സോപ്പ് ബുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോപ്പ് ബുഷ്
Clidemia hirta plant.jpg
Clidemia hirta
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. hirta
ശാസ്ത്രീയ നാമം
Clidemia hirta
(L.) D. Don

ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന ഒരു കുറ്റിച്ചെടിയാണ് സോപ്പ് ബുഷ്. ശാസ്ത്രനാമം Clidemia hirta [1], [2]. വളരെപ്പെട്ടെന്ന് പടർന്ന് മറ്റ് സസ്യങ്ങൾക്ക് ഒരു ഭീഷണി സൃഷ്ടിക്കുന്ന സസ്യമായതിനാൽ കോസ്റ്ററിന്റെ ശാപം എന്ന അപരനാമം കൂടി ഇതിനുണ്ട്.

സാന്നിദ്ധ്യം[തിരുത്തുക]

അമേരിക്കൻ ഭൂഖണ്ഡം, ആസ്ത്രേലിയ, തെക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഈ സസ്യത്തിന്റെ സാന്നിദ്ധ്യമുണ്ട്. 1940 കളിൽ ഹവായ് ദ്വീപിലെത്തിയ സസ്യം 1975 ആയപ്പോഴേക്കും 90,000 എക്കർപ്രദേശത്ത് പടർന്ന് പിടിച്ചു. ശ്രീലങ്കയിലും വ്യാപകമായി ഇത് പടരുന്നുണ്ട് [3].

ഘടന[തിരുത്തുക]

പരിതഃസ്ഥിതിക്കനുസരിച്ച് 1 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. സവിഷേസ ഘടനയോടുകൂടിയ ഇലകളിൽ ചൊറിയണത്തിന്റെ ഇലകളിൽക്കാണുന്നതു പോലുള്ള രോമങ്ങൾ കാണുന്നുണ്ട്. എന്നാൽ ശരീരത്തിൽ സ്പർശിച്ചാൽ അലർജിയുണ്ടാക്കുന്നില്ല. അഞ്ച് ഇതളുകളോടു കൂടിയ വെളുത്ത പൂക്കൾ. പഴുത്താൽ ബ്ളൂബെറി പോലെ തോന്നിക്കുന്ന കായ്കൾ. കായ്കളിൽ അടങ്ങിയിരിക്കുന്ന ടാനിൻ മൃഗങ്ങൾക്ക് ഹാനികരമാണ്. എല്ലാ കാലാവസ്ഥയിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ സഹായത്തോടെ വിത്തുവിതരണം നടക്കുന്നു.

നിയന്ത്രണം[തിരുത്തുക]

ഈ കളയെ നശിപ്പിക്കുക അത്ര എളുപ്പമല്ല. കളനാശിനി പ്രയോഗിച്ചും പറിച്ചുമാറ്റിയും ഒരു പരിധി വരെ നശിപ്പിക്കാം. Liothrips urichi എന്ന ശലഭത്തെ ഉപയാഗിച്ച് ജൈവികനിയന്ത്രണം നടത്താറുണ്ട് [4]. ഈ സസ്യത്തിന്റെ വ്യാപനത്തിന് സൗകര്യം ചെയ്യുന്നവർക്ക് പിഴശിക്ഷ വരെ നൽകുന്ന രാജ്യങ്ങളുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1]|http://www.hear.org
  2. [2]|www.ipgri.cgiar.org
  3. Lalith Gunasekera, Invasive Plants: A guide to the identification of the most invasive plants of Sri Lanka, Colombo 2009, p. 95–96.
  4. [3]|Karny- "Thrips"

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോപ്പ്_ബുഷ്&oldid=3114115" എന്ന താളിൽനിന്ന് ശേഖരിച്ചത്