സ്റ്റീഫൻസ് പാസേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീഫൻസ് പാസേജ്, അഡ്മിറൽറ്റി ദ്വീപ് എന്നിവയുടെ ഡഗ്ലസ് ദ്വീപിൽ നിന്നുള്ള കാഴ്ച്ച.

സ്റ്റീഫൻസ് പാസേജ് യു.എസ് സംസ്ഥാനമായ അലാസ്കയുടെ തെക്കുകിഴക്കൻ മേഖലയിലെ അലക്സാണ്ടർ ദ്വീപസമൂഹത്തിലെ ഒരു ചാനലാണ്. പടിഞ്ഞാറ് വശത്ത് അഡ്മിറൽറ്റി ദ്വീപിനും കിഴക്കുവശത്ത് അലാസ്ക പ്രധാന ഭൂഭാഗത്തിനും ഡഗ്ലസ് ദ്വീപിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഇതിന് ഏകദേശം 170 കിലോമീറ്റർ (105 മൈൽ) നീളമുണ്ട്. അലാസ്കയുടെ തലസ്ഥാനമായ ജുന്യൂ ഇതിൻറെ വടക്കേയറ്റത്തിനടുത്ത് ഗാസ്റ്റിനോ ചാനലിലാണ്. 1794-ൽ ജോർജ്ജ് വാൻകൂവർ ഒരുപക്ഷേ സർ ഫിലിപ്പ് സ്റ്റീഫൻസിൻ്റെ പേരിൽ ഇത് സ്റ്റീഫൻസ് പാസേജ് എന്ന് നാമകരണം ചെയ്തു.[1] ജോർജ്ജ് വാൻകൂവറിൻ്റെ 1791-95 പര്യവേഷണ വേളയിൽ എച്ച്എംഎസ് ഡിസ്കവറിയുടെ കപ്പിത്താനായിരുന്ന ജോസഫ് വിഡ്ബെ അതേ വർഷം തന്നെ ഇത് ആദ്യമായി പ്രമാണീകരിച്ചു.[2] 1920-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ആൻഡ് ജിയോഡെറ്റിക് സർവ്വേയുടെ കപ്പലായ USC&GS എക്സ്പ്ലോററും രണ്ട് ചെറിയ കപ്പലുകളും ചേർന്ന് ഈ പാതയുടെ വ്യാപ്തി നിർണ്ണയിച്ചു.[3]

അവലംബം[തിരുത്തുക]

  1. U.S. Geological Survey Geographic Names Information System: Stephens Passage
  2. Vancouver, George, and John Vancouver (1801). A voyage of discovery to the North Pacific ocean, and round the world. London: J. Stockdale.{{cite book}}: CS1 maint: multiple names: authors list (link)
  3. Annual Report Of the Director, United States Coast and Geodetic Survey to the Secretary of Commerce (Report). Washington, D.C.: U.S. Government Printing Office. 1920. p. 95.
"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻസ്_പാസേജ്&oldid=4020704" എന്ന താളിൽനിന്ന് ശേഖരിച്ചത്