സൗത്ത് ചൈന മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:SouthChinaMall map.JPG
സൌത്ത് ചൈന മാൽ - കലാകാരന്റെ സൃഷ്ടിയിൽ , ജനുവരി 2009
സൌത്ത് ചൈന മാലിൽ 1000 ലധികം ഒഴിഞ്ഞ് കിടക്കുന്ന കടകളിൽ ഒന്ന്

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൽ ആണ് സൌത്ത് ചൈന മാൾ (simplified Chinese: 华南MALL; pinyin: Huánán MALL)[1].ഇത് സ്ഥിതി ചെയ്യുന്നത് ചൈനയിലെ ഡോംഗ്വാൻ എന്ന സ്ഥലത്താണ്. ഈ മാലിനകത്ത് ഏകദേശം 1500 ലധികം സ്റ്റോറുകൾ 6.5 മില്ല്യൺ ചതുരശ്രകി.മി തറ വിസ്തീർണ്ണത്തിൽ (600,000 ചതുരശ്രമീറ്റർ) ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ മാലിന് ഏഴ് വിഭാഗങ്ങൾ ഉണ്ട്. ഇത് അന്താരാഷ്ട്ര മേഖലകളും രാജ്യങ്ങളുമായ ആംസ്റ്റർഡാം, പാരീസ്, റോം, വെനിസ്, ഈജിപ്ത്, കരീബിയൻ, എന്നിവയുടെ പേരിലാണ്. പക്ഷേ, ഇത്രയും വലിയ മാൾ 2005 ൽ തുറന്നതിനു ശേഷം ഇവിടെ അധികം സ്റ്റോറുകളും ഷോപ്പുകളും വന്നിട്ടില്ല. 2008 ലും ഇതിന്റെ 99.2 ശതമാനം ഭാഗവും ഒഴിഞ്ഞാണ് കിടക്കുന്നത്. [2] ഇതിന്റെ പ്രധാന കാരണം ഇവിടേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങളുടെ അഭാവമാണ്. 2009 ൽ ഈ മാൽ ന്യൂ സൌത്ത് ചൈന മാൾ എന്ന് പുനർനാമകരണം ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. World's 10 Largest Shopping Malls, Forbes.com, January 9, 2007, retrieved July 8, 2007
  2. Donohue, Michael (2008-06-12). "Mall of misfortune". The National. Abu Dhabi Media Company. ശേഖരിച്ചത് 2008-07-17.
  3. "Upcoming Events at the New South China Mall". ശേഖരിച്ചത് 2009-01-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗത്ത്_ചൈന_മാൾ&oldid=1835099" എന്ന താളിൽനിന്ന് ശേഖരിച്ചത്