സ്ട്രോ ഡോഗ്സ് (1971)
Straw Dogs | |
---|---|
സംവിധാനം | Sam Peckinpah |
നിർമ്മാണം | Daniel Melnick |
തിരക്കഥ |
|
ആസ്പദമാക്കിയത് | The Siege of Trencher's Farm by Gordon M. Williams |
അഭിനേതാക്കൾ | |
സംഗീതം | Jerry Fielding |
ഛായാഗ്രഹണം | John Coquillon |
ചിത്രസംയോജനം |
|
സ്റ്റുഡിയോ |
|
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ | English |
ബജറ്റ് | $2.2 million[2] |
സമയദൈർഘ്യം | 117 minutes[3] 113 minutes[4] (Edited cut) |
ആകെ | $8 million (rentals)[2] |
സ്ട്രോ ഡോഗ്സ്,1971 ൽ പുറത്തിറങ്ങിയ സാം പെക്കിൻപാ എന്ന സംവിധാനം ചെയ്ത അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ്. ഡസ്റ്റിൻ ഹോഫ്മാനും സൂസൻ ജോർജുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പെക്കിൻപാ, ഡേവിഡ് സെലാഗ് ഗുഡ്മാൻ എന്നിവർ ചേർന്നു തയ്യാറാക്കിയ തിരക്കഥ ഗോർഡൺ എം. വില്ല്യംസിന്റെ 1969-ലെ നോവലായ ദ സീജ് ഓഫ് ട്രെഞ്ചേഴ്സ് ഫാമിനെ ആധാരമാക്കിയാണ്. ഈ സിനിമ അതിന്റെ അക്രമാസക്തമായ പരിസമാപ്തി, സങ്കീർണമായ ഒരു ബലാത്സംഗ രംഗം എന്നിവയാൽ ശ്രദ്ധിക്കപ്പെട്ടു.
എ ക്ലോൿവർക്ക് ഓറഞ്ച്, ദ ഫ്രഞ്ച് കണക്ഷൻ, ഡേർട്ടി ഹാരി തുടങ്ങിയ മറ്റു ക്രൈം ത്രില്ലർ സിനിമകളോടൊപ്പം അതേ വർഷം പുറത്തിറങ്ങിയ ഈ സിനിമ അക്രമ സീനുകളുടെ തീവ്രതയാൽ ചൂടുള്ള വിവാദങ്ങൾ ഉയർത്തിയിരുന്നു. 1971 നവംബറിൽ സിനിമയുടെ ആദ്യപ്രദർശനം യു.കെ.യിൽ നടന്നു. ചിത്രം ഇറങ്ങിയ സമയത്ത് വിവാദമുയർത്തിയെങ്കിലും പെക്കിൻപായുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി സ്ട്രോ ഡോഗ്സ് കണക്കാക്കപ്പെടുന്നു. ഇതേ ചിത്രം റോഡ് ലുറി സംവിധാനം ചെയ്തു പുനർനിർമ്മിക്കപ്പട്ട് 2011 സെപ്റ്റംബർ 16 നു റിലീസ് ചെയ്യപ്പെടുകയുമുണ്ടായി.
അഭിനേതാക്കൾ
[തിരുത്തുക]- ഡസ്റ്റിൻ ഹോഫ്മാൻ : ഡേവിഡ് സംനർ
- Susan George : ആമി സംനർ
- പീറ്റർ വൌഘാൻ : ടോം ഹെഡൻ
- ടി.പി. മക്കെന്നa : മേജർ ജോൺ സ്കോട്ട്
- ഡെൽ ഹെന്നി : ചാർലീ വെന്നെർ
- ജിം നോർട്ടൻ : ക്രിസ് കോവ്സേ
- ഡോണാള്ഡ് വെബ്സ്റ്റർ : ഫിൽ റിഡ്ഢാവേ
- കെൻ ഹച്ചിസൺ : നോർമാൻ സ്കട്ട്
- ലെൻ ജോൺസ് : ബോബി ഹെഡെൻ
- സാലി തോംസെറ്റ് : ജാനിസ് ഹെഡെൻ
- റോബർട്ട് കീഗാൻ :ഹാരി വെയർ
- പീറ്റർ അർനെ : ജോൺ നൈൽസ്
- കോളിൻ വെല്ലാൻഡ് : റവറെന്റ് ബാർണി ഹുഡ്
- ചെറിന ഷായെർ : ലൂയിസെ ഹുഡ്
- ഡേവിഡ് വാർണർ : ഹെന്റി നൈൽസ് (uncredited)[5]
- മൈക്കേൾ മണ്ടെൽ : ബെർറ്റീ ഹെഡെന് (uncredited)
- ജൂൺ ബ്രൌൺ : മിസിസ്. ഹെഡൻ (ദൃശ്യങ്ങൾ മായിക്കപ്പെട്ടു)
- ക്ലോയെ ഫ്രാങ്ക്സ് : എമ്മ ഹെഡെൻ (ദൃശ്യങ്ങൾ മായിക്കപ്പെട്ടു)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Straw Dogs (1971)". British Film Institute. Retrieved 2017-08-31.
- ↑ 2.0 2.1 "ABC's 5 Years of Film Production Profits & Losses", Variety, 31 May 1973 p 3
- ↑ "STRAW DOGS (X)". British Board of Film Classification. 1971-11-03. Archived from the original on 2014-11-29. Retrieved 2013-01-21.
- ↑ "STRAW DOGS (18)". British Board of Film Classification. 2002-09-27. Archived from the original on 2014-11-29. Retrieved 2013-01-21.
- ↑ Harris, Will (2017-07-26). "David Warner on Twin Peaks, Tron, Titanic, Time Bandits, and Teenage Mutant Ninja Turtles II". The A.V. Club. Retrieved 2017-11-05.[പ്രവർത്തിക്കാത്ത കണ്ണി]