സോനാലി ഗുഹ
സോനാലി ഗുഹ | |
---|---|
Member of the West Bengal Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 2001 | |
മുൻഗാമി | Jyoti Basu |
മണ്ഡലം | Satgachhia (Vidhan Sabha constituency) |
Deputy Speaker of the West Bengal Legislative Assembly | |
ഓഫീസിൽ 2011–2016 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 27 ഡിസംബർ 1968 |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | All India Trinamool Congress |
ജോലി | Politician |
ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ് സോനാലി ഗുഹ (ജനനം: ഡിസംബർ 27, 1968). അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് നാല് തവണ പശ്ചിമ ബംഗാൾ നിയമസഭയിലെത്തി. പശ്ചിമ ബംഗാൾ നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറുമാണ് സോനാലി ഗുഹ.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1968 ഡിസംബർ 27 ന് കൊൽക്കത്തയിലാണ് സോനാലി ഗുഹ ജനിച്ചത്. [1] കൊൽക്കത്ത സർവകലാശാലയിൽ പഠിച്ച അവർ ചാരുചന്ദ്ര കോളേജിൽ നിന്ന് സയൻസിൽ ബിരുദം നേടി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്ന സോനാലി ഗുഹ മമത ബാനർജിയുടെ അടുത്ത സഹായിയായിരുന്നു. [2] 2001 നും 2003 നും ഇടയിൽ, മമത ബാനർജിയുടെ നിർദ്ദേശപ്രകാരം, ടോളീസ് നുള്ള, ഗോബിന്ദാപൂർ എന്നിവിടങ്ങളിലെ റെയിൽവേ കോളനികളുടെ സമീപപ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്ന സ്ക്വാട്ടറുകളുടെ പ്രതിരോധ സമരത്തിൽ ഗുഹ ഇടപെട്ടു.
അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ പശ്ചിമ ബംഗാളിലെ ഒരു നിയമസഭാമണ്ഡലമായ സത്ഗച്ചിയയിൽ നിന്ന് 2001 ൽ ഗുഹ ആദ്യമായി പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) ഗോകുൽ ബൈരാഗിയെ 6,000 വോട്ടുകൾക്കാണ് ഈ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുത്തിയത്. [3] 1977 മുതൽ മുഖ്യമന്ത്രി ജ്യോതി ബസു അഞ്ച് തവണ വിജയിച്ചതിനാൽ ഗുഹയുടെ വിജയം വളരെ പ്രധാനമായിരുന്നു, എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ 2001 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ജ്യോതിബസു തീരുമാനിച്ചു. [4]
2006 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുഹ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) പാർട്ടിയുടെ കബിത കയലിനെ 6,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. [3] അതിനുശേഷം പശ്ചിമ ബംഗാൾ നിയമസഭയുടെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറായി അവർ തിരഞ്ഞെടുക്കപ്പെട്ടു. [4]
2011 ൽ നടന്ന തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് ഗുഹ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (മാർക്സിസ്റ്റ്) നിന്നുള്ള ബരുൺ നാസ്കറായിരുന്നു ഇത്തവണ ഗുഹയുടെ എതിരാളി. എന്നാൽ 18,000 വോട്ടുകളുടെ വ്യത്യാസത്തിൽ സോനാലി ഗുഹ ബരുൺ സസ്കാറിനെ പരാജയപ്പെടുത്തി. [3]
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുഹ നാലാം തവണയും സത്ഗച്ചിയ (വിധൻ സഭാ നിയോജകമണ്ഡലം) സീറ്റിൽ വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പരമിത ഘോഷിനെ 17,500 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഗുഹ നാലാം തവണയും വിജയിച്ചു. [5]
സ്വകാര്യ ജീവിതം
[തിരുത്തുക]സോനാലി ഗുഹ പാർത്ത ബോസിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. [1]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "Sonali Guha". wbassembly.gov.in. Retrieved 27 December 2017.
- ↑ "Blue-eyed girl with history of street-fight". Telegraph India. Retrieved 27 December 2017.
- ↑ 3.0 3.1 3.2 "Satgachhia Vidhan sabha assembly election results in West Bengal". elections.traceall.in (in ഇംഗ്ലീഷ്). Retrieved 27 December 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 "Bengal to get its first woman deputy speaker". Times of India. Retrieved 27 December 2017.
- ↑ "Satgachia Vidhan sabha assembly election results in West Bengal". elections.traceall.in (in ഇംഗ്ലീഷ്). Archived from the original on 2017-12-27. Retrieved 27 December 2017.