സൈ-ഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sci-Hub
വിഭാഗം
ഫയൽ ഷെയ്റിങ്
ലഭ്യമായ ഭാഷകൾ
ഉടമസ്ഥൻ(ർ)അലക്സാണ്ട്ര എൽബക്യാൻ
യുആർഎൽ
  • sci-hub.ru
  • sci-hub.st
  • sci-hub.se
വാണിജ്യപരംഅല്ല
ആരംഭിച്ചത്16 ഏപ്രിൽ 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-04-16)[1]
നിജസ്ഥിതിസജീവം

പകർപ്പവകാശത്തെ പരിഗണിക്കാതെ ദശലക്ഷക്കണക്കിന് ഗവേഷണപ്രബന്ധങ്ങളും പുസ്തകങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭ്യമാക്കുന്ന ഒരു വെബ്‌സൈറ്റാണ് സൈ-ഹബ് എന്നറിയപ്പെടുന്ന സയൻസ്-ഹബ്. പേവാളുകൾക്ക് പിന്നിലുള്ള ഗവേഷണ പ്രബന്ധങ്ങളുടെ ഉയർന്ന വിലയ്ക്ക് മറുപടിയായി ആണ് 2011-ൽ കസാഖ്സ്ഥാൻ സ്വദേശിനിയായ അലക്സാണ്ട്ര എൽബക്യാൻ സയൻസ്-ഹബ് സ്ഥാപിച്ചത്. സൈറ്റ് ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപെടുന്നു. 2019ലെ കണക്കനുസരിച്ച് പ്രതിദിനം 400,000 ഓളം അഭ്യർത്ഥനകൾ സൈറ്റിന് കിട്ടുന്നതായി ഉടമകൾ അവകാശപെടുന്നു. ക്ലെയിം ചെയ്ത ലേഖനങ്ങളുടെ എണ്ണം സൈറ്റിന്റെ ഹോം പേജിൽ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു, ഇത് 2021 ഫെബ്രുവരിയിൽ 85 ദശലക്ഷത്തിലധികമാണ്.

അവലംബം[തിരുത്തുക]

  1. "sci-hub.org". ICANN WHOIS. Archived from the original on 9 March 2018. Retrieved 28 August 2016.
"https://ml.wikipedia.org/w/index.php?title=സൈ-ഹബ്&oldid=3936451" എന്ന താളിൽനിന്ന് ശേഖരിച്ചത്