സ്ജുൻഖാട്ടെൻ ദേശീയോദ്യാനം
ദൃശ്യരൂപം
| Sjunkhatten National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| പ്രമാണം:Sjunkhatten National Park logo.svg | |
![]() | |
| സ്ഥലം | Bodø, Fauske and Sørfold in Nordland, Norway |
| അടുത്തുള്ള നഗരം | Bodø |
| നിർദ്ദേശാങ്കങ്ങൾ | 67°24′N 15°00′E / 67.4°N 15°E |
| വിസ്തീർണ്ണം | 417.5 km2 (161.2 sq mi) |
| സ്ഥാപിതം | 5 February 2010 |
| ഭരണസമിതി | Directorate for Nature Management |
സ്ജുൻഖാട്ടെൻ ദേശീയോദ്യാനം (നോർവീജിയൻ: Sjunkhatten nasjonalpark) 2010 ൽ സ്ഥാപിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനം 417.5 ചതുരശ്ര കിലോമീറ്റർ (161.2 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള തുടർച്ചയായ സംരക്ഷിതപ്രദേശമാണ്. ഇതോടൊപ്പം 39.8 ചതുരശ്രകിലോമീറ്റർ (15.4 ചതുരശ്രമൈൽ) വിസ്തൃതിയുള്ള സമുദ്ര മേഖലയും ഉൾപ്പെടുന്നു. നോർവേയിലെ നോർഡ്‍ലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ, ബോഡോ, ഫൌസ്കെ, സോർഫോൾഡ് മുനിസിപ്പാലിറ്റികളിലെ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഹിമാനിയിൽനിന്നുടലെടുത്ത ഭൂപ്രകൃതിയും ഗുഹകളും ജലവ്യവസ്ഥകളും ഫ്ജോർഡുകളും ഹെഗ്ഗ്മോവാറ്റ്‍നെറ്റ് എന്ന വലിയ തടാകവും ഉൾപ്പെട്ടതാണ് ദേശീയോദ്യാനമേഖല. അപൂർവ ജീവജാലങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവയും ഈ ദേശീയോദ്യാനത്തിൻറെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു.
