സ്കീം (പ്രോഗ്രാമിങ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Scheme
Lambda lc.svg
ശൈലി:multi-paradigm: functional, procedural, meta
പുറത്തുവന്ന വർഷം:1975
രൂപകൽപ്പന ചെയ്തത്:Guy L. Steele and Gerald Jay Sussman
ഡാറ്റാടൈപ്പ് ചിട്ട:strong, dynamic
പ്രധാന രൂപങ്ങൾ:Many. See Category:Scheme implementations
വകഭേദങ്ങൾ:T
സ്വാധീനിച്ചത്:Clojure, Common Lisp, Dylan, EuLisp, Haskell, Hop, JavaScript, Kernel, Lua, R, Racket, Ruby


ലിസ്പ് പ്രോഗ്രാമിങ്ങ് ഭാഷയുടെ രണ്ട് ഭാഷഭേദങ്ങളിലൊന്നാണ് സ്കീം, കോമൺ ലിസ്പ് ആണ് മറ്റൊന്ന്. സ്കീം ഫംങ്ഷണൽ പ്രോഗ്രാമിങ്ങ് ഭാഷകളുടെ ഗണത്തിൽ പെടുന്നു. ലിസ്പ് പ്രോഗ്രാമിങ്ങ് ഭാഷാകുടുംബത്തിന്റെ പല സവിശേഷതകളും സ്കീമിൽ കാണാം. കോമൺ ലിസ്പിൽ നിന്ന് വ്യത്യസ്തമായി ഒരു ലഘു രൂപകൽപനാ തത്ത്വശാസ്ത്രം പിന്തുടരുന്ന പ്രോഗ്രാമിങ് ഭാഷയാണ് സ്കീം. ഇതിനായി ചെറിയ ഒരു കോറും ശക്തിമത്തായ ഉപകരണങ്ങളുമാണ് സ്കീമിലുള്ളത്. സ്കീമിന്റെ വിശാലതയും കഴിവുകളും പ്രോഗ്രാമിംഗ് അധ്യാപകർ, ഭാഷകൾ രൂപകൽപന ചെയ്യുന്നവർ, പ്രോഗ്രാമ്മർമാർ, നിർവ്വാഹകർ, വിനോദത്തിനുവേണ്ടി പ്രോഗ്രാമിങ് ചെയ്യുന്നവർ എന്നിവർക്കിടയിൽ പ്രശസ്തമാക്കി.