Jump to content

സ്വാമി ഹരിദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധ്രുപദിന്റെ ആചാര്യനും ൠഷിയും ആണ് സ്വാമി ഹരിദാസ്. താൻ‌സന്റെ ഗുരുവുമാണ് ഇദ്ദേഹം. 1486ൽ ഗംഗാധറിന്റേയും ചിത്രാദേവിയുടേയും പുത്രനായി ബൃന്ദാവനു സമീപം ജനിച്ചു. നൂറിലേറേ ഭക്തിരസം നിറഞ്ഞ കവിതകളെഴുതി ചിട്ടപ്പെടുത്തി. പ്രധാനമായും ഇവ കൃഷ്ണന്റേയും രാധയുടേയും കഥകളാണ്. ഇവ വിഷ്ണുപദങ്ങളെന്ന് അറിയപ്പെടുന്നു. സിദ്ധാന്തപദങ്ങളെന്ന പേരിൽ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയും കേളീമാല എന്ന പേരിൽ ഭക്തിപ്രധാനങ്ങളായ കൃതികളും രചിച്ചു. പ്രധാനമായും ഗൗരി, കേദാരം, മൽഹർ, വസന്ത് തുടങ്ങിയ രാഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഭക്തിപ്രസ്ഥാനത്തിലും സംഗീതത്തിലും ഇദ്ദേഹത്തിന്റെ സ്വാധീനം കാണാം.

ജീവിതം അധികവും ഗ്വാളിയോറിലാണ് കഴിച്ചുകൂട്ടിയത്. മാൻ‌സിങ് തോമർ എന്ന രാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ഇദ്ദേഹം ബ്രജഭാഷയിൽ അനേകം കൃതികൾ ചിട്ടപ്പെടുത്തി. നിം‌ബർക്ക സമ്പ്രദായത്തെ വിശ്വസിച്ചുപോന്നിരുന്ന ഇദ്ദേഹം വളരേ ചെറുപ്പത്തിൽ തന്നെ,അതായത് തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ തന്നെ സന്യാസം സ്വീകരിച്ചു. ഇദ്ദേഹം രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമാധി വൃന്ദാവനത്തിലെ സേവാകുഞ്ജത്തിലാണ്.

"https://ml.wikipedia.org/w/index.php?title=സ്വാമി_ഹരിദാസ്&oldid=1694767" എന്ന താളിൽനിന്ന് ശേഖരിച്ചത്