സോഫിയ ബുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫിയ ബുഷ്
Sophia Bush 3, 2012.jpg
Bush at the 2012 PaleyFest
ജനനം
Sophia Anna Bush

(1982-07-08) ജൂലൈ 8, 1982  (40 വയസ്സ്)[1]
തൊഴിൽ
  • Actress
  • director
  • activist
  • spokesperson
സജീവ കാലം2001–present
ജീവിതപങ്കാളി(കൾ)
(m. 2005⁠–⁠2006)

സോഫിയ അന്ന ബുഷ് (ജനനം: ജൂലൈ 8, 1982) ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയും വക്താവും സാമൂഹ്യപ്രവർത്തകയുമാണ്. WB/CW ടെലിവിഷൻ നെറ്റ്വർക്കുകൾ സംപ്രേഷണം ചെയ്ത വൺ ത്രീ ഹിൽ (2003–2012) എന്ന നാടകപരമ്പരയിൽ ബ്രൂക്ക് ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു നടിയെന്ന പേര് നേടിയെടുത്തു. ജോൺ ടക്കർ മസ്റ്റ് ഡൈ (2006), ദ ഹിച്ചർ (2007), ദ നരോസ് (2008) എന്നീ സിനിമകളിൽ സോഫിയ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2014 മുതൽ 2017 വരെ എൻ.ബി.സി.യുടെ ചിക്കാഗോ P.D. യെന്ന പരമ്പരയിൽ അഭിനയിച്ചു.

ജീവിതരേഖ[തിരുത്തുക]

കാലിഫോർണിയയിലെ പസദിനയിൽ[2] മൌറീൻറെയും ചാൾസ് വില്ല്യം ബുഷിൻറെയും ഏക മകളായിട്ടാണ് സോഫിയ ബുഷ് ജനിച്ചത്.. അവരുടെ മാതാവ്അ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ നടത്തിയിരുന്നു.[3] പിതാവ് ഒരു പരസ്യചിത്ര ഫോട്ടോഗ്രാഫറുമായിരുന്നു.[4] 2000 ൽ വെസ്റ്റ്രിഡ്ജ് സ്കൂൾ ഫോർ ഗേൾസിൽ നിന്ന് ബിരുദം നേടിയിരുന്നു. അവിടെ അവർ വോളിബോൾ ടീമിലെ അംഗമായിരുന്നു. വെസ്റ്റ്രിഡ്ജിൽ, അവർ നാടക കലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

2002 ൽ നാഷണൽ ലാംപൂൺസ് വാൻ വൈൽഡർ എന്ന ചിത്രത്തിലൂടെയാണ് ബുഷ്‍ ആദ്യമായി വെള്ളിത്തിരയിലേയ്ക്കു പ്രവേശിക്കുന്നത്. ചിത്രത്തിൽ റയാൻ റെയ്നോൾഡ്സിനൊപ്പമാണ് പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടർന്ന്, നിപ്/ടക്, സബ്രിന ദ ടീനേജ് വിച്ച്, HBO ടെലിവിഷൻ സിനിമയായ പോയിന്റ് ഓഫ് ഒറിജിൻ എന്നിങ്ങനെ നിരവിധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിരുന്നു. 2002 ൽ ബുഷിന് 'ടെർമിനേറ്റർ 3: റൈസ് ഓഫ് ദി മെഷീൻസ്' എന്ന ചിത്രത്തിൽ കേറ്റ് ബ്രൂസ്റ്ററായി അഭിനയിക്കുവാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും ഒരാഴ്ച്ചത്തെ ഷൂട്ടിംഗിനു ശേഷം അവരെ മാറ്റി ഈ വേഷം ക്ലെയിർ ഡെയിൻസിനു നൽകപ്പെട്ടു.[5] ഈ ചിത്രത്തിന്റെ കഥാപാത്രത്തിന് യോജിക്കാത്ത വിധം അവർ വളരെ ചെറുപ്പമായിരുന്നതിനാലാണ് ഈ മാറ്റം വേണ്ടവന്നതെന്ന് ചിത്രത്തിൻറെ സംവിധായകൻ ജോനാഥൻ മോസ്റ്റോ പറഞ്ഞിരുന്നു. എങ്കിലും ബുഷിൻറെ അഭിനയത്തെ അദ്ദേഹം വാനോളം പ്രശംസിച്ചിരുന്നു.[6]

കലാപ്രവർത്തനങ്ങൾ[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2002 നാഷണൽ ലാംപൂൺസ് വാൻ വൈൽഡർ സാലി
2003 ലേണിംഗ് കർവ്സ് ബെത്ത്
2005 സൂപ്പർക്രോസ് സോയെ ലാങ്ങ്
2006 സ്റ്റേ എലൈവ് ഒക്ടോബർ ബാൻറം
2006 ജോൺ ടക്കർ മസ്റ്റ് ഡൈ ബെത് മക്ലൻറയർ
2007 ദ ഹിച്ചർ ഗ്രേസ് ആൻഡ്രൂസ്
2008 ദ നാരോസ് കാത്തി പോപ്പോവിച്ച്
2009 ടേബിൾ ഫോർ ത്രീ മേരി കിൻകെയ്ഡ്
2011 ചാർലെറ്റ് ഗേൾ ക്ലോയ്
2011 മോബ് വൈവ്സ് കാർല ഫാക്കിയോളോ ഷോർട്ട് ഫിലിം
2012 മോബ് വൈവ്സ് 2: ദ ക്രിസ്റ്റെനിംഗ് കാർല ഫാക്കിയോലോ ഷോർട്ട് ഫിലിം
2017 മാർഷൽ ജെൻ അറ്റ് ദ ബാർ
2018 ആക്ട്സ് ഓഫ് വയലൻസ് ഡിറ്റക്ടീവ് ബ്രൂക്ക് ബാക്കർ
2018 ഇൻക്രെഡിബിൾസ് 2 വോയ്ഡ് Voice role; post-production

