ഹദ്ദ
കിഴക്കൻ അഫ്ഘാനിസ്താനിലെ ജലാലാബാദിൽ നിന്ന് ഏതാണ്ട് എട്ടുകിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രീക്ക്-ബുദ്ധമത പുരാവസ്തുകേന്ദ്രമാണ് ഹദ്ദ. പുരാതനഗാന്ധാരത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം നിരവധി തീർത്ഥാടകരെ ആകർഷിച്ചിരുന്ന ഒരു പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. ഇത് ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ ഉൽഭവിച്ച ഒരു പ്രധാന ബുദ്ധക്ഷേത്രവും തീർത്ഥാടനകേന്ദ്രവുമായിരുന്നു. ഹദ്ദയിൽ കണ്ടെത്തിയ പുരാവസ്തുക്കൾ ഗ്രീക്ക്, ഇന്ത്യൻ, ബുദ്ധമത സമ്പ്രദായങ്ങളുടെ കലാരൂപങ്ങളുടെ സമന്വയത്തെ പ്രതിനിധീകരിക്കുന്നു. പുരാതന ഇന്ത്യൻ ചൈനീസ് ഗ്രന്ഥങ്ങളിൽ നഗരഹാര എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ആദ്യസഹസ്രാബ്ദത്തിന്റെ ഒന്നാം പകുതിയിൽ ജലാലാബാദ് പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ജനവാസകേന്ദ്രമായിരുന്ന ഇതിന്റെ അവശിഷ്ടങ്ങൾ ഏതാണ്ട് 15 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി പരന്നു കിടക്കുന്നു. ഈ സ്ഥലത്ത് 23,000-ത്തിലധികം ഗ്രിക്കോ-ബുദ്ധമത പ്രതിമകൾ, സ്തൂപങ്ങളുടെ അവശിഷ്ടങ്ങൾ, വിഹാരങ്ങളുടേയും കെട്ടിടങ്ങളുടേയ്യും അവശീഷ്ടങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. വിവിധ മതപാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ക്ലേ, പ്ലാസ്റ്റർ ശില്പങ്ങൾ, ആർക്കിടെക്ചറൽ അലങ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഹദ്ദയിൽ നിന്നും ലഭിച്ച ഗന്ധാര കലയിലെ ശില്പങ്ങൾ ഗ്രീക്ക് ഹീറോ ആയ ഹെരാക്ലസിനെ ബുദ്ധന്റെ രക്ഷകനായ വജ്രപാണിയായി മാറുന്നതിന് ഒരു ഉദാഹരണമാണ്. ഇത് ഹിന്ദു-ഗ്രീക്ക് കലാരൂപങ്ങളുടെ ഒന്നിൻറെ സമന്വയത്തിന്റെ ഉദാഹരണമാണ്. ഈ സ്ഥലത്തെ ബുദ്ധവിഹാരങ്ങൾ ബുദ്ധമതത്തിന്റെ വ്യാപനത്തിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക്, സുപ്രധാനമായ പങ്കുവഹിച്ചു. 1920കളിലും 1970കളിലും നിരവധി പുരാവസ്തു എക്സ്കവേഷനുകൾ ഇവിടെ നടന്നു, ഇവിടെനിന്നും ലഭിച്ച പ്രധാന പുരാവസ്തുക്കൾ കാബൂളിലെ നാഷണൽ മ്യൂസിയത്തിലും പാരീസിലെ മ്യൂസീ ഗിമെയിലും പ്രദർശിപ്പിച്ചിരിക്കുന്നു. [1].
ചൈനീസ് സഞ്ചാരിയായ ഷ്വാൻ ത്സാങ് തന്റെ ഇന്ത്യയിലേക്കുള്ള യാത്രാവേളയിൽ ഹദ്ദയിലെ ബുദ്ധന്റെ തലയോട്ടി സൂക്ഷിച്ചിരുന്ന പ്രശസ്തമായ സ്തൂപം സന്ദർശിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്[2].
ചിത്രങ്ങൾ
[തിരുത്തുക]-
ഹദ്ദയിൽ നിന്നും ലഭിച്ച ബുദ്ധശിരസ്സിന്റെ ശില്പം
-
പ്രദേശത്തിന്റെ ഭൂപടം
അവലംബം
[തിരുത്തുക]- ↑ Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 155. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 173. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)