ഉള്ളടക്കത്തിലേക്ക് പോവുക

ഹെന്നി പെന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ചിക്കൻ ലിറ്റിൽ" എന്ന കഥയുടെ ചിത്രീകരണം, 1916

ലോകം അവസാനിക്കാൻ പോകുകയാണെന്ന് വിശ്വസിക്കുന്ന ഒരു കോഴിയെക്കുറിച്ചുള്ള സഞ്ചിത കഥാ രൂപത്തിലുള്ള ഒരു യൂറോപ്യൻ നാടോടി കഥയാണ് "ഹെന്നി പെന്നി". അമേരിക്കൻ ഐക്യനാടുകളിൽ "ചിക്കൻ ലിറ്റിൽ" എന്നും "ചിക്കൻ ലിക്കൻ" എന്നും അറിയപ്പെടുന്ന ഒരു യൂറോപ്യൻ നാടോടി കഥയാണിത്. "ആകാശം വീഴുന്നു!" എന്ന വാചകം കഥയിൽ പ്രധാനമായി പ്രത്യക്ഷപ്പെടുന്നു, കൂടാതെ ദുരന്തം ആസന്നമാണെന്ന ഉന്മാദപരമോ തെറ്റായതോ ആയ ഒരു വിശ്വാസത്തെ സൂചിപ്പിക്കുന്ന ഒരു പൊതു പ്രയോഗമായി ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് കടന്നുവന്നിരിക്കുന്നു. സമാനമായ കഥകൾ 25 നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്.[1] കൂടാതെ "ഹെന്നി പെന്നി" വിവിധ മാധ്യമങ്ങളിൽ പരാമർശിക്കപ്പെടുന്നത് തുടരുന്നു.

കഥയും അതിൻ്റെ പേരും

[തിരുത്തുക]

ഈ കഥയെ ആർനെ–തോംസൺ–ഉതർ സൂചിക തരം 20C എന്ന പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മനോവിഭ്രാന്തിയുടെയും മാസ് ഹിസ്റ്റീരിയയെയും നിസ്സാരമായി കാണുന്ന നാടോടിക്കഥകളുടെ അന്താരാഷ്ട്ര ഉദാഹരണങ്ങൾ ഉൾപ്പെടുന്നു.[2] കഥയുടെ നിരവധി പാശ്ചാത്യ പതിപ്പുകൾ ഉണ്ട്, അവയിൽ ഏറ്റവും അറിയപ്പെടുന്നത് ഒരു കോഴിക്കുഞ്ഞിന്റെ തലയിൽ ഓക് വൃക്ഷത്തിന്റെ കായ് വീഴുമ്പോൾ ആകാശം വീഴുന്നുവെന്ന് വിശ്വസിക്കുന്ന കഥയാണ്. കോഴിക്കുഞ്ഞ് വിവരം രാജാവിനോട് പറയാൻ തീരുമാനിക്കുന്നു. യാത്രചെയ്യുന്നതിനിടയിൽ അന്വേഷണത്തിനായി കണ്ടുമുട്ടുന്ന തന്നോടൊപ്പം ചേരുന്ന മറ്റ് മൃഗങ്ങളെ കൂടി കൂട്ടുന്നു. ഈ ഘട്ടത്തിനുശേഷം, പരിചിതനായ, ഒരു കുറുക്കൻ അവരെ അതിൻ്റെ ഗുഹയിലേക്ക് ക്ഷണിക്കുകയും പിന്നീട് അവയെ എല്ലാം ഭക്ഷിക്കുകയും ചെയ്യുന്നു.

