ഗൂഢാലേഖനവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൂഢശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജർമ്മൻ ലോറൻസ് ഗൂഡലേഖന യന്ത്രം, രണ്ടാം ലോകമഹായുദ്ധ സമയത്ത് ഉയർന്ന ഉദ്യോഗസ്ഥൻമാർ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്നു

വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി അവയെ നിഗൂഢമാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തേയും പ്രായോഗികതയേയുമാണ്‌ ഗൂഢാലേഖനവിദ്യ അഥവാ ക്രിപ്റ്റോഗ്രാഫി എന്ന് പറയുന്നത്. മറഞ്ഞത് എന്ന κρύπτω (ക്രിപ്റ്റോ), എഴുതാൻ എന്ന γράφω (ഗ്രാഫോ) അല്ലെങ്കിൽ സംസാരിക്കാൻ എന്ന λέγειν (ലെജീൻ) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നുണ്ടായതാണ്‌ ക്രിപ്റ്റോഗ്രാഫി എന്ന വാക്ക്.

ഗണിതശാസ്ത്രത്തിന്റെയും കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെയും ശാഖയായിട്ടാണ്‌ ആധുനികകാലത്ത് ഇതിനെ പരിഗണിക്കുന്നത്, വിവര സിദ്ധാന്തം (Information theory), കമ്പ്യൂട്ടർ സുരക്ഷിതത്വം (Computer security), എൻജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ ഈ മേഖല. ഇപ്പോൾ സാങ്കേതികപരമായി മുന്നിട്ട് നിൽക്കുന്ന സമൂഹങ്ങളിൽ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ രഹസ്യവാക്കുകൾ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗൂഢാലേഖനവിദ്യ&oldid=2157581" എന്ന താളിൽനിന്നു ശേഖരിച്ചത്