ഹൂറൺ തടാകം
ഹൂറൺ തടാകം | |
---|---|
സ്ഥാനം | North America |
ഗ്രൂപ്പ് | Great Lakes |
നിർദ്ദേശാങ്കങ്ങൾ | 44°48′N 82°24′W / 44.8°N 82.4°W |
Lake type | Glacial |
പ്രാഥമിക അന്തർപ്രവാഹം | Straits of Mackinac, St. Marys River |
Primary outflows | St. Clair River |
Catchment area | 51,700 sq mi (134,100 km2)[1] |
Basin countries | United States, Canada |
പരമാവധി നീളം | 206 mi (332 km)[1] |
പരമാവധി വീതി | 183 mi (295 km)[1] |
Surface area | 23,007 sq mi (59,588 km2)[1] |
ശരാശരി ആഴം | 195 ft (59 m)[1] |
പരമാവധി ആഴം | 750 ft (229 m)[1] |
Water volume | 850 cu mi (3,543 km3)[1] |
Residence time | 22 years |
തീരത്തിന്റെ നീളം1 | 1,850 mi (2,980 km) plus 1,980 mi (3,190 km) for islands[2] |
ഉപരിതല ഉയരം | 577 ft (176 m)[1] |
ദ്വീപുകൾ | Manitoulin |
Sections/sub-basins | Georgian Bay, North Channel |
അധിവാസ സ്ഥലങ്ങൾ | Bay City, Alpena, Cheboygan, St. Ignace, Port Huron in Michigan; Goderich, Sarnia in Ontario |
അവലംബം | [3] |
1 Shore length is not a well-defined measure. |
ഹൂറൺ തടാകം വടക്കേ അമേരിക്കയിലെ പഞ്ച മഹാ തടാകങ്ങളിൽ രണ്ടാമത്തെ വലിയ തടാകമാണ്. ഇതിന്റെ തെക്കും പടിഞ്ഞാറും ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനവും വടക്കും കിഴക്കും കാനഡയിലെ പ്രവിശ്യയായ ഒണ്ടാറിയോയും അതിരുകളായി വരുന്നു. ഈ മേഖലയിൽ അധിവസിച്ചിരുന്ന ഹൂറോൺ ജനങ്ങളെ അനുസ്മരിച്ച് ആദ്യകാല ഫ്രഞ്ച് പര്യവേക്ഷകരാണ് ഈ പേരു നൽകിയത്. ഹൂറോൺ തടാക പ്രദേശത്തുനിന്നു തെളിവുകൾ ശേഖരിച്ചതിനാലാണ് ഹുറോനിയൻ ഗ്ലേസിയേഷന് ആ പേരു നൽകപ്പെട്ടത്. തടാകത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നോർത്ത് ചാനലും ജോർജിയൻ ബേയും ഉൾപ്പെടുന്നു. വടക്കുപടിഞ്ഞാറ് മുതൽ തെക്ക് കിഴക്ക് വരെ ഇതിന്റെ നീളം 206 മൈൽ (331 കിലോമീറ്റർ) ആണ്. 23,000 ചതുരശ്ര മൈൽ വരുന്ന തടാകത്തിന്റെ ഉപരിതലം ഒഴിവാക്കിയുള്ള ഇതിന്റെ നീർത്തടപ്രദേശത്തിന്റെ ആകെ വിസ്താരം 51,700 ചതുരശ്ര മൈൽ (133,900 ചതുരശ്ര കിലോമീറ്റർ) ആണ്. തടാകത്തിനുള്ളിലേയ്ക്കുള്ള ജലപ്രവാഹം മക്കിനാക്ക് ഇടുക്കുവഴി മിഷിഗൺ തടാകത്തിൽനിന്നും സമീപ പ്രദേശങ്ങളിലൂടെ ഒഴുകുന്ന നിരവധി അരുവികളിൽനിന്നുമായാണ്. സെന്റ് ക്ലയർ നദി, സെന്റ് ക്ലയർ തടാകം, ഡെട്രോയിറ്റ് നദി എന്നിവയിലൂടെ തെക്കേ അറ്റത്തുകൂടി ഇതിലെ ജലം ഈറി തടാകത്തിലേയ്ക്കു പതിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 577 അടി (176 മീ) ഉയരം വരെ നീളുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 750 അടിയാണ്. ഈ തടാകത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തായി മാണിറ്റൗലിൻ ദ്വീപുപോലെ അനേകം ദ്വീപകൾ സ്ഥിതിചെയ്യുന്നു. മറ്റു നിരവധി ദ്വീപുകൾ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മക്കിനാക്ക് സ്ടെയിറ്റിലും, മിഷിഗൺ തീരത്തെ സഗിനാവ് ബേയിലുമായി സ്ഥിതിചെയ്യുന്നു. തടാകത്തിനു കുറുകേ തെക്കുപടിഞ്ഞാറൻ ദിശയിലാണ് സഗിനാവ് ബേ സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;EPAphysical
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Shorelines of the Great Lakes Archived 2015-04-05 at the Wayback Machine.
- ↑ Wright, John W., ed. (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 64. ISBN 0-14-303820-6.