സാധാരണയായി ചിക്കൻ ലിക്കൻ അല്ലെങ്കിൽ ചിക്കൻ ലിറ്റിൽ, ഹെന്നി പെന്നി അല്ലെങ്കിൽ ഹെൻ-ലെൻ, കോക്കി ലോക്കി, ഡക്കി ലക്കി അല്ലെങ്കിൽ ഡക്കി ഡാഡിൽസ്, ഡ്രാക്കി ലേക്കി, ഗൂസി ലൂസി അല്ലെങ്കിൽ ഗൂസി പൂസി, ഗാൻഡർ ലാൻഡർ, ടർക്കി, ഫ്യോക്സി. ലോക്സി അല്ലെങ്കിൽ ഫോക്സി വോക്സി എന്നിങ്ങനെ മിക്ക പുനരാഖ്യാനങ്ങളിലും, മൃഗങ്ങൾക്ക് പ്രാസമുള്ള പേരുകൾ ഉണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കഥയുടെ ഏറ്റവും സാധാരണമായ പേര് "ചിക്കൻ ലിറ്റിൽ" എന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കുട്ടികൾക്കുള്ള ചിത്രീകരിച്ച പുസ്തകങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടനിൽ ഇത് "ഹെന്നി പെന്നി", "ചിക്കൻ ലിക്കൻ" എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]
"പണ്ട് ക്ലൂക്ക് എന്ന് പേരുള്ള ഒരു ചെറിയ കോഴി ഉണ്ടായിരുന്നു": കഥയുടെ 1823 ലെ ഡാനിഷ് പതിപ്പിൻ്റെ തുടക്കം.

വാമൊഴി നാടോടി പാരമ്പര്യത്തിൻ്റെ ഭാഗമായിരുന്ന ഈ കഥ 19-ആം നൂറ്റാണ്ടിൻ്റെ ആദ്യ വർഷങ്ങളിൽ ഗ്രിം സഹോദരന്മാർ അവരുടെ ജർമ്മൻ കഥകളുടെ ശേഖരം ഉപയോഗിച്ച് ഒരു യൂറോപ്യൻ മാതൃക സൃഷ്ടിച്ചതിന് ശേഷമാണ് അച്ചടിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സ്കാൻഡിനേവിയൻ സ്രോതസ്സുകളിൽ നിന്ന് കഥകൾ ശേഖരിച്ച ആദ്യകാല വ്യക്തികളിൽപ്പെട്ട ഒരാളാണ് ജസ്റ്റ് മത്യാസ് തീലെ. 1823-ൽ ഡാനിഷ് ഭാഷയിൽ ഹെന്നി പെന്നി കഥയുടെ ആദ്യകാല പതിപ്പ് അദ്ദേഹം പ്രസിദ്ധീകരിച്ചു.[3] ഈ പതിപ്പിലെ കഥാപാത്രങ്ങളുടെ പേരുകൾ കൈല്ലിംഗ് ക്ലൂക്ക്,[note 1] ഹോൺ പോൺ,[note 2]ഹാൻ പേൻ,[note 3]ആൻഡ് സ്വാൻഡ്,[note 4]ഗാസ് പാസ് [note 5] റാവ് സ്ക്രോവ് [note 6]എന്നിവയാണ്. തീലിന്റെ പേരില്ലാത്ത വിവരണത്തിൽ, കൈലിംഗ് ക്ലൂക്കിന്റെ മുതുകിൽ ഒരു നട്ട് വീഴുകയും അവനെ വീഴ്ത്തുകയും ചെയ്യുന്നു. തുടർന്ന് അയാൾ മറ്റ് കഥാപാത്രങ്ങളുടെ അടുത്തേക്ക് പോയി, "ലോകം മുഴുവൻ വീഴുകയാണെന്ന് ഞാൻ കരുതുന്നു" എന്ന് പ്രഖ്യാപിക്കുകയും അവരെയെല്ലാം ഓടിക്കുകയും ചെയ്യുന്നു. കുറുക്കൻ റോവ് സ്ക്രോവ് പലായനത്തിൽ ചേരുകയും അവർ കാട്ടിൽ എത്തുമ്പോൾ, പിന്നിൽ നിന്ന് അവയെ എണ്ണി ഓരോന്നായി തിന്നുന്നു. പിന്നീട് നിരവധി പതിപ്പുകൾ പ്രത്യക്ഷപ്പെട്ടതിനുശേഷം ബെഞ്ചമിൻ തോർപ്പ് ഈ കഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.

