സ്വദേശമിത്രൻ (ദിനപ്പത്രം)
പ്രമാണം:Swadesamitran logo.jpg | |
തരം | Daily newspaper |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | The Swadesamitran Limited |
പ്രസാധകർ | The Swadesamitran Limited |
സ്ഥാപിതം | 1882 |
ഭാഷ | Tamil |
ആസ്ഥാനം | Madras, India |
മദ്രാസിൽ (ചെന്നൈ) നിന്ന്1882 മുതൽ 1985 വരെ പ്രസിദ്ധീകരണം തുടർന്ന ഒരു തമിഴ് ഭാഷാ ദിനപത്രമാണ് സ്വദേശമിത്രൻ[1].ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭാഷാദിനപത്രങ്ങളിൽ ഒന്നാണ് സ്വദേശമിത്രൻ. മറ്റൊരു പ്രസിദ്ധീകരണമായ ദി ഹിന്ദു ഇതിനു ശേഷമാണ് സുബ്രഹ്മണ്യ അയ്യർ പ്രസിദ്ധീകരിയ്ക്കാൻ തുടങ്ങിയത്.സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ജി. സുബ്രഹ്മണ്യഅയ്യർ സ്ഥാപിച്ച ഈ പത്രം 1915 ൽ കസ്തൂരി കുടുംബത്തിൽ നിന്നുള്ള എ. രങ്കസ്വാമി അയ്യങ്കാറിനു കൈമാറി.ഈ പത്രം 1985 ൽ ലയനം വരെ അവശേഷിച്ചു.
തുടക്കത്തിൽ ഒരു വാരികയായി തുടങ്ങിയ സ്വദേശമിത്രൻ 1889 ആകുമ്പോഴാണ് ദിനപത്രമായത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ ഇത് സുബ്രഹ്മണ്യ അയ്യർ തമിഴ് ജനതയുടെ ദേശീയവികാരങ്ങളെ ഉണർത്താനായി ഉപയോഗിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് സുബ്രഹ്മണ്യ പിള്ള, മഹാകവി സുബ്രമണ്യ ഭാരതി (ഭാരതിയാർ), വി.വി.എസ്. അയ്യർ തുടങ്ങിയ പ്രമുഖരായ വ്യക്തികളുടെ സംഘം, ഈ പത്രത്തിന്റെ പത്രാധിപന്മാരായി ആയി പ്രവർത്തിച്ചു.
ജോർജ് രാജാവ്, പത്നി മേരി എന്നിവരുടെ 1911 ലെ ദൽഹി സന്ദർശനവേളയിൽ ദർബാറിലേയ്ക്ക് ക്ഷണിക്കപ്പെട്ട ഏക പ്രാദേശിക ഭാഷാ പത്രാധിപർ സ്വദേശമിത്രനിൽ നിന്നായിരുന്നു.[2]
പത്രാധിപന്മാർ
[തിരുത്തുക]- ജി. സുബ്രഹ്മണ്യ അയ്യർ(1882-1915)
- എ. രങ്കസ്വാമി അയ്യങ്കാർ (1915-1928)
- സി. ആർ. ശ്രീനിവാസൻ(1928-1962)
- സി.എസ്. നരസിംഹൻ (1962-1985)