ഹിലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dividing HeLa cells as seen by scanning electron microscopy

ഹിലാ /ˈhlɑː/ അല്ലെങ്കിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര (immortal cell line) ആണ് ഇവ.

പേരിനു പിന്നിൽ[തിരുത്തുക]

ഹെന്റിയേറ്റാ ലാക്സ് എന്ന് അർബുദ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളായതിനാലാണ് ഹെലാ അഥവാ ഹിലാ (HeLa)എന്ന പേരു വീണത്. 1950-ലാണ് ഹെന്റിയേറ്റാ ലാക്സ് ജോണ്സ് ഹോപ്കിന്സ് ആശുപത്രിയിൽ ഡോക്റ്റർ ജോജ് ഓട്ടോ ഗേയുടെ വൈദ്യപരിശോധനക്കും തുടർന്നുളള ചികിത്സക്കും വിധേയയാകുന്നത്. ഹെന്റിയേറ്റക്ക് സെവിക്കൽ കാന്സറാണെന്നു ഡോക്റ്റർ കണ്ടെത്തി. കാന്സർ രോഗത്തെക്കുറിച്ച് വിശദമായി പഠിക്കാനായി അത്തരം കോശങ്ങളെ ലാബറട്ടറിയിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇക്കാരണത്താൽ ഡോക്റ്റർ ഗേ തന്റെ പരിശോധനയിലും ചികിത്സയിലും കഴിഞ്ഞിരുന്ന സകല രോഗികളിൽ നിന്നും രോഗ ബാധിത കോശങ്ങൾ ശേഖരിക്കുമായിരുന്നു. ഇത്തരം കോശങ്ങളെ രോഗിയുടെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരങ്ങളാണ് കോശങ്ങളെ തിരിച്ചറിയാനായി ഉപയോഗിച്ചിരുന്നത്.

പ്രാധാന്യം[തിരുത്തുക]

രോഗബാധിത കോശങ്ങളെ സൂക്ഷ്മ പഠനത്തിനു വിധേയമാക്കാ കഴിഞ്ഞാൽ ഗോഗത്തെക്കുറിച്ചുളള പല വിവരങ്ങളും ശേഖരിക്കാനാവും അതു മറുമരുന്നുകളിലേക്കും പ്രതിരോധ നടപടികളിലേക്കും നയിക്കും എന്നായിരുന്നു ഡോക്റ്ററുടെ നിഗമനം. പക്ഷെ മനുഷ്യ കോശങ്ങൾ ശരീരത്തിനു പുറത്ത് (in vitro) വളർത്തിയെടുക്കാനുളള ഉദ്യമങ്ങളെല്ലാം അതു വരേക്കും പരാജയപ്പെടുകയാണുണ്ടായത്. ഹിലായാണ് ആദ്യത്തെ വിജയകരമായ സംരംഭം. മനുഷ്യകോശങ്ങ ഗവേഷണശാലയിൽ വളർത്തിയെടുക്കാനായാ മറ്റു പല പഠനങ്ങൾക്കും അവയെ വിധേയമാക്കാം. ഉദാഹരണത്തിന് , പ്രത്യേകതരം സാഹചര്യങ്ങളും രാസവസ്തുക്കളും അവയിൽ എന്തു പ്രതികരണമാണ് ഉളവാക്കുന്നതെന്നറിയാനാകും. ഒരളവോളം മനുഷ്യശരീരത്തിന്റെ ഏറ്റവും ലളിതമായ മാതൃകയായി ഇവയെ കണക്കാക്കാം.


ഹെലസിടോൻ ഗർത്ലെരി[തിരുത്തുക]

HeLa cells
Scientific classification
Kingdom: incertae sedis
Phylum: incertae sedis
Class: incertae sedis
Order: incertae sedis
Family: Helacytidae
Genus: Helacyton
Species: H. gartleri
Binomial name
Helacyton gartleri
Leigh Van Valen

അതിരുകൾ ഇല്ലാതെ സ്വന്തം പകർപ്പ് ഉണ്ടാകാനുള്ള കഴിവ് , മനുഷ്യരിൽ നിന്നും വ്യത്യസ്തമായ ക്രോമസോം സംഖ്യ എന്നിവ കാരണം ഇവയെ ജീവ ശാസ്ത്രഞ്ജൻ ആയ വാൻ വലെൻ ഇവയെ പുതിയ ഒരു സ്പീഷീസ് ആയി തരം തിരിച്ചു.[1]

അവലംബം[തിരുത്തുക]

  1. Van Valen LM, Maiorana VC (1991). "HeLa, a new microbial species". Evolutionary Theory & Review. 10: 71–4. ISSN 1528-2619. 

ഗ്രന്ഥസൂചിക[തിരുത്തുക]

  • Hannah Landecker (2000). "Immortality, In Vitro: A History of the HeLa Cell Line". In Brodwin, Paul. Biotechnology and culture: bodies, anxieties, ethics. Bloomington: Indiana University Press. pp. 53–74. ISBN 0-253-21428-9. 
  • Rebecca Skloot. The Immortal Life Of Henrietta Lacks. 
"https://ml.wikipedia.org/w/index.php?title=ഹിലാ&oldid=1922142" എന്ന താളിൽനിന്നു ശേഖരിച്ചത്