സോഡിയം സെലിനൈഡ്
| സോഡിയം സെലിനൈഡ് | |
|---|---|
| IUPAC നാമം | sodium selenide |
| Identifiers | |
3D model (JSmol) |
|
| ChEBI | |
| ChemSpider | |
| ECHA InfoCard | 100.013.830 |
| EC Number |
|
PubChem CID |
|
| UNII | |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| Na2Se | |
| Molar mass | 124.951 g·mol−1 |
| സാന്ദ്രത | 2.62 g cm−3 |
| ദ്രവണാങ്കം | |
| reacts with water | |
| Structure | |
| Cubic (fluorite), cF12 | |
| Fm3m, No. 225 | |
a = 0.6825 nm | |
Formula units (Z) |
4 |
| Hazards | |
| GHS labelling: | |
| Danger | |
| H301, H331, H373, H410 | |
| P260, P261, P264, P270, P271, P273, P301+P310, P304+P340, P311, P314, P321, P330, P391, P403+P233, P405, P501 | |
| Related compounds | |
| Other anions | Sodium oxide Sodium sulfide Sodium telluride Sodium polonide |
| Other cations | Hydrogen selenide Lithium selenide Potassium selenide Rubidium selenide Caesium selenide |
| Supplementary data page | |
| [[]] | |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references | |
സോഡിയത്തിന്റെയും സെലിനിയത്തിന്റെയും അജൈവ സംയുക്തമാണ് സോഡിയം സെലിനൈഡ്. Na2Se എന്നതാണ് ഇതിന്റെ രാസസൂത്രം.
-40 ഡിഗ്രി സെൽഷ്യസിൽ ദ്രാവക അമോണിയയിൽ സോഡിയത്തിന്റെ ലായനിയുമായി സെലിനിയം പ്രതിപ്രവർത്തനം നടത്തിയാണ് ഈ നിറമില്ലാത്ത ഖരരൂപം തയ്യാറാക്കുന്നത്. [1] 100 ഡിഗ്രി സെൽഷ്യസിൽ ലോഹ സോഡിയവുമായി വാതകമായ ഹൈഡ്രജൻ സെലിനൈഡിന്റെ പ്രതിപ്രവർത്തനത്തിലൂടെയും സോഡിയം സെലിനൈഡ് തയ്യാറാക്കാം.
പ്രതികരണങ്ങൾ
[തിരുത്തുക]മറ്റ് ആൽക്കലി മെറ്റൽ ചാൽക്കോജെനൈഡുകളെപ്പോലെ, ഈ പദാർത്ഥം ജലത്തോട് വളരെ പ്രതിപത്തി കാണിക്കുകയും, എളുപ്പത്തിൽ ജലവിശ്ലേഷണത്തിന് വിധേയമായി സോഡിയം ബൈസെലെനൈഡ് (NaSeH), ഹൈഡ്രോക്സൈഡ് എന്നിവയുടെ മിശ്രിതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. Se2− അയോണിന്റെ കൂടിയതോതിലുള്ള ബേസികസ്വഭ്വമാണ് ഈ ജലവിശ്ലേഷണത്തിന് കാരണം.
- Na2Se + H2O → NaHSe + NaOH
അതുപോലെ, സോഡിയം സെലിനൈഡ് പോളിസെലിനൈഡുകളായി പെട്ടെന്ന് ഓക്സിഡൈസ് ചെയ്യപ്പെടുന്നു.
സോഡിയം സെലിനൈഡ് ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് വിഷവാതകമായ ഹൈഡ്രജൻ സെലിനൈഡ് ഉത്പാദിപ്പിക്കുന്നു.
- Na2Se + 2HCl → H2Se + 2NaCl
ഈ സംയുക്തം ഇലക്ട്രോഫിലുകളുമായി പ്രതിപ്രവർത്തിച്ച് സെലിനിയം സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്നു. ആൽക്കൈൽ ഹാലൈഡുകൾ ഉപയോഗിച്ച് ഒരാൾക്ക് പലതരം ഓർഗാനോസെലിനിയം സംയുക്തങ്ങൾ ലഭിക്കും:
- Na2Se + 2RBr → R2Se + 2NaBr
ഓർഗനോട്ടിൻ, ഓർഗനോസിലിക്കൺ ഹാലൈഡുകൾ എന്നിവ സമാനമായി പ്രതിപ്രവർത്തിച്ച് പ്രതീക്ഷിക്കുന്ന ഡെറിവേറ്റീവുകൾ നൽകുന്നു:
- Na2Se + 2 Me3XCl → (Me3 X)2Se + 2 NaCl (X ∈ Si, Ge, Sn)
അവലംബം
[തിരുത്തുക]- ↑ Brauer, G. ed. (1963) Handbook of Preparative Inorganic Chemistry, 2nd Ed., Academic Press, NY., Vol. 1. p. 421.