ഹമദ് മെഡിക്കൽ കോർപ്പറേഷൻ
ചുരുക്കപ്പേര് | എച്ച്.എം.സി. |
---|---|
രൂപീകരണം | 1979 |
തരം | ആരോഗ്യ പരിപാലന സംഘടന |
പദവി | active |
ലക്ഷ്യം | ആരോഗ്യ പരിപാലനം |
ആസ്ഥാനം | ഹമദ് മെഡിക്കൽ സിറ്റി |
Location | |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഖത്തർ |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ്, അറബി |
ബന്ധങ്ങൾ | ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ |
വെബ്സൈറ്റ് | ഹമദ് |
ഖത്തറിലെ പ്രമുഖമായ ഒരു ആരോഗ്യ പരിപാലന സംഘടനയാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി.), 1979-ൽ ആണ് ഇത് സ്ഥാപിതമായത്. എമിറി ഡിക്രീ പ്രകാരം സ്ഥാപിതമായ ഈ സംഘടന ലാഭേഛയില്ലാതെ പ്രവർത്തിക്കുന്നു. ഏഴ് ആശുപത്രികൾ, മൂന്നു കമ്മ്യൂണിറ്റി ആശുപത്രികൾ, ആംബുലൻസ് സേവനം, ഗാർഹിക ആരോഗ്യ പരിപാലനം എന്നിവ എച്ച്.എം.സി. നടത്തുന്നു[1].
സേവനങ്ങൾ
[തിരുത്തുക]ആശുപത്രികൾ
[തിരുത്തുക]റുമൈല ആശുപത്രി
[തിരുത്തുക]1957-ലാണ് ഈ ആശുപതി പ്രവത്തനം ആരംഭിക്കുന്നത്. ഭിന്നശേഷിയുള്ളവർ, പ്രായമുള്ളവർ എന്നിവർക്കായി പ്രത്യേകം സൗകര്യങ്ങൾ ഇവിടെ ഉണ്ട്. 2800-ൽ അധികം ജീവനക്കാർ ഉള്ള ഈ ആശുപത്രി ഏഴു വിഭാഗങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്[2].
ഹമദ് ജനറൽ ആശുപത്രി
[തിരുത്തുക]ആധുനിക ചികിത്സാ നൽകാനായി പ്രവർത്തിക്കുന്ന ആശുപത്രിയാണ് ഇത്. 1982-ലാണ് ഈ ആശുപതി പ്രവത്തനം ആരംഭിക്കുന്നത്[3]. 65 പ്രത്യേക ക്ലിനിക്കുകൾ, അത്യാഹിത വിഭാഗം, അഞ്ച് തീവ്ര പരിചരണവിഭാഗം, പതിനൊന്ന് ശസ്ത്രക്രിയ മുറികൾ[4]. , വിശാലമായ ഔഷധശാല, ലബോറട്ടറി മരുന്നുകൾ, രോഗനിർണ്ണായതിനായുള്ള ആധുനിക പതോളജി ലാബ്, റേഡിയോളജി വിഭാഗം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ഇവിടുത്തെ അത്യാഹിത വിഭാഗം ലോകത്തിലെ തിരക്കുള്ള ഒന്നിൽ പെട്ടതാണ്. ട്രോമ കെയർ വിഭാഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉണ്ട്. 2013 മുതൽ പ്രമേഹ രോഗികൾക്കായി നാഷണൽ സെന്റർ ഫോർ ഡയബെറ്റിസ് വിഭാഗം ഇവിടെ പ്രവർത്തനം ആരംഭിച്ചു.
വൃക്ക സംബന്ധിയായ ചികിത്സ നൽകുന്ന ഫഹദ് ബിൻ ജാസീം കിഡ്‌നി സെന്റർ ഹമദ് ജനറൽ ആശുപത്രിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്[5].
സ്ത്രീകളുടെ ആശുപത്രി
[തിരുത്തുക]സ്ത്രീകളുടെ ആരോഗ്യം, പ്രസവം, പ്രസവാനന്തര ശുശ്രൂഷകൾ, നവജാതശിശുക്കളുടെ ആരോഗ്യം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 1998-ൽ തുടങ്ങിയതാണ് ഈ ആശുപത്രി. 330 കിടക്കകൾ, അത്യാഹിത മുറി, 16 പ്രസവ മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഉണ്ട്[6].
ഹാർട്ട് ആശുപത്രി
[തിരുത്തുക]പേര് സൂചിപ്പിക്കുന്നത് പോലെ ഹൃദയ സംബന്ധിയായുള്ള രോഗങ്ങൾക്കാണ് ഇവിടെ ചികിത്സ നൽകുന്നത്. 2010-ലാണ് ഇത് സ്ഥാപിതമായത്. ഇരുപതു കൊറോണറി കെയർ ബെഡ് യൂണിറ്റുകൾ, 12 കാർഡിയോതൊറായിക് ഇന്റെൻസീവ് കെയർ യൂണിറ്റുകൾ, ഇരുപത്തിനാല് ഹൈ-ഡിപെൻഡൻസി യൂണിറ്റുകൾ, അറുപത് റൂമുകൾ, മൂന്ന് ശസ്‌ത്രക്രിയ മുറികൾ[7] എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്. രോഗികളുടെ മുറികൾ ടെലിമെട്രി ഉപയോഗിച്ചു പ്രത്യേകം നിരീക്ഷിക്കാൻ ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്[8].
