Jump to content

സ്റ്റെഫ്ക കൊസ്റ്റഡിനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റെഫ്ക കൊസ്റ്റഡിനോവ
വ്യക്തിവിവരങ്ങൾ
പേര്Стефка Георгиева Костадинова
മുഴുവൻ പേര്Stefka Georgieva Kostadinova
ദേശീയതBulgarian
ജനനം (1965-03-25) മാർച്ച് 25, 1965  (59 വയസ്സ്)
Plovdiv, Bulgaria
സജീവമായ വർഷങ്ങൾ1985–1997
ഉയരം1.80 മീ (5 അടി 11 ഇഞ്ച്)
ഭാരം60 കിലോഗ്രാം (132 lb)
Sport
രാജ്യം ബൾഗേറിയ
കായികയിനംAthletics
Event(s)High jump
Turned pro1985
വിരമിച്ചത്1997
നേട്ടങ്ങൾ
ഒളിമ്പിക് ഫൈനൽ1st (Atlanta, 1996)
Highest world ranking1st (Rome, 1987)
Personal best(s)High jump (outdoor): 2.09 m (World Record)
High jump (indoor): 2.06 m[1]

പ്രമുഖൻ ബൾഗേറിയൻ കായിക താരമായിരുന്നു സ്റ്റെഫ്ക കൊസ്റ്റഡിനോവ (English: Stefka Georgieva Kostadinova (ബൾഗേറിയൻ: Стефка Георгиева Костадинова). ഹൈജമ്പ് ഇനത്തിലായിരുന്നു സ്റ്റെഫ്ക മത്സരിച്ചിരുന്നത്. 1987ൽ ഇവർ 2.09 മീറ്റർ എന്ന ലോക റെക്കോർഡ് കരസ്ഥമാക്കി. 2005 മുതൽ ബൾഗേറിയൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റാണ്[2].

ആദ്യകാല ജീവിതം

[തിരുത്തുക]

1965 മാർച്ച് 25ന് ബൾഗേറിയയിലെ പ്ലോവ്ഡിവിൽ ജനിച്ചു. 1985 മുതൽ 1997 വരെ കായിക രംഗത്ത് സജീവമായി.

കായിക ജീവിതം

[തിരുത്തുക]

1987ൽ റോമിൽ നടന്ന വേൾഡ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ ഹൈ ജമ്പിൽ 2.09 മീറ്റർ ചാടി ലോക റെക്കോഡിട്ടു. ആധുനിക ഒളിമ്പിക്‌സിലെ ഏറ്റവും പഴയ ലോക റെക്കോഡുകളിൽ ഒന്നാണ് ഇത്. മൂന്ന് ഇൻഡോർ റെക്കോഡുകൾ അടക്കം ഏഴു ലോക റെക്കോഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2.00മീറ്റർ 197 തവണ ചാടിയ വനിത എന്ന ലോക റെക്കോഡ് ഇവരുടെ പേരിലാണ്. 1996ൽ അറ്റ്‌ലാന്റയിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ 2.05 മീറ്റർ ഒളിമ്പിക് റെക്കോഡോടെ സ്വർണ്ണമെഡൽ നേടി. 1988ൽ സോളിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി. 1995ലും 1985നും 1997നും ഇടയിൽ നടന്ന വേൾഡ് ഇൻഡോർ ചാംപ്യൻഷിപ്പിൽ അഞ്ചു തവണ വിജയിയായി. 1985, 1987, 1995, 1997 എന്നീ വർഷങ്ങളിൽ ബൾഗേറിയയിലെ സ്‌പോർട്‌സ് പേഴ്‌സൺ ഇൻ ഇയറായയി തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം

[തിരുത്തുക]