സൗര കലണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൂര്യനു് ചുറ്റും പരിക്രമണം ചെയ്യുന്ന ഭൂമിയുടെ സ്ഥാനത്തെ ആധാരമാക്കി ദിവസം കണക്കാക്കുന്ന ഒരു കാലഗണനാരീതിയാണ് സൗര കലണ്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഖഗോളത്തിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്ന സൂര്യന്റെ ആപേക്ഷിക സ്ഥാനം അടിസ്ഥാനമാക്കി ദിവസം കണക്കാക്കുന്ന കലണ്ടറാണിത്. വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു കലണ്ടറായ ചാന്ദ്ര കലണ്ടറിൽ ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദിവസങ്ങളും അതുമായി ബന്ധപ്പെട്ട മാസങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രിഗോറിയൻ കലണ്ടർ ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു സൗര കലണ്ടറാണ്.

"https://ml.wikipedia.org/w/index.php?title=സൗര_കലണ്ടർ&oldid=2672818" എന്ന താളിൽനിന്ന് ശേഖരിച്ചത്