സ്വകാര്യ സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കാർ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന സർവകലാശാലകളാണ് സ്വകാര്യ സർവകലാശാലകൾ എന്ന് പൊതുവെ വിളിക്കുന്നത്. ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്നില്ലെങ്കിലും tax breaks, public student loans, ഗ്രാൻറുകൾ തുടങ്ങിയവ ഇവക്ക് ലഭിക്കാറുണ്ട്. ഓരോ പ്രദേശങ്ങൾക്കും അനുസരിച്ച് സർക്കാറുകളുടെ നിയമങ്ങൾ ഇവക്കും ബാധകമാകാറുണ്ട്. അധിക സ്വകാര്യ സർവകലാശാലകളും ലാഭച്ഛയില്ലാത്ത ഓർഗനൈസേഷനുകളാണ്. 2015 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 216 സ്വകാര്യ സർവകലാശാലകളാണുള്ളത്.[1]. 22 സംസ്ഥാനങ്ങളിലായി 222 സ്വകാര്യ സർവകലാശാലകളാണുള്ളതെന്നും അഭിപ്രായമുണ്ട്. [2] കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, ബിഹാർ, ജമ്മു-കശ്മീർ എന്നിവയാണ് സ്വകാര്യ സർവകലാശാലകൾ നിലവിലില്ലാത്ത പ്രധാന സംസ്ഥാനങ്ങൾ. രാജ്യത്ത് ആകെയുള്ള സംസ്ഥാന സർവകലാശാലകളുടെ എണ്ണത്തിൽ മൂന്നിൽരണ്ട് ഭാഗത്തിലും അധികം വരുന്നതാണ് സ്വകാര്യ സർവകലാശാലകളുടെ എണ്ണമെന്നും കരുതപ്പെടുന്നു. [3]

ഏഷ്യയിലെ സ്വകാര്യ സർവകലാശാലകൾ[തിരുത്തുക]

ഇന്ത്യ[തിരുത്തുക]

2015 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 216 സ്വകാര്യ സർവകലാശാലകളാണുള്ളത്.[1]

ഇന്ത്യയിലെ സ്വകാര്യസർവകലാശാലകളുടെ പട്ടിക

ആഫ്രിക്ക[തിരുത്തുക]

ഈജിപ്ത്[തിരുത്തുക]

ഈജിപ്തിൽ നിരവധി സ്വകാര്യസർവകലാശാലകളുണ്ട്. Canadian International College.

ഘാന[തിരുത്തുക]

ഘാന അതിൻറെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കും മുന്പ് വളരെ കുറച്ച് സ്വകാര്യ സർവകലാശാലകളാണ് ഉണ്ടായിരുന്നത്. രാജ്യത്ത് സുസ്ഥിരമായ ഒരു ഭരണകൂടവും സമാധാനവും സ്ഥാപിക്കപ്പെട്ടതോടുകൂടിയാണ് സ്വകാര്യ സർവകലാശാലകളുടെയും കോളേജുകളുടെയും എണ്ണം വർദ്ദിച്ചത്.ഏതാണ്ട് എല്ല സ്വകാര്യ സർവകലാശാലകളും ഉദ്ദേശം സമാനമായ അക്കാദമിക വിഷയങ്ങളായ ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാനവവിഭവ ശേഷി വികസനം, അക്കൗണ്ടിംഗ്, വിവരസാങ്കേതിക വിദ്യ തുടങ്ങിയ വിഷയളാണ് പഠിപ്പിക്കുന്നത്.ഇവിടത്തെ പ്രധാന യൂണിവേഴ്സിറ്റികളാണ് അഷേഷി, റീജെൻറ്, വാലിവ്യൂ, ഘാന ടെലികോം തുടങ്ങിയവ.

ലിബിയ[തിരുത്തുക]

ഉന്നത വിദ്യഭ്യാസ വകുപ്പിൻറെ അംഗീകാരമുള്ള നിരവധി സ്വകാര്യ സർവകലാശാലകൾ ലിബിയയിലുണ്ട്.അവ താഴെ പറയുന്നു.

 • Al Rifaq university for Humanitarian and Applied Science - in Tripoli City.
 • Ibn Al Haytham Center for Technology Education and Scientific research - in Tripoli City.
 • Tripoli Institute for Medical Sciences - in Tripoli City.
 • Tripoli Community University - in Tripoli.
 • Libyan university for Humanitarian and Applied Science - in Tajora City.
 • United Africa University - Zawia City.
 • Libyan International Medical University - in Benghazi City

നൈജീരിയ[തിരുത്തുക]

̈* എഡോ സ്റ്റേറ്റിലെ ഒക്കാഡയിൽ സ്ഥിതി ചെയ്യുന്ന Igbinedion University

ദക്ഷിണാഫ്രിക്ക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 ":::Private Universities - University Grants Commission :::". 30 June 2011. Retrieved 30 June 2011.
 2. "മാധ്യമം പത്രം ഓൺലൈൻ-ശേഖരിച്ചത് സപ്തം12". Archived from the original on 2015-09-11. Retrieved 2015-09-11.
 3. "മാധ്യമം ദിനപത്രം". Archived from the original on 2015-09-11. Retrieved 2015-09-11.
 4. "First Class In The University: Is It Hard? - Education". Nairaland. Retrieved 2012-08-14.
"https://ml.wikipedia.org/w/index.php?title=സ്വകാര്യ_സർവകലാശാല&oldid=3793039" എന്ന താളിൽനിന്ന് ശേഖരിച്ചത്