സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി പരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

IS : 4031 (Part 4) – 1988 പ്രകാരം സിമന്റിനു സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി കിട്ടാനുള്ള ജല-സിമന്റ് അനുപാതം കാണാനുള്ള ഒരു പരിശോധന. സിമന്റ് പേസ്റ്റിന്റെ സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി എന്നാൽ 10 മി.മീ വ്യാസവും 50 മി.മീ നീളവും ഉള്ള ഒരു വിക്കറ്റ് പ്ലഞ്ചർ 32-33 മി.മീ താഴാൻ വേണ്ട ജല-സിമന്റ് അനുപാതമാണ്.

പരിശോധനാ വിധം[തിരുത്തുക]

  1. 500ഗ്രാം സിമന്റിൽ 24% വെള്ളം ചേർത്ത് മോൾഡിൽ നിറയ്ക്കുക.
  2. വിക്കറ്റ് ഉപകരണത്തിന്റെ സൂചി മോൾഡിന്റെ മുകളിൽ തട്ടത്തക്ക വിധത്തിൽ ക്രമീകരിക്കുക.
  3. സൂചിയേ താഴേക്ക് വീഴാൻ അനുവദിക്കുക.
  4. വിക്കറ്റ് ഉപകരണത്തിൽ അളവു രേഖപ്പെടുത്തുക.
  5. വെള്ളത്തിന്റെ ഏതു ശതമാനത്തിലാണോ സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി ലഭിക്കുന്നത് അതാണ് 'P' എന്നു അറിയപ്പെടുന്നത്.