സോങ് ഓഫ് ടാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അൽബേനിയൻ നാടോടി ഗാനമാണ് സോങ് ഓഫ് ടാന. അൽബേനിയൻ സംഗീതത്തിലെ ഏറ്റവും വകഭേദങ്ങളുള്ള ഗാനങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ഫോക്ലോറിസ്റ്റായ ക്വമൽ ഹക്സിഹാസാനി പറയുന്നതനുസരിച്ച് ഈ ഗാനം സംഗീത കലയെക്കുറിച്ചുള്ള ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാൽക്കണിലെ ഏറ്റവും പ്രമുഖ എത്‌നോമ്യൂസിക്കോളജിസ്റ്റുകളിലൊന്നായ റമദാൻ സോകോലി, ഫൈലിന്റെ പ്രതിധ്വനി കന്നുകാലികളിൽ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് മുൻകാല ഫൈൽ വായിക്കുന്നവർക്കിടയിലുള്ള വിശ്വാസവുമായി ഈ ഗാനത്തെ ബന്ധപ്പെടുത്തിയിരിക്കുന്നു.[1]

പേര്[തിരുത്തുക]

സാധാരണയായി ഈ ഗാനം ഹെർഡേഴ്‌സ് ഗാനം (അൽബേനിയൻ: Këngë barinjsh) എന്നാണ് അറിയപ്പെടുന്നത്. തെക്കൻ അൽബേനിയയിൽ ഇത് സോംഗ് ഓഫ് ടാനയെന്നും (അൽബേനിയൻ: Kënga e Tanës), വടക്കൻ അൽബേനിയയിലും കൊസോവോയിലും ഇത് ഇടയന്റെ ഗാനം (അൽബേനിയൻ: Kajka e çobaneshës) എന്നുമറിയപ്പെടുന്നു.[1]

ഗാനം[തിരുത്തുക]

അൽബേനിയയിൽ ബെറാത്ത്, ദിബർ, എൽബസാൻ, ഫിയർ, ജിറോകാസ്റ്റർ, ഗ്രാംഷ്, കൊളോഞ്ജെ, കോർസെ, കുക്കസ്, ലുഷ്‌ഞ്ജെ, പോഗ്രാഡെക്, സ്‌ക്രാപാർ, ടെപെലെനി, വ്‌ലോറേ എന്നീ പ്രദേശങ്ങളിൽ നിന്ന് ഏകദേശം 70 വകഭേദങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[1] അൽബേനിയയ്ക്ക് പുറത്ത് കൊസോവോയിലെ അൽബേനിയക്കാർ, യൂബോയയിലെ അർവാനികൾ, തെക്കൻ ഗ്രീസ്, വടക്കുപടിഞ്ഞാറൻ ഗ്രീസിലെ ചാം അൽബേനിയക്കാർ (കാമേറിയ) എന്നിവർക്കിടയിൽ ഈ ഗാനം കാണപ്പെടുന്നു.[1]താനാ ഗാനം ഒരു പോളിഫോണിക് അല്ലെങ്കിൽ മോണോഫോണിക് ഗാനം ഒരു അക്കപ്പെല്ലയായോ അല്ലെങ്കിൽ ഉപകരണങ്ങളുടെ അകമ്പടിയോടെയോ പാടാം.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 Tole, Vasil. "Inventory of performers on iso-polyphony" (PDF). UNESCO. p. 89. Retrieved 26 July 2010.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോങ്_ഓഫ്_ടാന&oldid=3713158" എന്ന താളിൽനിന്ന് ശേഖരിച്ചത്