സ്റ്റെഗനോഗ്രാഫി
അയക്കുന്ന ആളിനും ഉദ്ദേശിച്ച സ്വീകർത്താവിനുമല്ലാതെ മറ്റൊരാൾക്കും മനസ്സിലാകാത്തവിധത്തിൽ രഹസ്യസന്ദേശങ്ങൾ അയക്കുന്ന കലയേയും സാങ്കേതികവിദ്യയേയും സ്റ്റെഗനോഗ്രഫി() എന്നു പറയുന്നു.
മൂടിവെച്ചത് അല്ലെങ്കിൽ സംരക്ഷിക്കപ്പെട്ടത് എന്നർത്ഥമുള്ള സ്റ്റെഗനോസ്(στεγανός) എഴുത്ത് എന്നർത്ഥമുള്ള ഗ്രാഫൈ(γραφή) എന്നീ ഗ്രീക്കു പദങ്ങളിൽ നിന്നാണ് നിഗൂഡ എഴുത്ത് എന്നർത്ഥം വരുന്ന സ്റ്റെഗനോഗ്രഫി എന്ന വാക്കിന്റെ ഉദ്ഭവം.
രഹസ്യസന്ദേശത്തിന്റെ നിലനില്പുതന്നെ സംശയിക്കപ്പെടില്ല എന്നതാണ് ക്രിപ്റ്റോഗ്രാഫിയുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റെഗനോഗ്രഫിയുടെ മേന്മ.- എത്രശക്തമായി എൻക്രിപ്റ്റ് ചെയ്താലും എൻക്രിപ്റ്റ് ചെയ്യപ്പെട്ട സന്ദേശം കാണുന്ന ഒരാൾ അതിൽ രഹസ്യസന്ദേശം ഉണ്ട് എന്ന നിഗമനത്തിൽ താരതമ്യേന എളുപ്പത്തിൽ എത്തിച്ചേരാം. ഇക്കാരണത്താൽ ക്രിപ്റ്റോഗ്രഫി സന്ദേശത്തെ സംരക്ഷിക്കുമ്പോൾ സ്റ്റെഗനോഗ്രഫി സന്ദേശത്തേയും സന്ദേശം അയക്കുന്നവരേയും സംരക്ഷിക്കുന്നു എന്നു പറയാം.