ഹുനൈൻ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Battle of Hunayn
തിയതി630 (8 AH)
സ്ഥലംHunain, near al-Ta'if in south-western Arabia
ഫലംDecisive Muslim victory
Belligerents
Muslims,
Quraysh
Hawazin,
Thaqif,
Qais
Nasr,
Jusham,
Sa‘d bin Bakr,
Bani Hilal,
Bani 'Amr bin Amir,
Bani 'Awf bin Amir
പടനായകരും മറ്റു നേതാക്കളും
Muhammad,
Ali
Malik ibn Awf al-Nasri
ശക്തി
12,00020,000
നാശനഷ്ടങ്ങൾ
Unknown70 killed[1]
6,000 prisoners taken[2]
24,000 camels captured as booty.[2]

മുസ്‌ലിങ്ങളുടെ മക്ക വിജയം നടന്ന ഉടനെ മക്കയുടെ തെക്കൻ പ്രദേശമായ തായിഫിലെ ഹവാസിൻ( هوازن) ഗോത്രം, അവരുടെ കൂട്ട് ഗോത്രമായ സഖീഫ് ( ثقيف)എന്നിവർ ചേർന്ന് മുസ്ലിങ്ങൾക്കെതിരെ യുദ്ധത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. മുസ്‌ലിങ്ങളെ തുരത്തി മക്ക പിടിച്ചെടുക്കുക എന്നതായിരുന്നു യുദ്ധ നിപുണരായിരുന്ന ഹവാസിൻ ഗോത്രത്തിന്റെ ലക്ഷ്യം. മാലിക് ബിൻ ഔഫ് അന്നസ്‌രി ( مالك ابن عوف النصري)എന്ന ഹവാസിൻ നേതാവിന്റെ കീഴിലായിരുന്നു അവർ. വലിയ ഒരു സൈന്യത്തെ ഈ ആവശ്യാർത്ഥം അവർ ഒരുക്കി. സൈന്യം പിന്തിഞ്ഞോടാതിരിക്കാനുള്ള തന്ത്രമെന്നോണം മുഴുവൻ പേരുടെയും സമ്പത്തും കുടുംബങ്ങളെയും അവർ കൂടെ കൂട്ടിയിരുന്നു.

ഹവാസിന്റെ സൈനിക ഒരുക്കം അറിഞ്ഞ പ്രവാചകൻ മുഹമ്മദ്‌ മുസ്‌ലിം സൈന്യത്തെ ഒരുക്കaനാരംഭിച്ചു. മക്കക്കു പുറത്തു കടന്ന് ഹുനൈൻ താഴ്‌വര പ്രദേശത്ത് വെച്ചു അവരെ തടയാനായിരുന്നു മുസ്‌ലിങ്ങളുടെ തീരുമാനം. മക്ക വിജയം നേടിയ ഉടനെയായതിനാലും പുതുതായി ഇസ്ലാം സ്വീകരിച്ചവരുടെ ആധിക്യവും കാരണം മുസ്‌ലിം അംഗബലം പതിവില്ലാത്ത വിധം കൂടുതലായിരുന്നു. എന്നാൽ നേരത്തെ അവിടെ എത്തിയ ഹവാസിൻ സൈന്യം തന്ത്രപരമായ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഹവാസിൻ സൈന്യം മുസ്‌ലിങ്ങൾ ഹുനൈൻ താഴ്‌വരയിൽ പ്രവേശിച്ച ഉടനെ ആക്രമണം തുടങ്ങി. അസ്ത്രവിദ്യയിൽ വിദഗ്ദ്ധർ ആയിരുന്ന ഹവാസിൻ സൈന്യത്തിന്റെ ആക്രമണത്തിൽ മുസ്‌ലിം സൈന്യം പതറിപ്പോയി. ഹവാസിൻ കുതിരപ്പട കൂടി ആക്രമിച്ചതോടെ പുതു മുസ്‌ലിങ്ങൾ ആയവർ പിന്തിരിഞ്ഞോടി. എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ കീഴിൽ സ്വഹാബികൾ നിന്ന് പൊരുതാൻ ആരംഭിച്ചതോടെ യുദ്ധ ഗതി മാറി മറിഞ്ഞു.

സ്വഹാബിയായ പ്രവാചകൻ മുഹമ്മദിന്റെ പിതൃവ്യനുമായ അബ്ബാസ് ഇബിൻ അബ്ദുൽ മുത്തലിബിന്റെ വിളികേട്ട് ആദ്യ ഘട്ടത്തിൽ പിന്തിരിഞ്ഞ സൈനികർ കൂടി തിരിച്ചെത്തി ആക്രമണം ആരംഭിച്ചതോടെ ഹവാസിൻ സൈന്യം പിന്തിരിഞ്ഞോടി. അവർ കൂടെ കൊണ്ട് വന്ന സമ്പത്തും കുടുംബത്തെയും ഉപേക്ഷിച്ചായിരുന്നു അവർ പലായനം ചെയ്തത്. നേതാവായിരുന്ന മാലിക് ബിൻ ഔഫ് അന്നസ്‌രി അടക്കം രക്ഷപ്പെട്ടു. അവരെ മുസ്‌ലിങ്ങൾ ഔത്താസ് എന്ന സ്ഥലം വരെ പിന്തുടർന്ന് ആക്രമിച്ചു. വമ്പിച്ച യുദ്ധമുതൽ ഈ യുദ്ധത്തിൽ മുസ്ലിങ്ങൾക്ക്‌ ലഭിച്ചു.

അനന്തരഫലം[തിരുത്തുക]

ഹവാസിൻ(هوازن)നേതാവായ മാലിക് ബിൻ ഔഫ് അന്നസ്‌രി അടക്കമുള്ളവർ പിന്നീട് പ്രവാചകൻ മുഹമ്മദിന്റെ സന്നിധിയിൽ എത്തി ഇസ്‌ലാം സ്വീകരിച്ചു. ഒരു നേതാവിന് വേണ്ട പരിഗണന പ്രവാചകൻ മുഹമ്മദ്‌ അദ്ദേഹത്തിന് നൽകി. യുദ്ധത്തിൽ പിടിച്ചെടുത്ത സമ്പത്തും തിരിച്ചു നൽകപ്പെട്ടു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ഹുനൈൻ_യുദ്ധം&oldid=3335543" എന്ന താളിൽനിന്ന് ശേഖരിച്ചത്