ഹാർഡെഞ്ചർവിഡ്ഡ ദേശീയോദ്യാനം
ദൃശ്യരൂപം
| Hardangervidda National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| പ്രമാണം:Hardangervidda National Park logo.svg | |
| സ്ഥലം | Hardangervidda Counties: Buskerud, Hordaland, and Telemark Country: Norway |
| അടുത്തുള്ള നഗരം | Bergen |
| നിർദ്ദേശാങ്കങ്ങൾ | 60°3′N 7°25′E / 60.050°N 7.417°E |
| വിസ്തീർണ്ണം | 3,422 km2 (1,321 sq mi) |
| സ്ഥാപിതം | 1981 |
| ഭരണസമിതി | Directorate for Nature Management |
ഹാർഡങ്കെർവിഡ്ഡ ദേശീയോദ്യാനം (നോർവീജിയൻ: Hardangervidda nasjonalpark), 3,422 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും നോർവേയിലെ ഏറ്റവും വലിപ്പമുള്ളതുമായ ദേശീയോദ്യാനമാണ്. കിഴക്ക് നുമെഡാൽ, ഉവ്‍ഡാൽർ എന്നിവിടങ്ങളിൽനിന്നു തുടങ്ങി, പടിഞ്ഞാറ് റോവെൽസെഗ്ഗി, ഉല്ലെൻസ്‍വാങ്ങ് എന്നിവിടങ്ങളിലൂടെ ഹാർഡെൻഞ്ചർ പർവ്വത പീഠഭൂമിക്കു (ഹാർഡെഞ്ചർവിഡ്ഡ) കുറുകെ ഇതു വ്യാപിച്ചു കിടക്കുന്നു. 1981 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇത് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. വിനോദസഞ്ചാരികൾക്ക് കാൽനടയാത്ര, മലകയറ്റം, മീൻപിടുത്തം, സ്കീയിംഗ് എന്നിവയ്ക്കെല്ലാം ഇവിടെ സൌകര്യങ്ങളുണ്ടു.