Jump to content

സ്വാൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Svan
ლუშნუ ნინ Lušnu nin
ഉച്ചാരണം[luʃnu nin]
ഉത്ഭവിച്ച ദേശംGeorgia
ഭൂപ്രദേശംSvaneti
Abkhazia (Kodori Gorge)
മാതൃഭാഷയായി സംസാരിക്കുന്നവർ
15,000 (2000)[1]
to 30,000 (1997)[2]
Georgian script
ഭാഷാ കോഡുകൾ
ISO 639-3sva
ഗ്ലോട്ടോലോഗ്svan1243[3]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

പശ്ചിമ ജോർജിയയിലെ സ്വനേതി മേഖലയിലെ സ്വാൻ ജനങ്ങൾ പ്രാഥമിക ഭാഷയായി ഉപയോഗിക്കുന്ന ഒരു കാർട്‌വേലിയൻ ഭാഷയാണ് സ്വാൻ ഭാഷ - Svan language (Svan: ლუშნუ ნინ lušnu nin; Georgian: სვანური ენა svanuri ena). 30,000നും 80,000നുമിടയിലിള്ള ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.[4][5] വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷയായി യുനെസ്‌കോ പ്രഖ്യാപിച്ച ഭാഷയാണിത്.[6]

സവിശേഷതകൾ

[തിരുത്തുക]

മറ്റു കാർട്‌വേലിയൻ ഭാഷകളെ പോലെ തന്നെ സ്വാൻ ഭാഷയ്ക്കും നിരവധി വ്യഞ്ജനാക്ഷരങ്ങൾ ഉണ്ട്. സ്വാൻ ഭാഷ ഹ കാരത്തോടെ ഉച്ചരിക്കുന്ന ധ്വനികൾ (voiceless uvular plosive) നിലനിർത്തുന്നുണ്ട്. ജോർജിയൻ ഭാഷയേക്കാൾ സ്വാരാക്ഷരങ്ങൾ സ്വാൻ ഭാഷയ്ക്കുണ്ട്. മറ്റു കാർട് വേലിയൻ ഭാഷകളേക്കാൾ സ്വാരാക്ഷരങ്ങളുള്ള ഭാഷയാണ് സ്വാൻ. നീണ്ടതും ഹ്രസ്വവുമായ സ്വരാക്ഷരങ്ങളുണ്ട് ഈ ഭാഷയിൽ. മൊത്തം 18 സ്വരങ്ങളാണ് സ്വാൻ ഭാഷയിൽ. ജോർജിയൻ ഭാഷയിൽ കേവലം അഞ്ചു സ്വരാക്ഷരങ്ങൾ മാത്രമെയുള്ളു. സ്വാൻ ഭാഷയുടെ രൂപഘടനയും (Morphology) മറ്റു മൂന്ന് കാർട്‌വേലിയൻ ഭാഷകളെ അപേക്ഷിച്ച് കുറവാണ്. ക്രിയാ പദങ്ങളുടെ രൂപഭേദങ്ങളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്.

വ്യാപനം

[തിരുത്തുക]

ജോർജിയയിലെ സ്വനേതി മേഖലയുടെ വടക്കുപടിഞ്ഞാറൻ പർവ്വത പ്രദേശത്തും കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന അബ്ഖാസിയയിലെ കോഡോരി വാലിയിലുമായി ( Kodori Gorge) ഏകദേശം 35,000 - 40,000 തദ്ദേശീയരായ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് സ്വാൻ [2]. ഈ ഭാഷ അനൗപചാരികമായി സാമൂഹിക വാർത്താവിനിമയത്തിന് മാത്രമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇതിന് സാധാരണയായ എഴുത്ത് നിലവാരമോ ഔദ്യോഗിക പദവിയോ ഇല്ല. സ്വാൻ ഭാഷ സംസാരിക്കുന്ന മിക്കവരും ജോർജിയൻ ഭാഷയും സംസാരിക്കും. സാഹിത്യ, വ്യാപാര ആവശ്യങ്ങൾക്കും ഔദ്യോഗിക ഭാഷയായ ജോർജിയൻ ആണ് ഉപയോഗിക്കുന്നത്.

ചരിത്രം

[തിരുത്തുക]

നാലു കാർട്‌വേലിയൻ ഭാഷകളിൽ ഏറ്റവും വ്യാത്യാസമുള്ള ഭാഷയാണ് സ്വാൻ. ബിസി (ക്രിസ്തുവിന് മുൻപ്) രണ്ടാം സഹസ്രാബ്ദത്തിലോ (2ിറ ാശഹഹലിിശൗാ ആഇ) അതിന് മുൻപോ ഉത്ഭവിച്ചതാണ് സ്വാൻ ഭാഷ എന്നാണ് കരുതപ്പെടുന്നത്.

ഭാഷാഭേദങ്ങൾ

[തിരുത്തുക]

സ്വാൻ ഭാഷയ്ക്ക് രണ്ട് പ്രധാന വകഭേദങ്ങളും നാല് ഉപവകഭേദങ്ങളുമുണ്ട്.

  • അപ്പർ സ്വാൻ (Upper Svan) : ഏകദേശം 15,000 ത്തോളം പേർ സംസാരിക്കുന്നുണ്ട്.

അപ്പർ സ്വാൻ ഭാഷയിൽ തന്നെ രണ്ട് ഉപവിഭാഗങ്ങളുണ്ട്.

    • അപ്പൻ ബൽ : ജോർജിയയിലെ Ushguli, Kala, Ipar, Mulakh, Mestia, Lenzer, Latal എന്നിവിടങ്ങളിൽ സംസാരിക്കുന്നു.
    • ലോവർ ബൽ : Becho, Tskhumar, Etser, Par, Chubekh, Lakham എന്നിവിടങ്ങളിൽ സംസാരിക്കുന്നു.
  • ലോവർ സ്വാൻ (Lower Svan): ഏകദേശം 12,000 പേർ സംസാരിക്കുന്നുണ്ട്.

ഇതിന് രണ്ടു ഉപവകഭേദങ്ങളുണ്ട്.

    • ലാഷ്ഖിയാൻ : Lashkh എന്ന പ്രദേശത്ത് സംസാരിക്കുന്നു
    • ലെന്റെഖിയാൻ : Lentekhi, Kheled, Khopur, Rtskhmelur, Cholur എന്നിവിടങ്ങളിൽ സംസാരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Svan at Ethnologue (18th ed., 2015)
  2. 2.0 2.1 DoBeS (Dokumentation Bedrohter Sprachen, Documentation of Endangered Languages)
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Svan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. Levinson, David. Ethnic Groups Worldwide: A Ready Reference Handbook. Phoenix: Oryx Press, 1998. p 34
  5. Stephen F. Jones. Svans. World Culture Encyclopedia. Retrieved on March 13, 2011
  6. UNESCO Interactive Atlas of the World’s Languages in Danger
"https://ml.wikipedia.org/w/index.php?title=സ്വാൻ_ഭാഷ&oldid=3521103" എന്ന താളിൽനിന്ന് ശേഖരിച്ചത്