Jump to content

സ്കെലെട്ടൻ കോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കെലെട്ടൻ കോസ്റ്റ്

നമീബിയയുടെ വടക്ക് ഭാഗത്തുള്ള അറ്റ്‌ലാന്റിക് തീരമാണ് സ്കെലെട്ടൻ കോസ്റ്റ് (Skeleton Coast) എന്ന് അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ നമീബ് മരുഭൂമിയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ മുഴുവനായി ഇങ്ങനെ പരാമർശിച്ചിരിക്കുന്നത് കാണാം. നമീബിയയിലെ ഉൾപ്രദേശങ്ങളിലെ ആദിവാസികൾ ( ബുഷ്‌മെൻ) ഈ പ്രദേശത്തെ ദൈവം കോപത്താൽ സൃഷ്ടിച്ച ദേശം എന്ന് വിളിക്കുന്നു. പോർച്ചുഗീസ് നാവികർ "The Gates of Hell" എന്നും ഈ തീരത്തെ വിളിക്കുന്നു.

ഈ പ്രദേശത്ത് വച്ച് സംഭവിച്ച ഡണീഡിൻ സ്റ്റാർ (Dunedin Star) എന്ന കപ്പലിന്റെ അപകടത്തെകുറിച്ച് ജോൺ ഹെൻറി മാർഷ് എഴുതിയ പുസ്തകത്തിൻറെ പേരിൽ നിന്നാണ് സ്കെലെട്ടൻ കോസ്റ്റ് എന്ന പേര് വന്നത്. ക്രമേണ ഈ പ്രദേശത്തെ അടയാളപ്പെടുത്താൻ ഭൂപടങ്ങളിലും അതേ പേരുതന്നെ ഉപയോഗിക്കാൻ തുടങ്ങി.

ഇവിടെ തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങളിൽ ഒന്ന്.

അറ്റ്‌ലാന്റിക്കിൽ ഈ തീരത്തിനടുത്ത് ഉണ്ടാകുന്ന ബെൻഗുലാ ശീത ജലപ്രവാഹം കാരണം വലിയ മൂടൽമഞ്ഞ് ഈ തീരത്ത് ഉണ്ടാകുന്നു. ഈ മൂടൽമഞ്ഞിനെ കാസിംബൊ എന്നാണ് അങ്കോളയിലെ ജനങ്ങൾ വിളിക്കുന്നത്. ഇവിടത്തെ വാർഷിക വർഷപാതം പത്ത് മില്ലീമീറ്ററിൽ താഴെയാണ്. ഇവിടെ കരയിൽ നിന്നും കടലിലേക്ക് ശക്തമായ കാറ്റ് പ്രവഹിക്കുന്നത് മൂലം വലിയ തിരമാലകൾ എപ്പോഴും ഉണ്ടാകുന്നു. മൂടൽമഞ്ഞും തിരമാലകളും കാരണം ഇവിടെ ഒരു കാലത്ത് കപ്പലപകടങ്ങൾ സർവ്വ സാധാരണമായിരുന്നു. തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ ഈ തീര മരുഭൂമിയിൽ കാണപ്പെടുന്നു.

ഇന്ന് ഇവിടെ വ്യാപകമായി സർഫിംഗ് മത്സരങ്ങൾ നടക്കുന്നു.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്കെലെട്ടൻ_കോസ്റ്റ്&oldid=3621677" എന്ന താളിൽനിന്ന് ശേഖരിച്ചത്