കാരൻ ആംസ്ട്രോങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karen Armstrong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരൻ ആംസ്ട്രോങ്ങ്
കാരെൻ ആംസ്ട്രോംഗ് സ്വീഡിഷ് സാഹിത്യ ടിവി ഷോ ബാബലിന് നൽകിയ അഭിമുഖത്തിനിടെ. 2016
കാരെൻ ആംസ്ട്രോംഗ് സ്വീഡിഷ് സാഹിത്യ ടിവി ഷോ ബാബലിന് നൽകിയ അഭിമുഖത്തിനിടെ. 2016
ജനനംകാരൻ ആംസ്ട്രോങ്ങ്
(1944-11-14) നവംബർ 14, 1944  (78 വയസ്സ്)
വൈൽഡ് മൂർ, വോഴ്സ്റ്റർഷെർ, ഇംഗ്ലണ്ട്
Occupationഎഴുത്തുകാരി, പണ്ഡിത
Nationalityബ്രിട്ടീഷ്
Alma materഓക്സ്ഫഡ് യൂണിവേഴ്സിറ്റി
Website
http://charterforcompassion.org/

ബ്രിട്ടീഷ് എഴുത്തുകാരിയും മതതാരതമ്യപഠനത്തിൽ പണ്ഡിതയുമായ കാരൻ ആംസ്ട്രോങ്ങ് FRSL 1944 നവംബർ 14-ന്‌ വൈൽഡ്മൂർ (വോഴ്സെസ്റ്റർഷയർ) എന്ന പ്രദേശത്ത് ജനിച്ചു. ആദ്യകാലത്ത് റോമൻ കത്തോലിക്കാ കന്യാസ്ത്രീ ആയിരുന്ന അവർ പിന്നീട് മതതാരതമ്യ പഠനത്തിലേക്ക് തിരിഞ്ഞു. ദൈവത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന അവർ എല്ലാ മതങ്ങളുടെയും അടിസ്ഥാനതന്തു ഒന്നാണെന്ന്‌ വിലയിരുത്തി. തൊലിപ്പുറമെയുള്ള വ്യത്യാസങ്ങൾ മാത്രമേ മതങ്ങൾ തമ്മിലുള്ളൂ എന്നും അവർ സമർത്ഥിക്കുന്നു. ലോകം നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണം മതങ്ങളല്ല, രാഷ്ട്രീയമാണ് എന്ന് കാരൻ ആംസ്ട്രോങ്ങ് സമർത്ഥിക്കുന്നുണ്ട്[1].

2008 ഫെബ്രുവരിയിൽ നടന്ന TED പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ അവർ മതസഹിഷ്ണുതക്കായി ഒരു ബഹുമത കൗൺസിൽ രൂപവത്കരിക്കാൻ ആഹ്വാനം ചെയ്തു. തങ്ങളുടെ വീക്ഷണങ്ങളിലെ സമാനത തിരിച്ചറിയാൻ കഴിഞ്ഞാൽ ഒരു സുവർണ കാലഘട്ടം പുന‍:സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്നും അവർ പറഞ്ഞു. അതിന്റെ ഫലമായി 2009 നവംബറിൽ വാഷിംങ്ടൺ നഗരത്തിൽ വെച്ച് അത്തരമൊരു കൂട്ടായ്മ രൂപം കൊണ്ടു.

ചെറുപ്പകാലം[തിരുത്തുക]