First pages of The Remarkable Story of Chicken Little (1840)

കഥ ഇംഗ്ലീഷിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ, അവയ്ക്ക് നൽകിയിരുന്ന സ്ഥാനപ്പേരുകൾ ഗണ്യമായി വ്യത്യാസപ്പെട്ടിരുന്നു. അവ അങ്ങനെ തന്നെ തുടരുന്നു. മസാച്യുസെറ്റ്‌സിലെ പീറ്റർഷാമിൽ നിന്നുള്ള ചിത്രകാരനും മരം കൊത്തുപണിക്കാരനുമായ ജോൺ ഗ്രീൻ ചാൻഡലർ (1815-1879), 1840-ൽ ദി റിമാർക്കബിൾ സ്റ്റോറി ഓഫ് ചിക്കൻ ലിറ്റിൽ എന്ന പേരിൽ കുട്ടികളുടെ ഒരു സചിത്ര പുസ്തകം പ്രസിദ്ധീകരിച്ചു.[4][5][6] കഥയുടെ ഈ അമേരിക്കൻ പതിപ്പിൽ, കഥാപാത്രങ്ങളുടെ പേരുകൾ ചിക്കൻ ലിറ്റിൽ, ഹെൻ-പെൻ, ഡക്ക്-ലക്ക്, ഗൂസ്-ലൂസ്, ഫോക്സ്-ലോക്സ് എന്നിവയാണ്. ഇതിൽ വാലിൽ ഒരു ഇല വീഴുന്നത് കണ്ട് ചിക്കൻ ലിറ്റിൽ ഭയക്കുന്നു.[7]

1842-ൽ റോബർട്ട് ചേമ്പേഴ്‌സിന്റെ പോപ്പുലർ റൈംസ്, ഫയർസൈഡ് സ്റ്റോറീസ്, അമ്യൂസ്‌മെന്റ്‌സ് ഓഫ് സ്കോട്ട്‌ലൻഡ് എന്നിവയിൽ ഈ കഥയുടെ ഒരു സ്കോട്ടിഷ് പതിപ്പ് കാണാം. [8] "ഫയർസൈഡ് നഴ്സറി സ്റ്റോറീസ്" എന്ന പുസ്തകത്തിൽ "കോഴിയും അവരുടെ സഹയാത്രികരും" എന്ന തലക്കെട്ടോടെയാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ഹെന്നി പെന്നി, കോക്കി ലോക്കി, ഡക്കി ഡാഡിൽസ്, ഗൂസി പൂസി, പേരില്ലാത്ത ഒരു കുറുക്കൻ എന്നിവരായിരുന്നു അതിലെ കഥാപാത്രങ്ങൾ. ഹെന്നി പെന്നിയുടെ തലയിൽ ഒരു പയർ വീണപ്പോൾ ആകാശം ഇടിഞ്ഞുവീഴുകയായിരുന്നു എന്ന് അവൾക്ക് ബോധ്യമായി.

1849-ൽ, ജെയിംസ് ഓർച്ചാർഡ് ഹാലിവെൽ "ദി സ്റ്റോറി ഓഫ് ചിക്കൻ-ലിക്കൻ" എന്ന പേരിൽ "വളരെ വ്യത്യസ്തമായ" ഒരു ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചു.[9] ഈ കഥയിൽ, "ഒരു ഓക് വൃക്ഷത്തിന്റെ കായ് അവളുടെ കഷണ്ടി തലയിൽ വീണപ്പോൾ" ചിക്കൻ-ലിക്കൻ ഞെട്ടിപ്പോയി, കൂടാതെ ഹെൻ-ലെൻ, കോക്ക്-ലോക്ക്, ഡക്ക്-ലക്ക്, ഡ്രേക്ക്-ലേക്ക്, ഗൂസ്-ലൂസ്, ഗാൻഡർ-ലാൻഡർ, ടർക്കി-ലർക്കി, ഫോക്സ്-ലോക്സ് എന്നീ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു.