അൽ വഖ്‌റ ആശുപത്രി
[തിരുത്തുക]അതിവേഗം വളരുന്ന അൽ വഖ്‌റ, മെസയീദ് എന്നീ നഗരങ്ങൾക്ക് വേണ്ടി 2012-ൽ സ്ഥാപിച്ചതാണ് ഈ ആശുപത്രി[9]. ഖത്തറിലെ ഏറ്റവും വലിയ കെട്ടിടം ആണിത്.
അൽ ഖോർ ആശുപത്രി
[തിരുത്തുക]അൽ ഖോർ മേഖലയിൽ ആതുരസേവനത്തിനായി 2005-ൽ സ്ഥാപിച്ചതാണ് ഈ ആശുപത്രി.
ക്യൂബൻ ആശുപത്രി
[തിരുത്തുക]ഖത്തർ, ക്യൂബ എന്നീ സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തിൽ ദുഖാൻ മേഖലയിൽ 2010-സ്ഥാപിച്ചതാണ് ഈ ആശുപത്രി[10]. ഏതാണ്ട് നാനൂറിലധികം ക്യൂബൻ വിദഗ്‌ധർ ഇവിടെ ഉണ്ട്.
ആംബുലൻസ് സേവനം
[തിരുത്തുക]വളരെ മികച്ച ആംബുലൻസ് സേവനം ആണ് ഹമദ് നൽകുന്നത്. വാഹനങ്ങൾക്ക് പുറമെ ലൈഫ് ഫ്ലൈറ്റ് എന്ന് വിളിക്കുന്ന എയർ ആംബുലൻസ് സൗകര്യവും ഹമദ് നൽകുന്നു.
ഖത്തർ മെറ്റബോളിക് ഇൻസ്റ്റിറ്റ്യൂട്ട്
[തിരുത്തുക]പ്രമേഹം, അമിതഭാരം, മെറ്റബോളിക് അസുഖങ്ങൾ മുതലായവയുടെ ചികിത്സ, പ്രതിരോധം എന്നിവയ്ക്കായി എച്ച്.എം.സിയുടെ അക്കാദമിക് ഹെൽത്ത് സിസ്റം രൂപീകരിച്ച സ്ഥാപനം ആണ് ഖത്തർ മെറ്റബോളിക് ഇൻസ്റ്റിറ്റ്യൂട്ട്[11].
താഴെ പറയുന്നവ ഈ സ്ഥാപനത്തിൻറെ കീഴിൽ വരുന്നതാണ്.
- നാഷണൽ ഒബിസിറ്റി ട്രീറ്റ്മെൻറ് സെന്റർ
- ടുബാക്കോ കൺട്രോൾ സെന്റർ
- ഡയബെറ്റിസ് ഒബിസിറ്റി ആൻഡ് മെറ്റബോളിക് റിസർച്ച് സെന്റർ
കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ
[തിരുത്തുക]പകർച്ചവ്യാധികൾക്കായിട്ടുള്ള ചികിത്സ നൽകാനായി സ്ഥാപിച്ചതാണ് ഈ സ്ഥാപനം. പകർച്ചവ്യാധികൾക്കുള്ള ചികിത്സക്ക് പുറമെ അത് പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതും ഈ സ്ഥാപനമാണ്. ഇതിനായി ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് വിവിധ പരിപാടികൾ സിഡിസി നടത്തുന്നു. രോഗങ്ങളെ കുറിച്ച് പൊതു അവബോധം നൽകാനായി ധാരാളം കാമ്പയിനുകൾ നടത്തുന്നു.
അംഗീകാരങ്ങൾ
[തിരുത്തുക]താഴെ പറയുന്ന അംഗീകാരങ്ങൾ ഹമദിനുണ്ട്[12].
- ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ[13]
- അക്രിഡേഷൻ കാനഡ ഇന്റർനാഷണൽ
- കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്
- അമേരിക്കൻ നേഴ്സസ് ക്രെഡിൻഷലിങ് സെന്റർ
- ഇന്റർനാഷണൽ അക്കാദമി ഓഫ് എമർജൻസി ഡിസ്പാച്ച്
- യൂറോപ്യൻ എയ്റോ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
അവലംബം
[തിരുത്തുക]- ↑ About Us
- ↑ Rumailah Hospital-About Us
- ↑ Hamad General Hospital-About Us
- ↑ Hamad General Hospital-Surgical Department
- ↑ Hamad General Hospital-Dialysis Division
- ↑ "Women's Hospital - About Us". Retrieved 21 നവംബർ 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Heart Hospital's operating theaters". https://www.hamad.qa. Retrieved 21 നവംബർ 2017.
{{cite web}}
: External link in
(help)|website=
- ↑ "Heart Hospital's". https://www.hamad.qa. Retrieved 21 നവംബർ 2017.
{{cite web}}
: External link in
(help)|website=
- ↑ "About Al Wakra Hospital". Retrieved 21 നവംബർ 2017.
- ↑ "The Cuban Hospital". Retrieved 21 നവംബർ 2017.
- ↑ https://www.hamad.qa/EN/Hospitals-and-services/QMI/Pages/default.aspx. Retrieved 21 നവംബർ 2017.
{{cite web}}
: Missing or empty|title=
(help) - ↑ "Our Accreditation's". Retrieved 21 നവംബർ 2017.
- ↑ "JCI-Accredited Organizations". Joint Commission International. Retrieved 21 നവംബർ 2017.