വൈൽഡ്മൂർ എന്ന പ്രദേശത്ത് ഒരു ഐറിഷ് കുടുംബത്തിലാണ്‌ കാരൻ ജനിച്ചത്. അതിന്‌ ശേഷം കുടുംബം ബ്രോംസ്ഗ്രോവിലേക്കും പിന്നീട് ബർമിങ്ഹാമിലേക്കും താമസം മാറ്റുകയുണ്ടായി. കൗമാരത്തിൽ തന്നെ അവർ കന്യാസ്ത്രീ ആവുകയുണ്ടായി. കുറച്ച് കാലത്തിന്‌ ശേഷം ഓക്സ്ഫഡിലെ സെന്റ് ആൻസ് കോളജിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചുതുടങ്ങി. ബിരുദത്തിന്‌ ശേഷം ഡോക്ടറേറ്റിന്‌ വേണ്ടി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.[2] അപസ്മാര രോഗം അവരെ ഇടക്കിടെ ബാധിക്കാറുണ്ടായിരുന്നു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1976-ൽ ഡാൾ‌വിച്ച് സ്കൂളിൽ അദ്ധ്യാപികയായി ചേർന്ന അവർക്ക് പക്ഷേ, തന്റെ രോഗം കാരണം 1982-ൽ ഒഴിയേണ്ടിവന്നു. അതേവർഷം അവർ ഇടുങ്ങിയ വാതിലിലൂടെ എന്ന ഗ്രന്ഥം പുറത്തിറക്കി. തുടർന്ന് ബ്രിട്ടനിലെ ചാനൽ ഫോർ ടെലിവിഷൻ പൗലോസ് അപ്പസ്തോലനെക്കുറിച്ച് കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാൻ കാരനെ ചുമതലപ്പെടുത്തി. 1996-ൽ ജെറൂസലം: ഒരു നഗരം, മൂന്നു വിശ്വാസങ്ങൾ എന്ന ഗ്രന്ഥം പുറത്തിറങ്ങി. ഇസ്‌ലാമിനെ കുറിച്ച് വസ്തുനിഷ്ഠമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ഇവർ തന്റെ കാഴ്ചപ്പാടുകൾ യൂറോപ്പിലും അമേരിക്കയിലും നടന്ന തന്റെ പ്രഭാഷണങ്ങളിൽ സമർത്ഥിക്കുകയുണ്ടായി.[3] 2007-ൽ സിംഗപ്പൂർ ഇസ്‌ലാമിക് റിലീജിയസ് കൗൺസിൽ "2007 MUIS പ്രഭാഷണം" നടത്താൻ വേണ്ടി അവരെ ക്ഷണിക്കുകയുണ്ടായി.[4]

ഗാർഡിയൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഒരുപാട് ലേഖനങ്ങളെഴുതിയ അവർ അമേരിക്കൻ കോൺഗ്രസ്, ഐക്യരാഷ്ട്ര സഭ എന്നിവയെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുണ്ട്.[5]

ബഹുമതികൾ[തിരുത്തുക]

രചനകൾ[തിരുത്തുക]

ലേഖനങ്ങൾ:
  • "സ്ത്രീ, വിനോദസഞ്ചാരം, രാഷ്ട്രീയം" (1977)
  • "ജെറൂസലമിന്റെ വിശുദ്ധി: ആസ്തിയോ ഭാരമോ?" (1998)
  • "ഫിൻ‌ലാന്റിലെ ഓർമകൾ" (2000)
  • ത്രൂ ദ നാരോ ഗേറ്റ് (1982)
  • ദ ഫസ്റ്റ് ക്രിസ്ത്യൻ: സെന്റ് പോൾസ് ഇംപാക്ട് ഓൺ ക്രിസ്ത്യാനിറ്റി (1983)
  • ബിഗിനിംഗ് ദ വേൾഡ് (1983)
  • ടംഗ്സ് ഓഫ് ഫയർ : ആൻ ആന്തോളജി ഓഫ് റിലിജിയസ് ആന്റ് പൊയറ്റിക് എക്സ്പീരിയൻസ് (1985)
  • ദ ഗോസ്പൽ ആക്കോർഡിംഗ് റ്റു വുമൺ : ക്രിസ്ത്യാനിറ്റീസ് ക്രിയേഷൻ ഓഫ് സെക്സ് വാർ ഇൻ ദ വെസ്റ്റ് (1986)
  • ഹോളി വാർ : ദ ക്രൂസേഡ്സ് ആന്റ് ദെയർ ഇംപാക്റ്റ് ഓൺ റ്റുഡേയ്സ് വേൾഡ് (1988)
  • മുഹമ്മദ്: എ ബയോഗ്രഫി ഓഫ് ദ പ്രോഫറ്റ് (1991)
  • ദ ഇംഗ്ലീഷ് മിസ്റ്റിക്സ് ഓഫ് ദ ഫോർട്ടീൻത് സെഞ്ചുറി(1991)
  • ദ എന്റ് ഓഫ് സൈലെൻസ് : വുമൺ ആന്റ് ദ പ്രീസ്റ്റ്‌ഹുഡ് (1993)
  • എ ഹിസ്റ്ററി ഓഫ് ഗോഡ് (1993)
  • ജെറുസലേം :വൺ സിറ്റി, ത്രീ ഫെയ്ത്സ് (1996)
  • ഇൻ ദ ബിഗിനിംഗ് - എ ന്യൂ ഇന്റെർപ്രട്ടേഷൻ ഓഫ് ജെനസിസ് (1996)
  • ഇസ്‌ലാം: എ ഷോർട്ട് ഹിസ്റ്ററി (2000)
  • ദ ബാറ്റിൽ ഓഫ് ഗോഡ് : ഫണ്ടമെന്റാലിസം ഇൻ ജുദായിസം, ക്രിസ്ത്യാനിറ്റി ആന്റ് ഇസ്‌ലാം (2000)
  • ബുദ്ധ (2001)
  • ഫെയ്ത് ആഫ്റ്റർ സെപ്തംബർ 11 (2002)
  • ദ സ്പൈറൽ സ്റ്റെയർകേസ് (2004)
  • എ ഷോർട്ട് ഹിസ്റ്ററി ഓഫ് മിത്ത് (2005)
  • മുഹമ്മദ്: എ പ്രോഫറ്റ് ഓഫ് അവർ ടൈം (2006)
  • ദ ഗ്രേറ്റ് ട്രാൻസ്ഫോർമേഷൻ: ദ ബിഗിനിംഗ് ഓഫ് അവർ റിലിജിയസ് ട്രേഡിംഗ്സ് (2006) ISBN 978-037-541317-9
  • ദ ബൈബിൾ : എ ബയോഗ്രഫി (2007)
  • ട്വൊൽവ് സ്റ്റെപ്സ് ടു എ കംപാഷനേറ്റ് ലൈഫ് (2010) ISBN 978-0307595591
  • The Case for God (2009)[11]

