ഹമൂസ്
![]() Hummus with olive oil | |
Origin | |
---|---|
Place of origin | Egypt, Levant |
Details | |
Course | Meze |
Serving temperature | Cold |
Main ingredient(s) | Chickpeas, tahini |
മധ്യേഷ്യയിലും അറബ് നാടുകളിലും പ്രചാരത്തിലുള്ള ഒരു ഭക്ഷണവിഭവമാണ് ഹമൂസ്. പ്രധാന ഭക്ഷണമായ ഹുബ്ബൂസുമായി ചേർത്ത് കഴിക്കുന്ന ഹമൂസ്,കടലയരച്ചത്,എള്ളരച്ചത് (തഹിനി),ഒലിവെണ്ണ,ചെറുനാരങ്ങ നീര്,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്.മധ്യേഷ്യയിലും തുർക്കി,വടക്കേ അമേരിക്ക,മൊറോക്കൊ, തുടങ്ങിയ നാടുകളിലും ഇന്ന് ഹമൂസ് ജനപ്രിയ ഭക്ഷണമാണ്.
പേരിന് പിന്നിൽ[തിരുത്തുക]
കടല (ചിക്ക്പീസ്) എന്നർഥം വരുന്ന ഹമൂസ് ഒരു അറബി പദമാണ്. ഖുബുസുമായി കഴിക്കുന്നതിനു ഹമൂസിനോട് കൂടി തഹിനയും ചേർക്കുന്നു. അതിനാൽ ഈ വിഭവത്തിന് അറബിയിൽ ശരിയായി പറയുന്നത് ഹമൂസും തഹിനയും (ഹമൂസ് ബിൽ തഹിന) എന്നാണ്. എള്ള് അരച്ച് ഉണ്ടാക്കുന്നതാണ് തഹിന.
അന്താരാഷ്ട്ര ഹമൂസ് ദിനം[തിരുത്തുക]
മെയ് 13-ാം തീയതി അന്താരാഷ്ട്ര ഹമൂസ് ദിനമായി ആചരിക്കുന്നു.[1]