ഹരാകിരി
ജപ്പാനിലെ യോദ്ധൃവംശമായ സമുറായികൾ അനുഷ്ഠിക്കാറുള്ള ഒരുതരം ആത്മബലിയാണ് ഹരാകിരി. സ്വയം വയറു കുത്തിക്കീറി മരിക്കലാണ് ഇത്. ഇത് അനുഷ്ഠിക്കുന്നയാൾ ഏകദേശം 25 സെ.മീ. നീളമുള്ള ഒരു വാൾ സ്വന്തം വയറിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കി അത് ഇടതുഭാഗത്തേക്കും മുകളിലേക്കും വലിച്ചശേഷം ഊരിയെടുത്ത് നെഞ്ചിൽ കുത്തിയിറക്കി ആദ്യമുറിവിനെ ഛേദിച്ചുകൊണ്ട് താഴേക്കു വലിക്കും[1]. അതിവേദനയുണ്ടാക്കുന്ന ഒരു ക്രിയയായതിനാൽ സാമുറായികളുടെ ധീരതയുടെയും ആത്മനിയന്ത്രണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നിദർശനമായാണിതു പരിഗണിക്കപ്പെടുന്നത്.
അവലംബം[തിരുത്തുക]
- ↑ "The Deadly Ritual of Seppuku". മൂലതാളിൽ നിന്നും 2013-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-28.