Jump to content

ഹരി & സുഖ്മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരി & സുഖ്മണി
ഉത്ഭവംചണ്ഡിഗഡ്, ഇന്ത്യ
വിഭാഗങ്ങൾപഞ്ചാബി നാടോടി, ഇലക്ട്രോണിക്, സൂഫി സംഗീതം
വർഷങ്ങളായി സജീവം2009–present
അംഗങ്ങൾ
  • ഹരി സിംഗ് ജാജ്
  • സുഖ്മണി മാലിക്
വെബ്സൈറ്റ്harisukhmani.com

ബുല്ലേ ഷാ, ബാബ ഫരീദ്, കബീർ, ഷാ ഹുസൈൻ എന്നിവരുടെ സൂഫി കവിതകളിൽ നിന്നുള്ള ഘടകങ്ങൾ രചനകളിൽ ഉൾപ്പെടുത്തി പരമ്പരാഗത നാടോടി സംഗീതം ഇലക്ട്രോണിക് സംഗീതവുമായി സംയോജിപ്പിക്കുന്നതിൽ പ്രശസ്തരായ ഹരി സിംഗ് ജാജ്, സുഖ്മണി മാലിക് എന്നിവരടങ്ങുന്ന ഒരു ഇന്ത്യൻ ഫോക്ട്രോണിക് ജോഡിയാണ് ഹരി & സുഖ്മണി. [1][2][3]

പശ്ചാത്തലം

[തിരുത്തുക]

ഹരി സിംഗ്

[തിരുത്തുക]

ചണ്ഡിഗഢിൽ ജനിച്ച ഹരി സിംഗ് ജാജ് ഡെറാഡൂണിലെ ദൂൺ സ്കൂളിൽ ചേർന്നു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.[4]തുടർന്ന് ചെന്നൈയിൽ ഓഡിയോ എഞ്ചിനീയറിംഗ് പഠിക്കുകയും പിന്നീട് യുകെയിലെ മാഞ്ചസ്റ്ററിൽ ഇലക്ട്രോണിക് സംഗീത നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു.[4]ഒരു പശ്ചാത്തല ഗായകനായി പ്രവർത്തിക്കുന്ന അദ്ദേഹം നിർമ്മാതാവും ഓഡിയോ എഞ്ചിനീയറുമാണ്.[5]

സുഖ്മണി മാലിക്

[തിരുത്തുക]

ന്യൂ ഡെൽഹിയിൽ ജനിച്ച സുഖ്മണി മാലിക് നാടൻ പാട്ടുകളും സൂഫി സംഗീതവും കേട്ട് ചണ്ഡിഗഢിലാണ് വളർന്നത്.[6] മനഃശാസ്ത്രത്തിലും സംഗീതത്തിലും ബിരുദം നേടിയ അവർ ചണ്ഡിഗഢിൽ നിന്ന് ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി.[4]2003 നും 2007 നും ഇടയിൽ, രാംപൂർ ഘരാനയിൽ ഒരു ക്ലാസിക്കൽ ഗായകനോടൊപ്പം പരിശീലനം നേടി.[4][3]

അവലംബം

[തിരുത്തുക]
  1. "Punjabi Folk from the console: Hari and Sukhmani to perform at a Mumbai gig tomorrow". mid-day. 18 April 2017.
  2. "In The Studio: Hari and Sukhmani -". 1 August 2012 – via Rolling Stone India.
  3. 3.0 3.1 "Punjabi 'folktronica' duo Hari-Sukhmani perform in New Delhi". 9 June 2014 – via Business Standard.
  4. 4.0 4.1 4.2 4.3 "Folk meets electronica with Sukhmani Malik and Hari Singh". The New Indian Express.
  5. Bhattacharya, Budhaditya (4 January 2013). "Folk tales from Chandigarh" – via www.thehindu.com.
  6. Goyal, Mayank (27 November 2019). "The musical jodi". The Asian Age.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹരി_%26_സുഖ്മണി&oldid=3535501" എന്ന താളിൽനിന്ന് ശേഖരിച്ചത്