Jump to content

ഹരിയാണ ജനഹിത് കോൺഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Haryana Janhit Congress (BL)
ചെയർപേഴ്സൺKuldeep Bishnoi
രൂപീകരിക്കപ്പെട്ടത്Dec 2, 2007
മുൻഗാമിlate. Ch. Bhajan lal Bishnoi
മുഖ്യകാര്യാലയംNew Delhi
സഖ്യംNational Democratic Alliance (India)
ലോക്സഭയിലെ സീറ്റുകൾ
1 / 545
വെബ്സൈറ്റ്
ww.hjcbl.com

ഹരിയാണയിൽ നിന്നുള്ള ഒരു സംസ്ഥാന പാർട്ടിയാണ് ഹരിയാണാ ജനഹിത് കോൺഗ്രസ്.മുൻ ഹരിയാണ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഭജൻ ലാലിന്റെ നേതൃത്വത്തിൽ 2007ലാണ് പാർട്ടി രൂപികരിച്ചത്.2011ൽ ഭജൻ ലാൽ അന്തരിച്ചതോടെ മകൻ കുൽദീപ് ബിഷ്‌ണോയി നേതൃത്വം ഏറ്റെടുത്തു.ബി ജെ പി യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷിയാണ് ഹരിയാണ ജനഹിത് കോൺഗ്രസ് ഇപ്പോൾ.

രൂപീകരണം

[തിരുത്തുക]

2005 ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം ഭൂരിപക്ഷം നേടി. ഭൂപീന്ദർ സിങ് ഹൂഡ മുഖ്യമന്ത്രിയായി.തുടർന്ന് ഭജ്ൻലാലും കൂട്ടരും കേന്ദ്രനേതൃത്വത്തോട് ശീതസമരത്തിലായിരുന്നു. ഹൈക്കമാന്റിനെ വിമർശിച്ച ഭജൻ ലാലിന്റെ മകൻ കുൽദീപ് ബിഷ്‌ണോയിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.തുടർന്ന് 2007 ഡിസംബറിൽ ഭജൻ ലാലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി ഉണ്ടാക്കുകയായിരുന്നു.

2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90ൽ 89 സീറ്റുകളിലും മത്സരിച്ച എച്.ജെ.പി ക്ക് 6സീറ്റുകളിലെ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഭജൻലാലിന്റെ ഭാര്യയടക്കമുള്ളവർ തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റു.ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് തുടർച്ചയായി രണ്ടാമതും ഭരണം നില നിർത്തി. ജയിച്ച എം എൽ എ മാരിൽ അഞ്ചുപേർ പിന്നീട് കോൺഗ്രസ്സിലേക്ക് തന്നെ ചേക്കേറി.

ഭജൻ ലാലിന്റെ മരണത്തെത്തുടർന്ന് 2011ൽ നടന്ന ലോക് സഭാ ഉപതിരഞ്ഞെടുപ്പിൽ ഹരിയാണ ജനഹിത് കോൺഗ്രസ് ബി.ജെ.പി പിന്തുണയൊടെ വൻ വിജയം നേടി.[1]

അവലംബം

[തിരുത്തുക]




"https://ml.wikipedia.org/w/index.php?title=ഹരിയാണ_ജനഹിത്_കോൺഗ്രസ്&oldid=3648727" എന്ന താളിൽനിന്ന് ശേഖരിച്ചത്