ഹുദൈബിയ സന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക പ്രവാചകൻ മുഹമ്മദും അനുയായികളും എതിർ വിഭാഗമായ ഖുറൈഷികളും തമ്മിൽ മക്കയിൽ വെച്ച് നടത്തിയ ഒരു കരാറാണ് ഹുദൈബിയ സന്ധി.

സന്ധി വ്യവസ്ഥകൾ[തിരുത്തുക]

  1. ഈ വർഷം പ്രവാചകൻ മുഹമ്മദ്‌ ഉംറ നിർവഹിക്കാതെ മടങ്ങിപ്പോകണം.
  2. അടുത്തവർഷം മുസ്ലിംകൾക്ക് മക്കയിൽ മൂന്നു ദിവസം താമസിക്കാം. കൂടെ ഉറയിലിട്ട വാളല്ലാതെ മറ്റൊന്നും ഉണ്ടാവാൻ പാടില്ല. ഖുറൈശികൾ അവർക്കൊരു തടസ്സവും സൃഷ്ടിക്കാവതല്ല
  3. പത്തു വർഷത്തേക്ക് ഇരുകക്ഷികളും തമ്മിൽ യുദ്ധം പാടില്ല.
  4. മക്കയിൽ നിന്നാരെങ്കിലും മദീനയിൽ വന്നാൽ അവരെ മക്കയിലേക്ക തന്നെ തിരിച്ചയക്കണം. മദീനയിൽ നിന്ന് മക്കയിലേക്കാരെങ്കിലും വന്നാൽ അവരെ തിരിച്ചയക്കില്ല.
  5. മുസ്ലിംകളും ശത്രുക്കളായ ഖുറൈശികളും എതിരാളികളെ ബന്ധസ്ഥനാക്കുകയോ ചങ്ങലക്കിടുകയോ ചെയ്യരുത്.
  6. മുഹമ്മദ്‌ നബിയുടെ സഖ്യകക്ഷികളായി സന്ധിയാവുന്ന ഗോത്രങ്ങളെ ഖുറൈശികളും ഖുറൈശികളുടെ സഖ്യകക്ഷികളായ ഗോത്രങ്ങളെ മുസ്ലിംകളും ഉപദ്രവിക്കരുത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹുദൈബിയ_സന്ധി&oldid=2174996" എന്ന താളിൽനിന്നു ശേഖരിച്ചത്