സൈഫുദ്ദീൻ ഖുതുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈഫുദ്ദീൻ ഖുതുസ്, Kutuz or Koetoez, (Arabic: سيف الدين قطز‎; epithet: al-Malik al-Muzaffar Saif ad-Din Qutuz (Arabic: الملك المظفر سيف الدين قطز) (മരണം October 24, 1260) ഈജിപ്റ്റിലെ മൂന്നാമത്തെ[1] മംലൂക്ക് സുൽത്താൻആയിരുന്നു സൈഫുദ്ദീൻ ഖുതുസ്[2][3][4] 1259 മുതൽ 1260ൽ വധിക്കപ്പെടും വരെ ആയിരുന്നു ഭരണകാലം. ഐൻ ജാലൂത്ത് യുദ്ധത്തിൽ മംഗോളുകൾക്കെതിരെ മംലൂക്കുകളുടെ നേതൃത്വത്തിൽ മുസ്ലിങ്ങൾ ഐതിഹാസിക വിജയം നേടിയത് സൈഫുദ്ദീൻ ഖുതുസിന്റെ നേതൃത്വത്തിലായിരുന്നു. വളരെ ചെറിയ കാലയളവ് മാത്രമേ ഭരണത്തിലിരുന്നുള്ളൂവെങ്കിലും ഏറ്റവും ജനകീയനായ മംലൂക്ക് ഭരണാധികാരിയായും ഇസ്ലാമിക ചരിത്രങ്ങളിലെ ഉയർന്ന സ്ഥാനീയൻമാരിലൊരാളായും അദ്ദേഹം ഗണിക്കപ്പെടുന്നു.[5] ഒരു അടിമയായി ജീവിതം ആരംഭിച്ച സൈഫുദ്ദീൻ ഖുതുസ് പടിപടിയായി ഉയർന്നു ഒരു മംലൂക്ക് സാമ്രാജ്യത്തിന്റെ ഭരണനിരയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു.

അവലംബം[തിരുത്തുക]

  1. Some historians, however, consider Shajar al-Durr as the first of the Mamluk Sultans. Thus, to them Qutuz was the fourth Mamluk Sultan and not the third. (Shayal, p. 115/vol. 2.)
  2. Al-Maqrizi, p. 507/vol. 1
  3. Mawsoa
  4. Holt et al., p. 215
  5. Qasim, p. 24
"https://ml.wikipedia.org/w/index.php?title=സൈഫുദ്ദീൻ_ഖുതുസ്&oldid=2132316" എന്ന താളിൽനിന്നു ശേഖരിച്ചത്