അവലംബം[തിരുത്തുക]

  1. അൽ ജസീറ, ഇംഗ്ലീഷ് (2016-07-16). "Is religion to blame for violence?". ശേഖരിച്ചത് 2016-07-16.
  2. Armstrong, Karen. The Spiral Staircase: My Climb Out Of Darkness. New York: Random House, 2004.
  3. Juan Eduardo Campo (1996). "Review of [http://links.jstor.org/sici?sici=0020-7438%28199611%2928%3A4%3C597%3AMATOOI%3E2.0.CO%3B2-8&size=LARGE&origin=JSTOR-enlargePage Muhammad and the Origins of Islam] by F. E. Peters". International Journal of Middle East Studies. 28 (4): 597–599. {{cite journal}}: External link in |title= (help); Unknown parameter |month= ignored (help)
  4. "KAREN ARMSTRONG DELIVERS THE 2007 MUIS LECTURE". മൂലതാളിൽ നിന്നും 2014-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-25.
  5. "Karen Armstrong Speaker Profile at The Lavin Agency". മൂലതാളിൽ നിന്നും 2008-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-25.
  6. "Open Center Gala Honorees". [2009]. മൂലതാളിൽ നിന്നും 2009-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-09. {{cite web}}: Check date values in: |date= (help)
  7. ""TED Blog: Announcing 2008 TED Prize Winners"". [2007]. മൂലതാളിൽ നിന്നും 2009-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-21. {{cite web}}: Check date values in: |date= (help)
  8. "Talks Karen Armstrong: 2008 TED Prize wish: Charter for Compassion" (video). TED Conference Website. ശേഖരിച്ചത് 2008-03-19.
  9. "TEDPrize 2008 Winner :: Karen Armstrong". TEDPrize Website. ശേഖരിച്ചത് 2008-03-19.
  10. "The Franklin D. Roosevelt Four Freedoms Awards: Freedom of Worship: Karen Armstrong". Four Freedoms Award website. Franklin and Eleanor Roosevelt Institute. 2008. ശേഖരിച്ചത് 2008-06-28.
  11. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

<a href=http://download.cnet.com/Free-Youtube-Downloader-Pro/3000-2071_4-75329731.html Archived 2013-01-18 at the Wayback Machine. >youtube downloader</a>

"https://ml.wikipedia.org/w/index.php?title=കാരൻ_ആംസ്ട്രോങ്ങ്&oldid=3802937" എന്ന താളിൽനിന്ന് ശേഖരിച്ചത്