Jump to content

സ്മൃതി മന്ഥന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cricket information
ബാറ്റിംഗ് രീതിLeft-hand batsmen
ബൗളിംഗ് രീതിRight-arm medium fast
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 75)13 August 2014 v England
അവസാന ടെസ്റ്റ്16 November 2014 v South Africa
ആദ്യ ഏകദിനം10 April 2013 v Bangladesh
അവസാന ഏകദിനം12 April 2018 v England
ആദ്യ ടി205 April 2013 v Bangladesh
അവസാന ടി2010 June 2018 v Bangladesh
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I
കളികൾ 2 41 42
നേടിയ റൺസ് 81 1464 857
ബാറ്റിംഗ് ശരാശരി 27.00 37.53 23.16
100-കൾ/50-കൾ 0/1 3/11 0/5
ഉയർന്ന സ്കോർ 51 135 76
എറിഞ്ഞ പന്തുകൾ
വിക്കറ്റുകൾ
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 13/- 8/–
ഉറവിടം: ESPNcricinfo, 23 October 2016

ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സ്മൃതി മന്ദന (ജനനം 18 ജൂലൈ 1996). ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലംഗമാണ്.[1][2]അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതകളുടെ ഓൾസ്റ്റാർ ടീമിലംഗമായ ഒരേയൊരു ഇന്ത്യക്കാരിയാണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

സ്മിതയുടെയും ശ്രീനിവാസ് മന്ഥനയുടെയും മകളായി മുംബൈയിൽ ജനിച്ചു. [3][4] രണ്ടു വയസുള്ളപ്പോൾ കുടുംബം സാംഗ്ലിയിലേക്കു മാറി. അച്ഛനും സഹോദരൻ ശ്രാവൺ  ക്രിക്കറ്റ് കളിക്കാരായിരുന്നു. ജില്ലാതല മത്സരങ്ങളിൽ തിളങ്ങിയിരുന്ന സഹോദരനായിരുന്നു സ്മൃതിയുടെ പ്രചോദനം. ഒൻപതാം വയസിൽ മഹാരാഷ്ട്ര അണ്ടർ 15 ടീമിൽ സെലക്ഷൻ ലഭിച്ചു. പതിനൊന്നാം വയസിൽ അണ്ടർ 19 ടീമിൽ കളിക്കാനാരംഭിച്ചു.[5]

ക്രിക്കറ്റ്

[തിരുത്തുക]

ആഭ്യന്തര മത്സരങ്ങളിൽ

[തിരുത്തുക]

2013 ഒക്ടോബറിൽ ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി.  മഹാരാഷ്ട്ര ടീമിൽ ഗുജറാത്തിനെതിരെ കളിച്ചാണ്150 ബോളുകളിൽ 224 റൺസ് നേടിയത്. വഡോദരയിൽ നടന്ന വെസ്റ്റ് സോൺ അണ്ടർ 19 ടൂർണമെന്റിലായിരുന്നു ഈ ചരിത്ര നേട്ടം.[6]

2016 ലെ വുമൻ ചലഞ്ചർ ട്രോഫി മത്സരത്തിൽ മൂന്ന് അർദ്ധ സെഞ്ചുറി നേടി ടീമിന് ട്രോഫി നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. 192 റൺസോടെ ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു മന്ഥന.[7]

സെപ്റ്റംബർ 2016, ൽ ബ്രിസ്ബേൻ ഹീറ്റ് എന്ന വിമൻ ബാഷ് ലീഗിലേക്ക് ഹർമൻ പ്രീത് കൗറുമൊത്ത് തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭാരതീയരാണിവർ.[8]  ജനുവരി 2017 ൽ മെൽബൺ റെനിഗേഡിനെതിരെയുള്ള കളിയിൽ പരിക്കു പറ്റിയതിനെത്തുടർന്ന് ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ കളിക്കാനായില്ല. [9][10]

അന്താരാഷ്ട്ര ക്രിക്കറ്റിൽ

[തിരുത്തുക]

ആഗസ്റ്റ് 2014 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 22 ഉം 51  ഉം റൺസുകൾ രണ്ടിന്നിംഗ്സുകളിലായ് നേടി.[11][12] 2016 ൽ ആസ്ത്രേലിയക്കെതിരെ നടന്ന രണ്ടാം ഏക ദിനത്തിൽ ആദ്യ സെഞ്ചുറി നേടി (109 ബോളിൽ 102 റൺ).[13]

ഐ.സി.സി വുമൻസ് ടീം ഓഫ് ദ ഇയർ 2016 ലെ ഏക ഇന്ത്യൻ താരമാണ് സ്മൃതി.[14]

അവലംബം

[തിരുത്തുക]
  1. "Smriti Mandhana". ESPNcricinfo. Retrieved 6 April 2014.
  2. "Smriti Mandhana's journey from following her brother to practice to becoming a pivotal India batsman". ESPNcricinfo. Retrieved 4 May 2016.
  3. Patnaik, Sidhanta (7 September 2014). "Mandhana's journey from Sangli to England". Wisden India. Archived from the original on 2018-12-24. Retrieved 28 October 2016.
  4. Swamy, Kumar (17 August 2014). "Smriti Mandhana logs Test win on debut in UK". The Times of India. Retrieved 28 October 2016.
  5. Kishore, Shashank (18 March 2016). "The prodigious journey of Smriti Mandhana". ESPNcricinfo. Retrieved 28 October 2016.
  6. "Smriti makes good use of Dravid's bat, scores double ton". The Times of India. 31 October 2013. Retrieved 23 October 2016.
  7. "Mandhana powers India Red to title". Wisden India. 25 October 2016. Archived from the original on 2018-12-24. Retrieved 28 October 2016.
  8. "India Women stars relishing Big Bash opportunity". International Cricket Council. 17 October 2016. Archived from the original on 2018-12-24. Retrieved 28 October 2016.
  9. "Knee injury ends Mandhana's WBBL campaign". Wisden India. 15 January 2017. Retrieved 3 February 2017.
  10. "Records / Women's Big Bash League, 2016/17 / Most runs". espncricinfo.com. Retrieved 3 February 2017.
  11. "Raj key in India's test of nerve". ESPNcricinfo. Retrieved 4 May 2016.
  12. "Nagraj Gollapudi speaks to members of India's winning women's team". ESPNcricinfo. Retrieved 4 May 2016.
  13. "Australia Women ace 253 chase to seal series". Cricinfo. Retrieved 4 May 2016.
  14. "Smriti lone Indian in ICC women's team".
"https://ml.wikipedia.org/w/index.php?title=സ്മൃതി_മന്ഥന&oldid=4101622" എന്ന താളിൽനിന്ന് ശേഖരിച്ചത്