സോവിയറ്റ് യൂണിയനിലെ കൂട്ടുടമ സംവിധാനം
ജോസഫ് സ്റ്റാലിൻറെ ഭരണകാലത്ത് സോവിയറ്റ് യൂണിയനിൽ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നടപടി കൂട്ടുടമ സംവിധാനം എന്ന പേരിലാണ് അറിയപ്പെടുന്നത്.(Russian: Коллективизация). 1928 മുതല്ർ 1940 വരെയുള്ള കാലത്ത് കാർഷിക മേഖലയിൽ നടപ്പിലാക്കിയ പ്രസ്തുത പദ്ധതി 1948 മുതൽ 1952 വരെയുള്ള കാലത്താണ് റഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യകളിൽ നടപ്പിലാക്കിയിരുന്നത്.സോവിയറ്റ് യൂണിയനിലെ ആദ്യ പഞ്ചരവത്സര പദ്ധതിയോടെയായിരുന്നു തുടക്കം. വ്യക്തിഗത ഭൂമികളെ പൊതുവായ ഉടമസ്ഥതയിൽ കൊണ്ടുവന്ന് കൂട്ടുകൃഷി നടത്തുന്ന പദ്ധതിയായിരുന്നു ഇത്. കോൽഗൂസ്, സൗവോസ് എന്നിങ്ങനെയുള്ള കൂട്ടുകൃഷിയായിരുന്നു റഷ്യയിലുണ്ടായിരുന്നത്. വ്യക്തിഗത ഭൂമി കൂട്ടുസംരംഭത്തിലേക്ക് മാറുന്നതോടെ ഉത്പാദനവും വിതരണവും വർദ്ദിക്കുമെന്നായിരുന്നു. സോവിയറ്റ് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നഗര ജനതക്ക് ഭക്ഷണം വിതരണം ചെയ്യാനും വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാനും കാർഷികോത്പ്പന്നങ്ങളുടെ കയറ്റുമതിക്കുമെല്ലാം ഈ കൂട്ടുകൃഷി സംരംഭം ഉപകരിക്കുമെന്നും നേതൃത്വം വിശ്വസിച്ചു. കാർഷികോദ്പാദന വിതരണ പ്രതിസന്ധി മറികടക്കാനുള്ള പരിഹാരമെന്ന നിലയിലാണ് ആസുത്രകർ ഈ പദ്ധതിയെ വിലയിരുത്തിയത്.[1] എന്നാൽ പദ്ധതി പരാജയപ്പെട്ടതോടെ അതിവേഗം വ്യവസായവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു.[2]
അവലംബങ്ങൾ
[തിരുത്തുക]- ↑ McCauley, Martin, Stalin and Stalinism, p.25, Longman Group, England, ISBN 0-582-27658-6
- ↑ Davies, R.W., The Soviet Collective Farms, 1929–1930, Macmillan, London (1980), p. 1.
External links
[തിരുത്തുക]- "The Collectivization 'Genocide'", in Another View of Stalin, by Ludo Martens. Translated from the French book Un autre regard sur Staline, listed above under "References and further reading".
- "Reply to Collective Farm Comrades" by Stalin
- Ukrainian Famine: Excerpts from the Original Electronic Text at the web site of Revelations from the Russian Archives
- "Soviet Agriculture: A critique of the myths constructed by Western critics", by Joseph E. Medley, Department of Economics, University of Southern Maine (US).
- "The Ninth Circle", by Olexa Woropay
- Prize-winning essay Archived 2008-02-02 at the Wayback Machine. on FamineGenocide.com Archived 2007-03-31 at the Wayback Machine.
- 1932–34 Great Famine: documented view by Dr. Dana Dalrymple
- COLLECTIVIZATION AND INDUSTRIALIZATION Revelations from the Russian Archives at the Library of Congress