1850-ൽ ജോസഫ് കണ്ടലിന്റെ 'ദി ട്രഷറി ഓഫ് പ്ലഷർ ബുക്‌സ് ഫോർ യങ് ചിൽഡ്രൺ' എന്ന സമാഹാരത്തിൽ "ദി വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെന്നി പെന്നി" എന്ന കൃതി പുറത്തിറങ്ങി. [10]ഓരോ കഥയും ഒരു പ്രത്യേക പുസ്തകത്തിന്റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പതിപ്പിൽ ഹാരിസൺ വെയറിന്റെ രണ്ട് ചിത്രീകരണങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തിൽ, ഈ കഥ സ്റ്റാൻഡേർഡ് ഇംഗ്ലീഷിലെ ചേമ്പേഴ്‌സ് ആഖ്യാനത്തിന്റെ ആവർത്തനമാണ്. "സോ ഷീ ഗെയ്ഡ്, ആൻഡ് ഷീ ഗെയ്ഡ്, ആൻഡ് ഷീ ഗെയ്ഡ്" എന്ന ഭാഷാ വാക്യം നിലനിർത്തിയിട്ടുണ്ടെങ്കിലും പരിഭ്രാന്തിയുടെ കാരണം "ദി ക്ലൗഡ്സ് ആർ ഫാലിംഗ്" എന്ന് തെറ്റായി വിവർത്തനം ചെയ്തിരിക്കുന്നു.

തീലെയുടെ ഡാനിഷ് കഥയുടെ ബെഞ്ചമിൻ തോർപ്പിന്റെ വിവർത്തനം 1853-ൽ പ്രസിദ്ധീകരിച്ചു, അതിന് "ദി ലിറ്റിൽ ചിക്കൻ ക്ലൂക്ക് ആൻഡ് ഹിസ് കമ്പാനിയൻസ്" എന്ന തലക്കെട്ട് നൽകി. [11] തോർപ്പ് അവിടെയുള്ള കഥയെ "സ്കോട്ടിഷ് കഥയ്ക്കുള്ള ഒരു പെൻഡന്റ്... ചേംബേഴ്സിൽ അച്ചടിച്ചത്" എന്ന് വിശേഷിപ്പിക്കുകയും കഥാപാത്രങ്ങൾക്ക് ചേംബേഴ്സിലെ അതേ പേരുകൾ നൽകുകയും ചെയ്യുന്നു.

നിർവചനം

[തിരുത്തുക]

"ചിക്കൻ ലിറ്റിൽ" എന്ന പേരും കെട്ടുകഥയിലെ കേന്ദ്ര വാക്യമായ "ആകാശം ഇടിഞ്ഞു വീഴുകയാണ്!" ഉം ആളുകൾ അകാരണമായി ഭയപ്പെടുന്നുവെന്ന് ആരോപിക്കപ്പെടുന്ന സന്ദർഭങ്ങളിലോ, ചുറ്റുമുള്ളവരിൽ അകാരണമായ ഭയം ഉണർത്താൻ ശ്രമിക്കുന്നവരെക്കുറിച്ചോ പ്രയോഗിച്ചിട്ടുണ്ട്. മെറിയം-വെബ്‌സ്റ്റർ നിഘണ്ടുവിൽ "ചിക്കൻ ലിറ്റിൽ" എന്ന പേര് ആദ്യമായി ഉപയോഗിച്ചത് 1895-ൽ ആണെന്ന് കാണിക്കുന്നത് " പ്രത്യേകിച്ച് ന്യായീകരണമില്ലാതെ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതോ പ്രവചിക്കുന്നതോ ആയ ഒരാൾ" എന്നാണ്.[12]എന്നിരുന്നാലും, 1844 ജൂലൈ 4 ന് ബോസ്റ്റൺ നഗരത്തിൽ നടത്തിയ ആരംഭത്തിലുള്ള ഒരു പ്രസംഗത്തിൽ ഈ ഭാഗം അടങ്ങിയിരിക്കുന്നു:

