ഹരിനാമകീർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു പ്രാർ‍ഥനാ ഗാനമാണ് ഹരിനാമകീർത്തനം (ഇംഗ്ലീഷ്: Hari Nama Keerthanam, ആംഗല പരിഭാഷ: "The Song of the Holy Name Hari"). 16-ആം നൂറ്റാണ്ടിൽ തുഞ്ചത്ത് എഴുത്തച്ഛനാണ് ഇത് രചിച്ചതെന്ന് കരുതിപ്പോരുന്നെങ്കിലും ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല.[1] ഇതിലെ ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്.[2] "ഓം ഹരി ശ്രീ ഗണപതയേനമഃ" "അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ" "ക ഖ ഗ ഘ ങ ച ഛ ജ .... " ഇങ്ങനെ എല്ലാ മലയാള അക്ഷരങ്ങളിലും തുടങ്ങുന്ന ശ്ലോകങ്ങൾ ഹരിനാമകീർ‌‍ത്തനത്തിൽ ഉണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ നടതുറക്കുന്ന സമയത്ത് ഹരിനാമകീർത്തനം വയ്ക്കുന്ന പതിവുണ്ട്.

ആരംഭശ്ലോകങ്ങൾ‌‍ ചുവടെ:

ഓംകാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ,
ആങ്കാരമായതിനു താൻ തന്നെ സാക്ഷിയതു,
ബോധം വരുത്തുവതിനാളായിനിന്ന പര-,
മാചാര്യ രൂപ! ഹരിനാരായണായ നമഃ.

ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-,
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ,
പണ്ടേക്കണക്കെവരുവാൻ നിൻ കൃപാവലിക-,
ളുൺടാകയെങ്കലിഹ നാരായണായ നമഃ.


അവലംബം[തിരുത്തുക]

  1. എം.എസ്. ചന്ദ്രശേഖരവാരിയർ, ഡി.സി. ബുക്‌ക്സ് പ്രസിദ്ധീകരിച്ച ശ്രീമഹാഭാഗവതം കിളിപ്പാട്ടിനെഴുതിയ അവതാരിക: "ആദ്ധ്യാത്മരാമായണം കിളിപ്പാട്ടും, മഹാഭാരതം കിളിപ്പാട്ടും എഴുത്തച്ഛന്റെ കൃതികളാണെന്നതിൽ ഭിന്നാഭിപ്രായമില്ല. ഇനിയങ്ങോട്ടുള്ളതെല്ലാം തർക്കവിഷയമാണ്. എഴുത്തച്ഛന്റെ ജീവിതകാലം പതിനാറാം നൂറ്റാണ്ടാണെന്നു പറയാമെന്നല്ലാതെ, ജനനമരണങ്ങളെക്കുറിച്ചു നിസ്സംശയമായ വിവരങ്ങൾ ലഭ്യമല്ല."
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-03. Retrieved 2009-06-10.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഹരിനാമകീർത്തനം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഹരിനാമകീർത്തനം&oldid=3793229" എന്ന താളിൽനിന്ന് ശേഖരിച്ചത്