ഹാനിബാൾ ലെക്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാനിബാൾ ലെക്റ്റർ
ഹാനിബാൾ ചതുഷ്‌ടയ character
Created byതോമസ് ഹാരിസ്
Portrayed byബ്രയാൻ കോക്സ്
(മാൻ ഹണ്ടർ)
ആന്റണി ഹോപ്കിൻസ്
(ദ സൈലൻസ് ഓഫ് ദ ലാംബ്സ്, ഹാനിബാൾ, റെഡ് ഡ്രാഗൺ)
ഗാസ്പാഡ് ഉലിയൽ
ആരൺ തോമസ്
(ഹാനിബാൾ റൈസിംഗ്)
മാഡ്സ് മിക്കെൽസൺ
(ഹാനിബാൾ)
Information
Aliasലോയിഡ് വൈമാൻ
ഡോ. ഫെൽ
മി. ക്ലോസ്റ്റർ
Nicknameഹാനിബാൾ ദ കാനിബാൾ
The Chesapeake Ripper
Genderആൺ
Titleഡോ. ഹാനിബാൾ ലെക്റ്റർ
പ്രഭു ഹാനിബാൾ ലെക്റ്റർ VIII
Occupationമനഃശാസ്ത്രജ്ഞൻ
Relativesമിഷ ലെക്റ്റർ(സഹോദരി)
പ്രഭു റോബർട്ട് ലെക്റ്റർ (അമ്മാവൻ)
ലേഡി മുറാസകി (അമ്മായി)
Nationalityലിത്വാനിയൻ ജനനം, ഫ്രഞ്ച് വംശജൻ

നോവലിസ്റ്റ് തോമസ് ഹാരിസ് സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഹാനിബാൾ ലെക്റ്റർ. തോമസ് ഹാരിസിന്റെ സസ്പെൻസ് നോവൽ ചതുഷ്ടയത്തിലെ പ്രധാന കഥാപാത്രമാണ് ലെക്റ്റർ. റെഡ് ഡ്രാഗൺ (1981), ദ സൈലൻസ് ഓഫ് ദ ലാംബ്സ് (1988), ഹാനിബാൾ (1999), ഹാനിബാൾ റൈസിംഗ് (2006) എന്നീ നോവലുകളാണ് ഹാനിബാൾ ലെക്റ്ററിനെ കേന്ദ്ര കഥാപാത്രമാക്കി തോമസ് ഹാരിസ് എഴുതിയിട്ടുള്ളത്. കുറ്റകൃത്യ മനഃശാസ്ത്രജ്ഞനും നരഭോജിയുമായ ഒരു പരമ്പര കൊലയാളിയായാണ് ലെക്റ്ററിനെ ഈ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ട് നോവലുകളിലും വില്ലനായെത്തുന്ന ലെക്റ്റർ മൂന്നാമത്തേതിൽ നായകനാവുന്നു. ലെക്റ്ററുടെ ബാല്യകാലവും പരമ്പരാ കൊലയാളിയാവുന്ന പശ്ചാത്തലവും വിശദീകരിക്കുന്ന നാലാം നോവലിൽ ലെക്റ്റർ വീണ്ടും പ്രതിനായകനാവുന്നു.

ഹാനിബാളിനെ കേന്ദ്രകഥാപാത്രമായി ആദ്യം നിർമിച്ച ചലച്ചിത്രം 1986ൽ പുറത്തിറങ്ങിയ മാൻഹണ്ടർ ആയിരുന്നു. റെഡ് ഡ്രാഗൺ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്ന ഈ ചിത്രത്തിൽ ലെക്റ്ററിനെ അവതരിപ്പിച്ചത് ബ്രയാൻ കോക്സ് ആയിരുന്നു. 1991ൽ ദ സൈലൻസ് ഓഫ് ദ ലാംബ്സിനെ അടിസ്ഥാനമാക്കി അതേ പേരിൽ ചലച്ചിത്രം പുറത്തിറങ്ങി. ഈ ചിത്രത്തിൽ ഹാനിബാൾ ലെക്റ്ററിനെ അവതരിപ്പിച്ച ആന്റണി ഹോപ്കിൻസ് തന്റെ അഭിനയത്തിന് ആ വർഷത്തെ അക്കാദമി അവാർഡ് നേടി. പിന്നീട് 2001ൽ പുറത്തിറങ്ങിയ ഹാനിബാളിലും 2002ൽ പുറത്തിറങ്ങിയ റെഡ് ഡ്രാഗണിലും ഹോപ്കിൻസ് തന്നെയാണ് ലെക്റ്ററായി അഭിനയിച്ചത്. 2007ൽ പുറത്തിറങ്ങിയ ഹാനിബാൾ റൈസിംഗിൽ യുവാവായ ലെക്റ്ററിനെ ആരൺ തോമസും പ്രായമായ ലെക്റ്ററിനെ ഗാസ്പാഡ് ഉലിയലും ആണ് അവതരിപ്പിച്ചത്.

2003ൽ ഹാനിബാൾ ലെക്റ്ററിനെ ഏറ്റവും മികച്ച വില്ലനായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തെരെഞ്ഞെടുത്തു.[1] 2010 ജൂണിൽ എന്റർടെയിൻമെന്റ് വീക്കിലി പുറത്തിറക്കിയ 20 വർഷത്തിനിടെയുള്ള മികച്ച 100 കഥാപാത്രങ്ങളുടെ പട്ടികയിലും ലെക്റ്റർ ഇടം പിടിച്ചിരുന്നു.[2]

കഥാപാത്രം[തിരുത്തുക]

റെഡ് ഡ്രാഗണിൽ ലെക്റ്ററിന് അറിയപ്പെടുന്ന ഒരു മാനസികാസുഖവുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. സൈലൻസ് ഓഫ് ദ ലാംബ്സിൽ ലെക്റ്റർ ഒരു തികഞ്ഞ സാമൂഹ്യ ജീവിയാണെന്ന് ലെക്റ്ററിന്റെ കാവൽക്കാരനായ ഡോ. ഫ്രെഡെറിക് ചിൽട്ടൺ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ നോവലിന്റെ ചലചിത്ര രൂപത്തിൽ ലെക്റ്റർ ഒരു തികഞ്ഞ മനോരോഗിയാണെന്നാണ് പറയുന്നത്. റെഡ് ഡ്രാഗൺ എന്ന നോവലിൽ നായകനായ വിൽ ഗ്രഹാം, ലെക്റ്റർ ചെറിയ കുട്ടികളെപ്പോലെ മൃഗങ്ങളെ ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നുണ്ട്. എന്നാൽ തുടർന്നുള്ള നോവലുകളിൽ ലെക്റ്ററിന് മൃഗങ്ങളോടുള്ള സ്നേഹം കാണാവുന്നതാണ്.

അവലംബം[തിരുത്തുക]

  1. "AFI's 100 Heroes & Villains". American Film Institute. June 2003. ശേഖരിച്ചത് 2007-02-12.
  2. Adam B. Vary (June 1, 2010). "The 100 Greatest Characters of the Last 20 Years: Here's our full list!". Entertainment Weekly. Time Inc. ശേഖരിച്ചത് July 7, 2012.
"https://ml.wikipedia.org/w/index.php?title=ഹാനിബാൾ_ലെക്റ്റർ&oldid=2058889" എന്ന താളിൽനിന്ന് ശേഖരിച്ചത്