സ്പോറോട്രൈക്കോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്പോറോട്രൈക്കോസിസ്
Feline sporotrichosis 4.jpg
പൂച്ചകളിലെ സ്പോറോട്രൈക്കോസിസ് : സൂക്ഷ്മദർശനിയിലൂടെയുള്ള ചിത്രം
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി infectious disease
ICD-10 B42
ICD-9-CM 117.1
DiseasesDB 29797
MedlinePlus 001338
eMedicine med/2161 derm/400
MeSH D013174

സ്പോറോത്രിക്സ് ഷെങ്കി എന്ന ഫംഗസ് ഉണ്ടാക്കുന്ന ത്വക്ക് രോഗമാണ് സ്പോറോട്രൈക്കോസിസ്. റോസാപ്പൂക്കളിലൂടെ ഈ അസുഖം പടരുന്നതുകൊണ്ട് ഇതിനെ 'റോസ് തോട്ടക്കാരന്റെ അസുഖം[1] എന്നും റോസാമുള്ള് അസുഖം എന്നും വിളിക്കുന്നു.[2]ത്വക്കിനെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും അപൂർവ്വമായി ശ്വാസകോശം, സന്ധികൾ, എല്ലുകൾ എന്നിവയെയും സ്പോറോട്രൈക്കോസിസ് ബാധിക്കാറുണ്ട്. സ്പോറോത്രിക്സ് ഷെങ്കി പുല്ലിലും, വൈക്കോലിലും, ചെടികളിലുമൊക്കെയാണ് കാണപ്പെടുന്നതെന്നതുകൊണ്ട് ഈ രോഗം കൃഷിക്കാരിലാണ് കൂടുതലായും കാണാറ്.

തരങ്ങൾ[തിരുത്തുക]

  • ത്വക്ക് സ്പോറോട്രൈക്കോസിസ് : ലിംഫ് ഗ്രന്ധികൾക്ക് ചുറ്റുമായി വേദനയില്ലാത്ത, പിങ്ക് നിറത്തിലുള്ള കുരുകൾ ഉണ്ടാവുന്നതാണ് പ്രധാനലക്ഷണം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന സ്പോറോട്രൈക്കോസിസും ഇതാണ്. കൈകളിലാണ് മറ്റ് ശരീരഭാഗങ്ങളെക്കാൽ കൂടുതൽ ഈ അസുഖം കാണാറുള്ളത്.
  • ശ്വാസകോശ സ്പോറോട്രൈക്കോസിസ് : സ്പോറോത്രിക്സ് ഷെങ്കിയുടെ സ്പോറുകൾ ശ്വസിക്കുമ്പോൾ പിടിപെടുന്ന അപൂർവ്വമായ അസുഖമാണ് ശ്വാസകോശ സ്പോറോട്രൈക്കോസിസ്. ശ്വാസകോശങ്ങൾക്കിടയിലെ ഹൈലാർ ലസീകാ ഗ്രന്ഥികൾ വീർത്ത് വലുതാകുന്നത് ഇതിനെ പ്രധാന ലക്ഷണമാണ്.
  • വ്യാപിച്ച സ്പോറോട്രൈക്കോസിസ് : സ്പോറോട്രൈക്കോസിസ് ത്വക്കിൽ നിന്നും, ശ്വാസകോശത്തിൽ നിന്നും മറ്റുള്ള ശരീരഭാഗങ്ങളീലേക്ക് (തലച്ചോറ്, എല്ല്, മജ്ജ മുതലായവ) പടർന്നു പിടിക്കുന്നതിനെ വ്യാപിച്ച സ്പോറോട്രൈക്കോസിസ് എന്ന് വിളിക്കുന്നു. ഇതിനെ ഭാഗമായി വിശപ്പില്ലായ്മ, ഭാരം കുറയുക, എല്ലുകളിൽ പോടുണ്ടാവുക എന്നീ രോഗലക്ഷണങ്ങളും ഉണ്ടാവാം. വളരെ അപൂർവ്വമായി മാത്രമേ സ്പോറോട്രൈക്കോസിസ് ഈ രീതിയിൽ വ്യാപിക്കാറുള്ളൂ.

സ്പോറോട്രൈക്കോസിസ് മൃഗങ്ങളിൽ[തിരുത്തുക]

വളർത്തുമൃഗങ്ങളായ പൂച്ചകളിലും കുതിരകളിലും സ്പോറോട്രൈക്കോസിസ് കാണപ്പെടുന്നുണ്ട്. മനുഷ്യരിൽ നിന്നും വ്യത്യസ്തമായി വലിയ, ചുവപ്പ് നിറമുള്ള പാടുകളാണ് പൂച്ചകളിൽ കാണപ്പെട്ടു വരുന്നത്. രോഗം ബാധിച്ച ജീവികളെ കൃത്യമായ മുൻ കരുതലുകളില്ലാതെ പരിചരിക്കുന്നതിലൂടെ പരിചാരകർക്കും അസുഖം പിടിപെടാൻ സാധ്യതയുണ്ട്.

രോഗനിർണ്ണയം[തിരുത്തുക]

സ്പോറോത്രിക്സ് ഷെങ്കിക്കെതിരായ ആന്റീബോഡികൾ വേർതിരിക്കാനായാൽ രോഗം ഉറപ്പാക്കാവുന്നതാണ്. എന്നാൽ ഈ പരീക്ഷണത്തിന് സൂക്ഷ്മത കുറവായതുകൊണ്ട് രോഗനിർണ്ണയം എളുപ്പമല്ല. രോഗകാരിയായ ഫംഗസിനെ കഫം, സൈനോവിയൽ ദ്രാവകം, സെറിബ്രൊസ്പൈനൽ ദ്രാവകം എന്നിവയിൽ നിന്നും വേർതിരിച്ച് കൾച്ചർ ചെയ്യാൻ സാധിക്കും. ആധുനിക ലാബുകളിൽ രോഗനിർണ്ണയത്തിനു വേണ്ടി കൾച്ചർ ടെസ്റ്റിനെയാണ് ആശ്രയിക്കുന്നത്.

ചികിത്സ[തിരുത്തുക]

ഇട്രാകൊണസോൾ, ആംഫോടെറിസിൻ ബി എന്നീ മുകുളനാശിനികളായ മരുന്നുകൾ ഫലം ചെയ്യും. രോഗത്തിന്റെ ഭാഗമായി ശ്വാസകോശത്തിൽ ദ്വാരം വീണിട്ടുണ്ടെങ്കിൽ, അഥവാ എല്ലുകളിലേക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ശസ്ത്രക്രിയ അനിവാര്യമായേക്കാം.

അവലംബം[തിരുത്തുക]

  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ഐ.എസ്.ബി.എൻ. 1-4160-2999-0. 
  2. Volk T. "Sporothrix schenckii, cause of Rose-picker's Disease". Tom Volk's Fungus of the Month. ശേഖരിച്ചത് 2007-06-16. 
"https://ml.wikipedia.org/w/index.php?title=സ്പോറോട്രൈക്കോസിസ്&oldid=2286650" എന്ന താളിൽനിന്നു ശേഖരിച്ചത്