഹെപാറ്റോസെല്ലുലാർ കാർസിനോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെപാറ്റോസെല്ലുലാർ കാർസിനോമ
സ്പെഷ്യാലിറ്റിഓങ്കോളജി

ഹെപാറ്റോസെല്ലുലാർ കാർസിനോമ (എച്ച്.സി.സി. എന്നും മലിഗ്നന്റ് ഹെപാറ്റോമ എന്നും വിളിക്കും) കരളിനെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും സാധാരണയായി കാണുന്ന ഇനമാണ്. ഈ അർബുദം സാധാരണയായി വൈറസ് അണുബാധ മൂല‌മുണ്ടാകുന്ന കരൾവീക്കമോ (ഹെപാറ്റൈറ്റിസ് ബി, ഹെപാറ്റൈറ്റിസ് സി എന്നിവ ഉദാഹരണം) സിറോസിസ് എന്ന അസുഖമോ (മദ്യപാനശീലമാണ് ഇതിന്റെ പ്രധാ‌ന കാരണം) ഉള്ളവരിലാണുണ്ടാകുന്നത്.[1]

അർബുദത്തിന്റെ വലിപ്പം, സ്റ്റേജിംഗ് മുതലായ പല ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണ്ണയിക്കുക. ട്യൂമറിന്റെ ഗ്രേഡ് എന്ന മാനദണ്ഡവും ചികിത്സയിൽ പ്രാധാന്യമർഹിക്കുന്നു. ഉയർന്ന ഗ്രേഡുള്ള അർബുദങ്ങൾ ചികിത്സിച്ച് ഭേദമാക്കാനുള്ള സാദ്ധ്യത കുറവാണ്. മറ്റർബുദങ്ങളെപ്പോലെ ഹെപാറ്റോസെല്ലുലാർ കാർസിനോമയിലും താഴ്ന്ന ഗ്രേഡുള്ള അവസ്ഥയിൽ രോഗം വളരെക്കാലം ശ്രദ്ധയിൽ പെടാതെയിരിക്കുകയും ചെയ്തേക്കാം.

അവലംബം

[തിരുത്തുക]
  1. Kumar V, Fausto N, Abbas A (editors) (2003). Robbins & Cotran Pathologic Basis of Disease (7th ed.). Saunders. pp. 914–7. ISBN 978-0-7216-0187-8. {{cite book}}: |author= has generic name (help)CS1 maint: multiple names: authors list (link)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]