Jump to content

ഹവാ അബ്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹവാ അബ്ദി
حواء عبدي
ഹവാ അബ്ദി (2012)
ജനനം (1947-05-17) മേയ് 17, 1947  (77 വയസ്സ്)
ദേശീയതസൊമാലിയൻ
തൊഴിൽphysician, activist

സൊമാലിയയിലെ മനുഷ്യാവകാശ പ്രവർത്തകയും ഭിഷഗ്വരയുമാണ് ഡോ. ഹവാ അബ്ദി.[1]

ജീവിതരേഖ

[തിരുത്തുക]

സോവിയറ്റ് യൂണിയനിലെ യുക്രേൻ കീവ് സർവകലാശാലയിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസവും ഡോക്ടർ ബിരുദവും കരസ്ഥമാക്കി. സോമാലിയയുടെ തലസ്ഥാനമായ മൊഗാ ഡിഷുവിൽ ഒറ്റ മുറിയിൽ ആരംഭിച്ച ക്ലിനിക് 1983 ആയപ്പോഴേയ്ക്കും പട്ടണത്തിനുപുറത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വനിതാ ശിശുസംരക്ഷണ ആശുപത്രിയാക്കി മാറ്റി, ഡോ. ഹവാ അബ്ദി ഫൗണ്ടേഷന് രൂപംകൊടുത്തു. ആശുപത്രിക്ക് ചുറ്റുമുള്ള ആയിരത്തി മുന്നൂറേക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഡോ. അബ്ദി വാങ്ങി. കടുത്ത ഭക്ഷ്യക്ഷാമത്തിലും പകർച്ചവ്യാധികളിലുംപെട്ട് ആയിരക്കണക്കിനാളുകളുടെ ജീവൻ സോമാലിയയിൽ നഷ്ടപ്പെട്ടു. മതതീവ്രവാദി ഗ്രൂപ്പുകൾ അന്യോന്യം കലഹിക്കുന്ന ഗോത്രങ്ങളുടെ നേതൃത്വം പിടിച്ചടക്കിയതോടെ ഒരു കലാപഭൂമിയായി മാറിയ സോമാലിയയിൽ ആഭ്യന്തര കലാപത്തിൽ മുറിവേറ്റ ആയിരങ്ങളുടെ അഭയകേന്ദ്രമായി ഹവാ അബ്ദി മാറി. ഹവാ അബ്ദിയും അവരുടെ രണ്ടു പെൺമക്കളായ ഡോ. ആമിന മുഹമ്മദും ഡോ. ഡെക്കോ മുഹമ്മദും ഹവാ അബ്ദി ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു[2].

തീവ്രവാദി ആക്രമണം

[തിരുത്തുക]

2010 മെയ് മാസത്തിൽ അക്രമം ഡോ. അബ്ദിയുടെ ക്യാമ്പിനുനേരെ തീവ്രവാദികൾ അഴിച്ചുവിട്ടത്. ഹിസബ്-അൽ-ഇസ്ലാം എന്ന തീവ്രവാദി സംഘടന ഡോ. അബ്ദി നടത്തുന്ന ക്യാമ്പും ആശുപത്രിയും ഓഫീസുകെട്ടിടങ്ങളും ഭക്ഷണവും മരുന്നും സൂക്ഷിക്കുന്ന കലവറകളും പിടിച്ചെടുക്കുകയും ഡോ. അബ്ദിയെ തടവിലാക്കുകയും ചെയ്തു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഗ്ലാമർ മാഗസിൻ നടത്തിയ ഗാലപ്പോളിൽ ഡോ. അബ്ദിയെയും മക്കളെയും 2010-ലെ പ്രശസ്ത ലോകവനിlകളായി തെരഞ്ഞെടുത്തിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. DHAF Foundation
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-27.
  3. "Glamour magazine's report on Dr. Abdi and her daughters". Archived from the original on 2012-01-17. Retrieved 2012-06-27.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹവാ_അബ്ദി&oldid=3648738" എന്ന താളിൽനിന്ന് ശേഖരിച്ചത്