ഹരി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരി നദി - ഹെറാത്തിൽ നിന്നുള്ള ദൃശ്യം

മദ്ധ്യ അഫ്ഗാനിസ്താനിലെ പർവതങ്ങളിൽ നിന്നുത്ഭവിച്ച് തുർക്ക്മെനിസ്താനിലേക്കൊഴുകി കാറ-കും മരുഭൂമിയിൽ അപ്രത്യക്ഷമാകുന്ന ഒരു നദിയാണ് ഹരി അഥവാ ഹരി റുദ്. ഇതിന് 1100 കി.മീ. നീളമുണ്ട്. ഹിന്ദുക്കുഷ് പർവതനിരയുടെ ഭാഗമായ ബാബ പർവതനിരയാണ്‌ (കുഹ്-ഇ ബാബ) ഹരിയുടെ ഉത്ഭവകേന്ദ്രം. ഫലഭൂയിഷ്ഠതയ്ക്ക് പേരുകേട്ട ഹെറാത്ത് താഴ്വരയെ നനയ്ക്കുന്നത് ഹരി നദിയാണ്‌. ഹെറാത്തിലേക്കെത്താൻ തെക്കോട്ടൊഴുകുന്ന നദി പിന്നെ പടിഞ്ഞാറോട്ടാണൊഴുകുന്നത്. ഈ നദി, ചിലയിടത്ത് അഫ്ഗാൻ-ഇറാൻ അതിർത്തിയാവുന്നു.

"https://ml.wikipedia.org/w/index.php?title=ഹരി_നദി&oldid=3381591" എന്ന താളിൽനിന്ന് ശേഖരിച്ചത്