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2002 പോയിൻറ് ഓഫ് ഒറിജിൻ കാരീ ഒർ HBO മൂവി
2003 ദ ഫ്ലാന്നെറീസ് കെയ്റ്റ് ഫ്ലാനെറി Unsold ABC pilot[അവലംബം ആവശ്യമാണ്]
2003 സബ്രീന, ദ ടീനേജ് വിച്ച് ഫേറ്റ് മാക്കെൻസീ എപ്പിസോഡ്: "റൊമാൻസ് ലൂമിംഗ്"
2003 നിപ്/ടക് റിഡ്ലി ലാഞ്ച് 3 എപ്പിസോഡുകൾ
2003–2012 വൺ ട്രീ ഹിൽ ബ്രൂക്ക് ഡേവിസ് പ്രധാന റോൾ; 186 3 എപ്പിസോഡുകൾ
2009–2011 ഫിനീസ് ആൻറ് ഫെർബ് സാറ Voice role; 3 3 എപ്പിസോഡുകൾ
2010 സതേൺ ഡിസ്കംഫോർട്ട് ഹാലെയ് ഡോബ്സൺ Unsold television pilot[അവലംബം ആവശ്യമാണ്]
2012–2013 പാർട്ട്ണേർസ് അലി ലാൻഡോവ് പ്രധാന റോൾ; 13 3 എപ്പിസോഡുകൾ
2013 ഹാറ്റ്ഫീൽഡ്സ് & മക്കോയിസ് എമ്മ മക്കോയ് Unsold television pilot[അവലംബം ആവശ്യമാണ്]
2013–2017 ചിക്കാഗോ ഫയർ എറിൻ ലിൻഡ്സേ Recurring role; 11 3 എപ്പിസോഡുകൾ
2014 മിത്ബസ്റ്റേർസ് Herself/Princess Leia എപ്പിസോഡ്: "സ്റ്റാർ വാർസ്: റിവഞ്ച് ഓഫ് ദ മിത്"
2014–2016 ലാ & ഓർഡർ : സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് എറിൻ ലിൻഡ്സേ 4 എപ്പിസോഡുകൾ
2014–2017 ചിക്കാഗെ P.D. എറിൻ ലിൻഡ്സേ പ്രധാന റോൾ; 84 3 എപ്പിസോഡുകൾ
2015 പിക്കിൾ ആൻറ് പീനട്ട് Additional voices എപ്പിസോഡ്: "Greg/Gramma Jail"
2015–2017 ചിക്കാഗോ മെഡ് എറിൻ ലിൻഡ്സേ Recurring role; 6 3 എപ്പിസോഡുകൾ
2017 ചിക്കാഗോ ജസ്റ്റീസ് എറിൻ ലിൻഡ്സേ എപ്പിസോഡ്: "Tycoon"

സംവിധായിക[തിരുത്തുക]

Year Title Notes
2009–12 വൺ ത്രീ ഹിൽ 3 എപ്പിസോഡുകൾ

സംഗീത വിഡിയോ[തിരുത്തുക]

Year Title Artist
2013 "കാരീഡ് എവേ" Passion Pit

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Association Category Nominated work Result Ref.
2005 Teen Choice Awards Choice TV Actress – Drama One Tree Hill നാമനിർദ്ദേശം
2006 നാമനിർദ്ദേശം
2007 Choice Movie Actress – Comedy John Tucker Must Die വിജയിച്ചു
Choice Movie Actress – Horror/Thriller The Hitcher വിജയിച്ചു
Choice Movie Female Breakout Star വിജയിച്ചു
Vail Film Festival Rising Star Award[അവലംബം ആവശ്യമാണ്] Herself വിജയിച്ചു
2008 Teen Choice Awards Choice TV Actress – Drama One Tree Hill നാമനിർദ്ദേശം
2010 നാമനിർദ്ദേശം
2011 VH1 Do Something Awards Do Something Twitter Award Herself വിജയിച്ചു
2017 People's Choice Awards Favorite TV Crime Drama Actress Chicago P.D. നാമനിർദ്ദേശം [7]

അവലംബം[തിരുത്തുക]

  1. "Sophia Bush". TV Guide. ശേഖരിച്ചത് March 8, 2014.
  2. "Sophia Bush – Home girl". FHM. മൂലതാളിൽ നിന്നും മാർച്ച് 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 8, 2014.
  3. Dunn, Jancee (September 26, 2008). "Sophia Bush Loves Her Healthy Curves". Health.com. മൂലതാളിൽ നിന്നും 2018-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 5, 2015.
  4. "Sophia Bush, secret 90210 fan". In Touch Weekly. January 22, 2008. ശേഖരിച്ചത് August 5, 2015.
  5. Womack, Tiffany (July 1, 2003). "Claire Danes In Action". CBS News. ശേഖരിച്ചത് March 8, 2014.
  6. Fischer, Paul (June 26, 2003). "Interview: Jonathan Mostow for "Terminator 3: Rise of the Machines"". DarkHorizons.com. ശേഖരിച്ചത് July 10, 2014.
  7. "People's Choice Awards 2017: Full List Of Nominees". People's Choice. November 15, 2016. ശേഖരിച്ചത് November 19, 2016.
"https://ml.wikipedia.org/w/index.php?title=സോഫിയ_ബുഷ്&oldid=3800661" എന്ന താളിൽനിന്ന് ശേഖരിച്ചത്