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവരുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ, ചിക്കൻ ലിറ്റിലിന്റെ കെട്ടുകഥ സത്യമാകാൻ പോകുന്നുവെന്നും ആകാശം ഇടിഞ്ഞുവീഴുകയാണെന്നും ഒരാൾക്ക് തോന്നും.[13]

വ്യവഹാര ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുള്ളതുപോലെ, ഇത്തരം സാധാരണ ഭയപ്പെടുത്തലുകൾ ചിലപ്പോൾ ചിക്കൻ ലിറ്റിൽ സിൻഡ്രോം എന്ന പ്രതികരണത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ "പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന വിനാശകരമായ നിഗമനങ്ങൾ" എന്ന് വിശേഷിപ്പിക്കുന്നു. [14]"ശ്രോതാക്കളെ പ്രവർത്തനങ്ങളിൽ നിന്ന് തടയുന്ന നിരാശ്രയം അല്ലെങ്കിൽ നിഷ്ക്രിയത്വം" എന്നും ഇതിനെ നിർവചിച്ചിരിക്കുന്നു.[15]1950 കളിൽ ഈ പദം പ്രത്യക്ഷപ്പെടാൻ തുടങ്ങി [16] കൂടാതെ ഈ പ്രതിഭാസം പല വ്യത്യസ്ത സാമൂഹിക സന്ദർഭങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഭാഷാപരമായ ഉപയോഗം

[തിരുത്തുക]

കോളിൻസ് നിഘണ്ടു "ചിക്കൻ ലിറ്റിൽ" എന്ന പദത്തെ യുഎസിൽ "ഒരു ദുരന്തം ആസന്നമാണെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്ന ഒരു വ്യക്തിയെ ഉച്ചത്തിൽ സംസാരിക്കുന്ന അശുഭാപ്തിവിശ്വാസി" എന്ന് ഭാഷാപരമായി വിശേഷിപ്പിക്കുന്നു.[17] "എളുപ്പത്തിൽ പരിഭ്രാന്തരാകുന്ന അല്ലെങ്കിൽ മറ്റുള്ളവർക്കിടയിൽ അലാറം പരത്തുന്ന വ്യക്തി" എന്നതിന് "ചിക്കൻ ലിക്കൻ" എന്ന സമാന പദത്തിന്റെ ഉപയോഗം "ആദ്യമായും പ്രധാനമായും യുഎസിലും" ആണെന്ന് ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പറയുന്നു. പിന്തുണയ്‌ക്കായി 1922 നവംബർ 2-ന് ക്രിസ്റ്റ്യൻ കണക്ഷന്റെ ഹെറാൾഡ് ഓഫ് ഗോസ്പൽ ലിബർട്ടി ഈ കഥയിലെ മറ്റൊരു കഥാപാത്രത്തെ പരാമർശിക്കുന്നതായി ഇത് ഉദ്ധരിക്കുന്നു: "വമ്പു പറയുന്നവരെയും സർവ്വരോഗസംഹാരികളെയും ധൈര്യം പകരുന്നവർ ഗൂസി പൂസിയും ചിക്കൻ ലിക്കണുകളുമാണ്."[18]


