Jump to content

സൈനിസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cynisca by Sophie de Renneville

സ്പാർട്ടക്കിലെ ഒരു ഗ്രീക്ക് രാജകുമാരിയായിരുന്നു സൈനിസ്ക(ഗ്രീക്ക്: Κυνίσκα) 396 BC ൽ, പുരാതന ഒളിംപിക് ചരിത്രത്തിലെ ആദ്യത്തെ വനിത വിജയിയായി അവർ മാറി.

ആദ്യകാലം

[തിരുത്തുക]

B.C 440നടുത്ത് പുരാതന ഗ്രീക്കിലെ സ്പാർട്ടയിലാണ്‌ സൈനിസ്ക ജനിച്ചതെന്ന് കരുതപ്പെടുന്നു.സ്പാർട്ടയിലെ രാജാവായ ആർക്കിഡമസ് രണ്ടാമന്റെ പുത്രിയായിരുന്നു അവർ.പിന്ന്നെട് സ്പാർട്ടയിലെ രാജാവായിരുന്ന അഗേസിലൌസിന്റെ സഹോദരിയായിരുന്നു അവർ.ഒളിമ്പിക് മൽസരത്തിൽ രഥ ഓട്ടത്തിൽ ജയിക്കാണമെന്ന് വളരെ ആഗ്രഹിക്കുകയും അങ്ങനെ വിജയിക്കുന്ന ആദ്യ വനിതയായി മാറുകയും ചെയ്തതായി പൗസനിയസ് പറയുന്നു[1] .സൈനിസ്ക എന്ന ഗ്രീക്ക് വാക്കിനർഥം പെൺപട്ടികുട്ടി (Female puppy).അവരുടെ അപ്പുപ്പനായ സിയുക്സിഡമസ് ആണ്‌ അവരെ സൈനിസ്കൂസ് എന്ന് വിളിച്ചിരുന്നത്.

ഒളിമ്പിക് ഗെയിംസ്

[തിരുത്തുക]

പുരാതന ഗ്രീക്കിലെ മിക്ക പെണ്ണുങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഗെയിംസിലൊ കുതിര ഓട്ടത്തിലൊ വേട്ടയിലൊ കഴിവുള്ളവരായിരുന്നു.ഇത് പക്ഷെ ശക്തന്മാരായ കുട്ടികൾ പ്രസവിക്കണം എന്ന് ലക്ഷ്യത്തിനു വേണ്ടിയായിരുന്നു.ഇവ അവരുടെ സഹോദരന്മാരയിരുന്നു ഇവ പരിശീലിപ്പിചിരുന്നത്. പുരാതൻ ഒളിമ്പിക്സിൽ പുരുഷന്മാർ മാത്രമായിരുന്നു മൽസരിച്ചിരുന്നത്.ഒളിമ്പിയ സ്റ്റേഡിയത്തിന്റെ കാനടയിലൂടെ പോലും നടക്കാൻ സ്ത്രീകൾക്ക് അവകാശം ഉണ്ടായിരുന്നില്ല.നാല്‌ കുതിരയെ പൂട്ടിയ രഥത്തിൽ B.C 396ലും 392ലും രണ്ട് തവണ സൈനിസ്ക വിജയി ആയി.സഹോദരനായ അഗേസിലൌസ് തന്റെ സഹോദരിയെ മൽസരത്തിൽ പങ്കെടുക്കുന്നതിൽ സഹായിച്ചു.തന്റെ സഹോദരിയുടെ കഴിവ് മട്ടുള്ളവർ മനസ്സിലാക്കണം എന്ന് ഉദ്ദേശിച്ചൊ പൊതു സമൂഹത്തിലെ സ്ത്രീകളുടെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനൊ ഉദ്ദേശിച്ചാ ആകാം ഇത്തരത്തിൽ ഒരു പ്രവർത്തിക്ക് മുന്കൈ എടുത്തത്. സെനൊഫൊനിന്റെ രചനപ്രകാരം എന്തായാലും സൈനിസ്ക വെങ്കലം നേടി[2] കുതിരരഥത്തിൽ നില്ക്കുന്ന പ്രതിമ ട്രോയിലസിന്റെ പ്രതിമയുടെ അടുത്തായി സിയൂസ്സിന്റെ ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരുന്നു. അപ്പെല്ലെസ് ആണ്‌ ഈ പ്രതിമ നിർമ്മിച്ചത്.അതിനടുത്തായി ശിലാഫലകത്തിൽ രഥമൽസരത്തിൽ ജയിച്ച ഏക വനിതയായി പ്രസ്താവിച്ചിട്ടുണ്ട്.സെനൊഫൊണിന്റെ അഭിപ്രയത്തിൽ ഈ ഫലകം അഗേസിലൗസ്സിന്റെ ബുദ്ധിയാണെന്നണ്‌.[3][4].

സംസ്ക്കാരം

[തിരുത്തുക]

സൈനിസ്കയുടെ വിജയം ഗ്രീക്ക് ലോകത്തിലെ സ്ത്രീകൾക്ക് പ്രചോദനമാവുകയും ധാരാളം സ്ത്രീകൾ രഥമൽസരത്തിൽ വിജയിക്കുകയും ചെയ്തു. ഇന്ന് സൈനിസ്ക രാജകുമാരി സ്ത്രീയുടെ സാമൂഹിക ഉന്നതിയുടെ പ്രതീകാത്മക വ്യക്തിത്വമായി ഉപയോഗിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Pausanias, Description of Greece, 3.8.1–3.
  2. Pausanias, Description of Greece, 5.12.5.
  3. Xenophon, Minor Works, Agesilaus 9.1 §6.
  4. Plutarch, Parallel Lives, Agesilaus 20.1

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഗ്രന്ഥസൂചി

  • Paul Cartledge, The Spartans: An Epic History, 2nd edition 2003.
  • Stephen Hodkinson, Property and Wealth in Classical Sparta, The Classical Press of Wales, 2000. ISBN 0-7156-3040-7
  • S. B. Pomeroy. Spartan Women (Oxford ; New York : Oxford University Press, 2002).
  • G. P. Schauss and S. R. Wenn (eds). Onward to the Olympics: Historical Perspectives on the Olympic Games (Waterloo, Ont., Canada: Wilfrid Laurier University Press, 2007).
"https://ml.wikipedia.org/w/index.php?title=സൈനിസ്ക&oldid=3951863" എന്ന താളിൽനിന്ന് ശേഖരിച്ചത്