എന്നിരുന്നാലും, യുകെയിലെ ഗാനങ്ങളുടെ വരികളിൽ മറ്റ് കഥാപാത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1858-ൽ ജോഹന്നാസ് ബ്രാംസ് ആദ്യം ചിട്ടപ്പെടുത്തിയ സംഗീതത്തിന് അനുയോജ്യമായ രീതിയിൽ എഴുതിയ "സെവൻ ചിൽഡ്രൻസ് സോങ്സ്" എന്ന ഗാനത്തിന്റെ ഭാഗമായി ഫ്ലോറൻസ് ഹോറെ "ഹെന്നി പെന്നി"യെ ഉൾപ്പെടുത്തി.[19] അവരുടെ "മൂവിംഗ് ഇൻ വിത്ത്"(ബമ്മഡ്, 1986 ൽ പുറത്തിറങ്ങിയത്) എന്ന ഗാനത്തിൽ, ഇംഗ്ലീഷ് ബാൻഡായ ഹാപ്പി മണ്ടേസിൽ "ഹെന്നി പെന്നി, കോക്കി ലോക്കി, ഗൂസി ലൂസി/ ടർക്കി ലർക്കി, ട്രിക്കി ലിക്കി, ഡക്കി ലക്കി/ ശബ്ദം കേൾക്കുമ്പോൾ നാമെല്ലാവരും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും."എന്ന പല്ലവി ഉണ്ടായിരുന്നു.[20]

യുഎസിൽ "ദി സ്കൈ ഈസ് ഫാലിംഗ്" എന്ന പേരിൽ നിരവധി സിഡികൾ, സിനിമകൾ, നോവലുകൾ, ഗാനങ്ങൾ എന്നിവ ഇറക്കിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗവും ഈ പദപ്രയോഗത്തിന്റെ ഭാഷാപരമായ ഉപയോഗത്തെയാണ് പരാമർശിക്കുന്നത്. അത് ഉത്ഭവിച്ച കെട്ടുകഥയെയല്ല. അങ്ങനെ ചെയ്യുന്ന കഥയെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളിൽ കാലിഫോർണിയൻ റോക്ക് ബാൻഡ് ദി ടർട്ടിൽസിന്റെ "ചിക്കൻ ലിറ്റിൽ വാസ് റൈറ്റ്" (1968) ഉൾപ്പെടുന്നു, ഈ ആപൽ സൂചനയുടെ വെല്ലുവിളികൾ സുരക്ഷിതത്വത്തിൻ്റെ തെറ്റായ ബോധത്തെ സൂചിപ്പിക്കുന്നു, എന്നിരുന്നാലും യഥാർത്ഥ കഥയെ വരികളിൽ പരാമർശിച്ചിട്ടില്ല. [21] എന്നിരുന്നാലും, എയ്‌റോസ്മിത്തിന്റെ ഗെറ്റ് എ ഗ്രിപ്പ് (1993) എന്ന ആൽബത്തിലെ "ലിവിൻ ഓൺ ദി എഡ്ജ്" എന്ന ഗാനം,"ചിക്കൻ ലിറ്റിൽ നിങ്ങളോട് ആകാശം ഇടിഞ്ഞുവീഴുകയാണെന്ന് പറഞ്ഞാൽ, / അങ്ങനെയല്ലെങ്കിൽപ്പോലും നിങ്ങൾ വീണ്ടും ഇഴഞ്ഞു വരികയോ / വീണ്ടും തിരികെ വരികയോ? എന്ന വരികളിൽ ഇത് വളരെ കൂടുതലാണ്. എൻ്റെ സുഹൃത്തേ, നിങ്ങൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ വാതുവെക്കും."എന്ന വരികളിലൂടെ കൂടുതൽ മുന്നോട്ട് പോകുന്നു. [22] ഇഡിയറ്റ് ഫ്ലെഷിന്റെ "ചിക്കൻ ലിറ്റിൽ" (Fancy, 1997) എന്ന ഗാനം മറ്റൊരു ഉദാഹരണമാണ്, പ്രത്യേകിച്ച് "ആകാശം വീഴുന്നു, രാജാവിനോട് പറയണം" എന്നതും കഥയിലെ മറ്റ് കഥാപാത്രങ്ങളുടെ പേരുകൾ അവസാനം ഉൾപ്പെടുത്തുന്നതും[23]

കുറിപ്പുകൾ

[തിരുത്തുക]
  1. Kylling means "chick" (baby chicken); Kluk is an onomatopoeic representation of a chicken's vocalization, similar to English "cluck"
  2. Høne means "hen"; Pøne means "penny"
  3. Hane means "cock"/"rooster"
  4. And means "duck"
  5. Gaase (modern Danish Gåse) means "goose"
  6. Ræv means "fox"

അവലംബം

[തിരുത്തുക]
  1. "Jataka Tales of the Buddha, Part III, retold by Ken & Visakha Kawasaki". Retrieved 19 September 2014.
  2. The End of the World The Sky Is Falling, folktales of Aarne-Thompson-Uther type 20C (including former type 2033), in which storytellers from around the world make light of paranoia and mass hysteria, selected and edited by D. L. Ashliman, 1999
  3. Thiele, J. M. (1823). Danske folkesagn. Vol. 4. Copenhagen: A. Seidelin. pp. 165–167. hdl:2027/hvd.hwslqu. OCLC 458278434.
  4. Chandler, John Greene (1840). The Remarkable Story of Chicken Little. Roxbury, MA: J.G. Chandler. OCLC 191238925.
  5. "Chicken Little – A View at the Bicentennial". Archived from the original on 2015-09-18. Retrieved 2014-10-21.
  6. Chandler, John Greene. "Self-Portrait" – via arcade.nyarc.org Library Catalog.
  7. The text of the story is reprinted in Fowle, William Bentley (1856). The Mind and Heart, Or, School and Fireside Reading for Children. Boston, MA: Morris Cotton. pp. 121–122. OCLC 27730411.
  8. Chambers, Robert (1842). Popular Rhymes, Fireside Stories, and Amusements of Scotland. Edinburgh: William and Robert Chambers. pp. 51–52. OCLC 316602150.
  9. Halliwell, James Orchard (1849). Popular rhymes and nursery tales: a sequel to the Nursery rhymes of England. London: John Russell Smith. pp. 29–30. OCLC 3155930.
  10. "The Treasury of pleasure books for young children". W.G. Baker. 1 January 1850 – via Google Books.
  11. Thorpe, Benjamin, ed. (1853). Yule-Tide Stories: a collection of Scandinavian and North German popular tales and traditions. London: Henry G. Bohn. pp. 421–422. OCLC 877309110.
  12. Merriam-Webster (2004). Merriam-Webster Dictionary. Merriam-Webster. ISBN 9780877798095. Retrieved 19 September 2014.
  13. Chandler, Peleg W. (1844). The Morals of Freedom: An Oration delivered Before the Authorities of the City of Boston July 4, 1844. Boston, MA: John H. Eastburn. pp. 29. OCLC 982157.
  14. Landry, John R. (1998). Can Mission Statements Plant the "Seeds" of Dysfunctional Behaviors in an Organization's Memory? in Proceedings of the Thirty-First Hawaii International Conference on System Sciences. p. 169. CiteSeerX 10.1.1.108.2917.
  15. Li, Xinghua, "Communicating the "incommunicable green": a comparative study of the structures of desire in environmental advertising in the United States and China", PhD diss., p.81, University of Iowa, 2010.
  16. See, e.g., Audio Visual Communication Review, v.3-4, pp. 226–227, National Education Association of the United States Dept. of Audiovisual Instruction, 1955
  17. "Chicken Little", Collins online
  18. "Chicken Licken", OED online
  19. Music Shop Europe
  20. "Moving In With", Genius
  21. "Chicken Little Was Right", Genius
  22. Livin' on the Edge, Google
  23. Chicken Little, Genius

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹെന്നി_പെന്നി&oldid=4505143" എന്ന താളിൽനിന്ന് ശേഖരിച്ചത്